HOME
DETAILS

കെഎസ്ആർടിസി ദേശീയ പണിമുടക്കിൽ ഭാഗമാകില്ലെന്ന മന്ത്രി ഗണേഷ് കുമാറിന്റെ വാദം: പ്രസ്താവന തള്ളി തൊഴിലാളി യൂണിയനുകൾ 

  
Sabiksabil
July 08 2025 | 16:07 PM

KSRTC Will Not Join National Strike Claims Minister Ganesh Kumar Worker Unions Reject Statement

 

തിരുവനന്തപുരം: നാളെ നടക്കാനിരിക്കുന്ന ദേശീയ പണിമുടക്കിൽ കെഎസ്ആർടിസി ഭാഗമാകില്ലെന്ന ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ പ്രസ്താവന തൊഴിലാളി യൂണിയനുകൾ തള്ളി. കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം കൃത്യമായി ലഭിക്കുന്നതിനാൽ സന്തുഷ്ടരാണെന്നും അവർ പണിമുടക്കിന്റെ ഭാഗമാകില്ലെന്നുമായിരുന്നു മന്ത്രിയുടെ വാദം. എന്നാൽ, കഴിഞ്ഞ 25-ന് പണിമുടക്കിനായി നോട്ടീസ് നൽകിയിട്ടുണ്ടെന്ന് യൂണിയനുകൾ വ്യക്തമാക്കി. മന്ത്രിക്കല്ല, കെഎസ്ആർടിസി മാനേജ്‌മെന്റിനാണ് നോട്ടീസ് നൽകേണ്ടതെന്ന് സിഐടിയു നേതാക്കൾ പറഞ്ഞു.

നരേന്ദ്ര മോദി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധിക്കാനാണ് പണിമുടക്കെന്ന് സിപിഐഎം ദേശീയ സെക്രട്ടറി എം.എ. ബേബി അറിയിച്ചു. ബിഎംഎസ് ഒഴികെയുള്ള എല്ലാ പ്രമുഖ ട്രേഡ് യൂണിയനുകളും പണിമുടക്കിൽ പങ്കെടുക്കും. പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളും വിവിധ മേഖലകളിലെ അസോസിയേഷനുകളും ഫെഡറേഷനുകളും ഉൾപ്പെട്ട സംയുക്ത വേദിയാണ് പൊതു പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കുമെന്നാണ് സംഘടനകൾ അവകാശപ്പെടുന്നത്.

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ തൊഴിൽ ചട്ടങ്ങൾ പിൻവലിക്കുക, തൊഴിലാളികളുടെ വേതനം വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. സംയുക്ത കിസാൻ മോർച്ച, കർഷക തൊഴിലാളി സംഘടനകൾ, ഇടത് പാർട്ടികൾ, ആർജെഡി തുടങ്ങിയവർ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തൊഴിലാളി അവകാശങ്ങൾക്കൊപ്പം ജനാധിപത്യ അവകാശങ്ങളും ഉന്നയിച്ചാണ് പണിമുടക്കെന്ന് എം.എ. ബേബി വ്യക്തമാക്കി. ബാങ്കിംഗ്, തപാൽ, കൽക്കരി ഖനനം, ഫാക്ടറികൾ, സംസ്ഥാന ഗതാഗത സേവനങ്ങൾ എന്നിവയെ പണിമുടക്ക് ബാധിക്കുമെന്ന് സംഘാടകർ അറിയിച്ചു.

അതേസമയം, പണിമുടക്കിനെ നേരിടാൻ കെഎസ്ആർടിസി ഡയസ്‌നോൺ പ്രഖ്യാപിച്ചു. ഡ്യൂട്ടിക്ക് എത്താത്തവരുടെ ശമ്പളം റദ്ദാക്കുമെന്നും ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടായാൽ പൊലീസിനെ അറിയിക്കണമെന്നും കെഎസ്ആർടിസി സിഎംഡിയുടെ ഉത്തരവിൽ പറയുന്നു. എന്നാൽ, കെഎസ്ആർടിസിയിലെ പ്രശ്‌നങ്ങൾ പൂർണമായി പരിഹരിക്കപ്പെട്ടിട്ടില്ലെന്നും നാളെ ബസുകൾ തെരുവിലിറക്കുന്നതിൽ പ്രശ്‌നമില്ലെന്നും എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കി. 

 

Transport Minister K.B. Ganesh Kumar claimed KSRTC will not participate in the national strike, citing timely salary payments and content employees. Trade unions rejected this, confirming they issued a strike notice on the 25th and will join the protest against the central government's anti-labor policies



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കൊലക്കത്തിയുമായി രാഷ്ട്രീയപ്രവർത്തനം നടത്തുന്നവർക്കുള്ള പ്രോത്സാഹനം'; സി. സദാനന്ദന്റെ രാജ്യസഭാ പ്രവേശനത്തെ രൂക്ഷമായി വിമർശിച്ച് അശോകൻ ചരുവിൽ, രമേശ് ചെന്നിത്തലക്ക് അഭിനന്ദനം 

Kerala
  •  2 days ago
No Image

2029 വരെ റൊണാൾഡോക്ക് തന്നെ രാജാവ്; എതിരാളികളില്ലാതെ തലപ്പത്ത് തുടരും 

Football
  •  2 days ago
No Image

മുംബൈയില്‍ ഗുഡ്‌സ് ട്രെയിനിനു മുകളില്‍ കയറി റീല്‍ ചിത്രീകരിക്കുന്നതിനിടെ 16കാരന്‍ ഷോക്കേറ്റു മരിച്ചു

National
  •  2 days ago
No Image

നിനച്ചിരിക്കാതെ പൊട്ടുന്ന ബോംബുകള്‍..ചാടിവീഴുന്ന പോരാളികള്‍; ഇസ്‌റാഈലിനെ വട്ടംകറക്കി ഹമാസിന്റെ 'ഗറില്ലാ' തന്ത്രം, പ്രത്യാക്രമണങ്ങളില്‍ വന്‍നാശനഷ്ടം, ഹമാസിനെ ഉന്മൂലനം ചെയ്യുക എന്നത് അസാധ്യമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ 

International
  •  2 days ago
No Image

അവൻ ഒരു അണ്ടർറേറ്റഡ് ബൗളറാണ്: സൂപ്പർതാരത്തെ പ്രശംസിച്ച് പൂജാര

Cricket
  •  2 days ago
No Image

റൂണിക്ക് ശേഷം ചരിത്രത്തിൽ ഒരാൾ മാത്രം; സ്വപ്ന നേട്ടത്തിൽ ചെൽസിയുടെ ഹീറോ

Football
  •  2 days ago
No Image

മനാമയെയും ബുസായിത്തീനെയും ബന്ധിപ്പിക്കുന്ന ഫ്‌ളൈഓവര്‍ ഡിസംബറില്‍ തുറക്കും; മേഖലയിൽ ട്രാഫിക്ക് പരിഷ്കാരം | Bahrain Traffic Alert

bahrain
  •  2 days ago
No Image

'വെള്ളത്തിലേക്ക് ചാടുക, തിരിഞ്ഞുനോക്കിയാല്‍ ഞങ്ങള്‍ വെടിവയ്ക്കും' ബംഗാളില്‍ മുസ്‌ലിംകളെ നാടുകടത്തുന്നതിന്റെ ഭാഗമായി കടലിലെറിഞ്ഞു, കൊടിയ പീഡനങ്ങള്‍ വെളിപെടുത്തി വാഷിങ്ട്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്

National
  •  2 days ago
No Image

വിപഞ്ചികയുടെ മരണം: ഭർത്താവ് നിതീഷിനും കുടുംബത്തിനുമെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

കൊണ്ടോട്ടിയില്‍ കോളജ് വിദ്യാര്‍ത്ഥിനിയെ ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച മൂന്നു യുവാക്കള്‍ അറസ്റ്റില്‍

Kerala
  •  2 days ago