HOME
DETAILS

കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി 

  
Sabiksabil
July 10 2025 | 17:07 PM

Kerala University Administrative Crisis Deepens Vice Chancellor Takes Strict Action Against Registrar KS Anil Kumar

 

തിരുവനന്തപുരം: കേരള സർവകലാശാലയിൽ ദിവസങ്ങൾ കഴിയുംതോറും ഭരണപ്രതിസന്ധി രൂക്ഷമായി തുടരുന്നത് വലിയ വിവാ​ദങ്ങളിലേക്കും പ്രതിഷേധങ്ങളിലേക്കും വഴിവെയ്ക്കുന്നു. വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ നിർദേശങ്ങൾ ലംഘിച്ച് രജിസ്ട്രാർ കെ.എസ്. അനിൽകുമാർ സർവകലാശാല ആസ്ഥാനത്തെത്തി ഫയലുകൾ തീർപ്പാക്കിയതാണ് പ്രതിസന്ധിക്ക് ആക്കം കൂട്ടിയത്. അനിൽകുമാർ തീർപ്പാക്കുന്ന ഫയലുകൾ മാറ്റിവെക്കണമെന്നും അടിയന്തര ഫയലുകൾ ജോയിന്റ് രജിസ്ട്രാർമാർ നേരിട്ട് തനിക്ക് അയക്കണമെന്നും വി.സി. നിർദേശിച്ചു.

അനിൽകുമാറിനെ സർവകലാശാല ആസ്ഥാനത്ത് പ്രവേശിക്കുന്നതിൽനിന്ന് വിലക്കുകയും രജിസ്ട്രാറുടെ ചേമ്പറിലേക്ക് ആരെയും കടത്തിവിടരുതെന്നും വി.സി. സുരക്ഷാ ജീവനക്കാർക്ക് ഉത്തരവ് നൽകിയിരുന്നു. എന്നാൽ, ഈ നിർദേശങ്ങൾ അവഗണിച്ച് അനിൽകുമാർ ഓഫീസിൽ എത്തുകയും ഡിജിറ്റൽ സിഗ്നേച്ചർ ഉപയോഗിച്ച് ഫയലുകൾ തീർപ്പാക്കുകയും ചെയ്തു. ഇതിനെതിരെ സുരക്ഷാ വിഭാഗം വി.സി.ക്ക് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.

അനിൽകുമാറിന്റെ അവധി അപേക്ഷ വി.സി. തള്ളിയിരുന്നു. സസ്പെൻഷനിലുള്ള രജിസ്ട്രാർക്ക് അധികാരമില്ലെന്നും സർവകലാശാലയിൽ പ്രവേശിക്കരുതെന്നും വി.സി. കത്ത് നൽകിയിരുന്നു. എന്നാൽ, സസ്പെൻഷൻ നിയമവിരുദ്ധമാണെന്ന് അനിൽകുമാർ ഹൈക്കോടതിയിൽ വാദിച്ചു. സിൻഡിക്കേറ്റ് അംഗം ഷിജു ഖാൻ, വി.സി.ക്ക് രജിസ്ട്രാറെ തടയാനോ മറ്റൊരാൾക്ക് ചുമതല നൽകാനോ അധികാരമില്ലെന്നും, സിൻഡിക്കേറ്റാണ് രജിസ്ട്രാറെ നിയമിച്ചതെന്നും വ്യക്തമാക്കി രം​ഗത്തെത്തി. അതിനിടെ, രജിസ്ട്രാറുടെ ഓഫീസിന് പ്രത്യേക സുരക്ഷ ഏർപ്പെടുത്തണമെന്നും അനധികൃത പ്രവേശനം തടയണമെന്നും വി.സി. സെക്യൂരിറ്റി ഓഫീസർക്ക് നിർദേശം നൽകി. ദിവസങ്ങൾ കഴിയുന്തോറും കേരള സർവകലാശാലയിലെ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണമാകുകയാണ്.

അതേസമയം വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ഡോ. മിനി കാപ്പന് രജിസ്ട്രാറുടെ ചുമതല നൽകി ഉത്തരവിറക്കിയെങ്കിലും, ഇത് നടപ്പാക്കപ്പെട്ടില്ല. ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിക്കാത്തത് കാരണമാണ് ഡോ. മിനി കാപ്പൻ താൽക്കാലിക ചുമതല ഏറ്റെടുക്കാൻ തയ്യാറാകാതിരുന്നത്. ജോയിന്റ് രജിസ്ട്രാർ പി. ഹരികുമാറിന്റെ ചുമതലകൾ ഹേമ ആനന്ദിന് നൽകിയതോടെ സർവകലാശാല അസാധാരണ ഭരണനടപടികളിലേക്ക് കടന്നിരിക്കുകയാണ്.

 

The administrative crisis at Kerala University has intensified as Vice Chancellor takes stringent action against Registrar K.S. Anil Kumar, escalating tensions and complicating governance issues within the institution



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ

Food
  •  10 hours ago
No Image

തലശ്ശേരി ഖദീജ വധക്കേസ്; പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവ്

Kerala
  •  10 hours ago
No Image

മലപ്പുറത്ത് പുതിയ നിപ കേസുകളില്ല: നിയന്ത്രണങ്ങൾ പിൻവലിച്ചു;  മങ്കട, കുറുവ പഞ്ചായത്തുകളിലെ കണ്ടൈൻമെന്റ് സോണുകളും നീക്കി

Kerala
  •  10 hours ago
No Image

പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിൽ മാറ്റം, കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ

Kerala
  •  10 hours ago
No Image

ഗുജറാത്തിൽ 4 വർഷത്തിനിടെ തകർന്നത് 16 പാലങ്ങൾ; കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി

National
  •  10 hours ago
No Image

പ്രളയബാധിതർക്ക് സാമ്പത്തിക സഹായം അനുവദിച്ചു കേന്ദ്രം: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിത പ്രദേശങ്ങൾക്ക് 153.20 കോടി രൂപ 

National
  •  10 hours ago
No Image

ഗസ്സയിലേക്കുള്ള മാനുഷിക സഹായം വർധിപ്പിക്കാൻ ഇസ്രാഈലും യൂറോപ്യൻ യൂണിയനും കരാറിൽ

International
  •  11 hours ago
No Image

നിമിഷ പ്രിയയുടെ മോചനത്തിന് അടിയന്തര ഇടപെടൽ വേണം; രാഷ്ട്രപതിക്ക് കത്തയച്ച് വി.ഡി. സതീശൻ

Kerala
  •  11 hours ago
No Image

ചെങ്കടലിൽ കപ്പൽ ആക്രമണത്തിന് പിന്നാലെ ഹൂതികൾ;  ഇസ്റാഈൽ വിമാനത്താവളം ലക്ഷ്യമിട്ട് മിസൈൽ ആക്രമണം

International
  •  12 hours ago
No Image

കേരള സിലബസുകാർക്ക് തിരിച്ചടി, കീമിൽ പഴയ ഫോർമുലയിലേക്ക് മടങ്ങി സർക്കാർ; റാങ്ക് ലിസ്റ്റ് ഇന്ന് പുതുക്കും

Kerala
  •  12 hours ago