സി.പി.എം പൊളിറ്റ്ബ്യൂറോയുടെ ഏകദിനയോഗം ഇന്ന്; ബംഗാള്‍ ചര്‍ച്ചയില്‍ വി.എസില്ല
ന്യൂഡല്‍ഹി: സി.പി.എം പൊളിറ്റ്ബ്യൂറോയുടെ ഒരു ദിവസത്തെ യോഗം ഇന്ന് ചേരുന്നു. ബംഗാളില്‍ സിംഗൂരിലെ ഏറ്റെടുത്ത ഭൂമി തിരിച്ചുനല്‍കണം എന്ന സുപ്രിം കോടതി വിധി വന്ന ശേഷം ചേരുന്ന ആദ്യ പി.ബി യോഗമാണിത്. യോഗത്തില്‍ ഈ സുപ്രിം കോടതി വധി ചര്‍ച്ചയക്കെടുക്കും. എന്നാല്‍, കേരളത്തില്‍ ഭരണപക്ഷ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം വി.എസ് ഏറ്റെടുക്കാത്തതുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചയായേക്കില്ല. വി.എസ് വിഷയം ചര്‍ച്ചയ്ക്ക് വരണമെങ്കില്‍ ആദ്യം പി.ബി കമ്മീഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. അതു പോലെ ത്രിപുരയില്‍ ബി.ജെ.പിയുടെയും തൃണമൂലിന്റെയും വളര്‍ച്ചയും പി.ബിയുടെ മുന്നില്‍ ചര്‍ച്ചയ്ക്കുള്ള വിഷയമാണ്.
സിംഗൂരിലും നന്ദിഗ്രാമിലും ഭൂമി ഏറ്റെടുത്ത നടപടി ശരിയായിരുന്നു എന്നാണ് ബംഗാള്‍ ഘടകത്തിന്റെ നിലപാട്. എന്നാല്‍, ഈ വിഷയത്തില്‍ സംസ്ഥാന ഘടകത്തിന് തെറ്റുപറ്റിയെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തല്‍. എന്നാല്‍, ഏറ്റെടുത്ത ഭൂമി തിരിച്ചുകൊടുക്കല്‍ സാധ്യമല്ലെന്ന് സി.പി.എം നേതാക്കള്‍ പറയുമ്പോഴും മുഴുവന്‍ ഭൂമിയും തിരിച്ചുനല്‍കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഉറപ്പ് നല്‍കുന്നു. ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ട നിലപാട് പി.ബി ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ടി വരും.
സിംഗൂരിലും നന്ദിഗ്രാമിലും ഭൂമിയേറ്റെടുത്ത നടപടികള്‍ സി.പി.എമ്മിന്റെ തെരഞ്ഞെടുപ്പ് പരാജയത്തിനിടയാക്കിയ പ്രധാന കാരണങ്ങളിലൊന്നാണ്. എന്നാല്‍, പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വത്തിനും ബംഗാള്‍ ഘടകത്തിനും ഇക്കാര്യത്തില്‍ ഏകാഭിപ്രായമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."