
സി.യു.ഇ.ടി യു.ജി: റിസൽട്ടെത്തി; ഇനിയെന്ത്? തുടർനടപടികൾ അറിയാം

രാജ്യത്തെ കേന്ദ്ര സർവകലാശാലകളടക്കം വിവിധ സർവകലാശാലകളിലെ ബിരുദതല പ്രോഗ്രാമുകളുടെ പൊതു പ്രവേശന പരീക്ഷയായ സി.യു.ഇ.ടി യു.ജി 2025 ഫലം വന്നു കഴിഞ്ഞു. വിദ്യാർഥികൾക്ക് തങ്ങളുടെ ഓരോ വിഷയത്തിലുള്ള പെർസന്റയിൽ സ്‌കോറും നോർമലൈസ്ഡ് സ്‌കോറുമടങ്ങുന്ന സ്‌കോർ കാർഡ് വെബ്‌സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം. മെയ് 13 നും ജൂൺ നാലിനുമിടയിലാണ് പരീക്ഷ നടന്നത്. രജിസ്റ്റർ ചെയ്ത 13,54,699 കുട്ടികളിൽ 10,71,735 കുട്ടികളാണ് പരീക്ഷയെഴുതിയത്. 239 സ്ഥാപനങ്ങൾ ഇന്ത്യയിലെ 49 കേന്ദ്ര സർവകലാശാലകൾ, 35 സംസ്ഥാന സർവകലാശാലകൾ, 24 കൽപിത സർവകലാശാലകൾ, 126 സ്വകാര്യ സർവകലാശാലകൾ അഞ്ച് മറ്റ് സർക്കാർ സ്ഥാപനങ്ങളടക്കം 239 സ്ഥാപനങ്ങൾ ഈ വർഷം പ്രവേശന മാനദണ്ഡമായി സി.യു.ഇ.ടി സ്‌കോർ പരിഗണിക്കുന്നുണ്ട്.
ഡൽഹി യൂനിവേഴ്‌സിറ്റി, ജവഹർലാൽ നെഹ്‌റു, യൂനിവേഴ്‌സിറ്റി, ബനാറസ് ഹിന്ദു യൂനിവേഴ്‌സിറ്റി, പോണ്ടിച്ചേരി, ഹൈദരാബാദ്, തേസ്പൂർ യൂനിവേഴ്‌സിറ്റികൾ, ഇംഗ്ലിഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂനിവേഴ്‌സിറ്റി ഹൈദരാബാദ് തുടങ്ങി നിരവധി മികവുറ്റ സ്ഥാപനങ്ങളിലെ പ്രവേശനം സി.യു.ഇ.ടി യു.ജി വഴിയാണെന്നത് ശ്രദ്ധേയമാണ്. അലിഗഡ് മുസ്്‌ലിം യൂനിവേഴ്‌സിറ്റി, ജാമിഅ മില്ലിയ്യ ഇസ്്‌ലാമിയ്യ എന്നിവയിലെ ചില പ്രോഗ്രാമുകൾക്കും സി.യു.ഇ.ടി സ്‌കോർ പരിഗണിക്കുന്നുണ്ട്. ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്‌സ് ആൻഡ് എക്കണോമിക്‌സ്, ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്‌മെന്റ്, ഫൂട്‌വെയർ ഡിസൈൻ ആൻഡ് ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥാപനങ്ങളും ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിനു കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലെ ബി.എസ്.സി അഗ്രികൾച്ചർ അടക്കം വിവിധ കോഴ്‌സുകളുടെ ആൾ ഇന്ത്യ സീറ്റുകൾക്കും സി.യു.ഇ.ടി സ്‌കോർ പരിഗണിച്ചാണ് പ്രവേശനം നൽകുന്നത്.
സി.യു.ഇ.ടി യു.ജി വഴി പ്രവേശനം ലഭിക്കുന്ന സ്ഥാപനങ്ങളുടെ പട്ടിക, കോഴ്‌സുകൾ, പ്രവേശന യോഗ്യത തുടങ്ങിയ വിവരങ്ങൾ ഔദ്യാഗിക വെബ്‌സൈറ്റായ cuet.nta.nic.inൽ ലഭ്യമാണ്. കേരളത്തിൽ പുതിയ കോഴ്‌സുകൾ കാസർക്കോട് പെരിയയിലുള്ള കേരള സെൻട്രൽ യൂനിവേഴ്‌സിറ്റിയിൽ ഈ അധ്യയന വർഷം മൂന്ന് പുതിയ ബിരുദ കോഴ്‌സുകൾ ആരംഭിക്കുന്നുണ്ട്. സ്‌കൂൾ ഓഫ് ബയോളജിക്കൽ സയൻസസിനു കീഴിൽ ബി.എസ്.സി (ഓണേഴ്‌സ്) ബയോളജി, കൊമേഴ്‌സ് ആൻഡ് ഇന്റർനാഷണൽ ബിസിനസ് വകുപ്പിനു കീഴിൽ ബി.കോം (ഓണേഴ്സ്) ഫിനാൻഷ്യൽ അനലിസ്റ്റിക്‌സ്, കംപ്യൂട്ടർ സയൻസ് വകുപ്പിനു കീഴിൽ ബി.സി.എ (ഓണേഴ്സ്) എന്നിവയാണ് പുതിയ കോഴ്‌സുകൾ. യൂനിവേഴ്‌സിറ്റിയുടെ തിരുവനന്തപുരം കാംപസിൽ ബി.എ ഇന്റർനാഷണൽ റിലേഷൻസ് പഠിക്കാനും അവസരമുണ്ട്. സി.യു.ഇ.ടി യുജി സ്‌കോർ പരിഗണിച്ചാണ് നാല് കോഴ്‌സുകളുടെയും പ്രവേശനം. പ്രത്യേകം അപേക്ഷിക്കണം സി.യു.ഇ.ടി പരീക്ഷ നടത്തി സ്‌കോർ കാർഡ് തയാറാക്കുക മാത്രമാണ് എൻ.ടി.എ (നാഷനൽ ടെസ്റ്റിംഗ് ഏജൻസി) ചെയ്യുന്നത്.
ഓരോ സ്ഥാപനത്തിലും അപേക്ഷിക്കുന്ന വിദ്യാർഥികളുടെ സ്‌കോറുകൾ പരിഗണിച്ച് അതത് സ്ഥാപനങ്ങളാണ് റാങ്ക് ലിസ്റ്റ് തയാറാക്കുന്നത്. വിദ്യാർഥികൾ താൽപര്യമുള്ള കോളജുകളിൽ /സർവകലാശാലകളിൽ പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. ഉദാഹരണത്തിന് ഡൽഹി സർവകലാശാലയുടെ കീഴിലുള്ള കോളജുകളിൽ പ്രവേശനം നേടാൻ സർവകലാശാല നടത്തുന്ന പ്രത്യേക അലോട്ട്‌മെന്റ് പ്രക്രിയയായ സി.എസ്.എ.എസിൽ (CSAS - കോമൺ സീറ്റ് അലോക്കേഷൻ സിസ്റ്റം) പങ്കെടുക്കേണ്ടതുണ്ട്. ഈ മാസം 14 വരെ പോർട്ടലിൽ രജിസ്റ്റർ ചെയ്യാവുന്നതാണ് ( admissions.uod.ac.in). ഇതുപോലെ ചേരാനാഗ്രഹിക്കുന്ന ഓരോ യൂനിവേഴ്‌സിറ്റികൾ/ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിച്ച് യഥാസമയം അപേക്ഷ സമർപ്പിക്കണം.
CUET UG 2025 Results Declared Download Scorecard from Website know more
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അഞ്ച് വർഷത്തിനിടെ 65 ഇന്ത്യൻ വിമാനങ്ങളുടെ എഞ്ചിൻ പറക്കുന്നതിനിടെ നിലച്ചു; ഒന്നര വർഷത്തിനിടെ 11 'മെയ്ഡേ' അപായ കോളുകൾ, ഞെട്ടിക്കുന്ന കണക്ക്!
National
• a day ago
വൈഭവ ചരിതം തുടരുന്നു; കേരളത്തിന്റെ മണ്ണിൽ ഇന്ത്യൻ താരം നേടിയ റെക്കോർഡും തകർത്തു
Cricket
• a day ago
ഖത്തർ: കണ്ടുകെട്ടപ്പെട്ട വാഹനങ്ങൾ മൂന്ന് മാസത്തിനുള്ളിൽ ഉടമകൾ ക്ലെയിം ചെയ്യണം; ഇല്ലെങ്കിൽ ലേലം
qatar
• a day ago
ഒരു ഇസ്‌റാഈലി സൈനികന്‍ കൂടി ആത്മഹത്യ ചെയ്തു; പത്ത് ദിവസത്തിനിടെ മൂന്നാമത്തെ സംഭവം. ഈ വര്‍ഷം ആത്മഹത്യ ചെയ്തത് 15 സൈനികര്‍
International
• a day ago
വെറും 15 പന്തിൽ പിറന്നത് ലോക റെക്കോർഡ്; പുതിയ ചരിത്രമെഴുതി മിച്ചൽ സ്റ്റാർക്ക്
Cricket
• a day ago
69 വർഷത്തിനിടയിൽ ഇതാദ്യം; വിൻഡീസിനെ ചരിത്രത്തിലെ വമ്പൻ നാണക്കേടിലേക്ക് തള്ളിവിട്ട് ഓസ്‌ട്രേലിയ
Cricket
• a day ago
ഗസ്സയില്‍ കൂട്ടക്കൊല അവസാനിപ്പിക്കാതെ ഇസ്‌റാഈല്‍; 24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 78 പേരെ, വഴിമുട്ടി വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍
International
• a day ago
അമേരിക്കയിൽ നിന്ന് മുഖ്യമന്ത്രി കേരളത്തിലെത്തി; 17ന് മന്ത്രിസഭായോഗം, പിന്നാലെ ഡൽഹിയിലേക്ക്
Kerala
• a day ago
ഉപ്പിലും വ്യാപകമായ മായം; പേരിന് പോലുമില്ലാതെ നടപടി
Kerala
• a day ago
തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഒന്നര മാസക്കാലമായി ഹൃദയ ശസ്ത്രക്രിയ മുടങ്ങിയതില്‍ വായ മൂടിക്കെട്ടി പ്രതിഷേധം
Kerala
• a day ago
UAE Weather Updates: യുഎഇയിൽ ഇത് "ജംറത്തുല്‍ ഖൈദ്" സീസൺ; പുറത്തിറങ്ങാൻ കഴിയാത്ത ചൂട്
uae
• a day ago
മില്‍മ പാല്‍വില കൂട്ടുന്നു; വര്‍ധന നാലു രൂപയോളം, തീരുമാനം ഇന്ന്
Kerala
• a day ago
പന്തളത്ത് വളര്‍ത്തുപൂച്ചയുടെ നഖം കൊണ്ട് പെണ്‍കുട്ടി മരിച്ചത് പേവിഷബാധ മൂലമല്ലെന്ന് പരിശോധനാ ഫലം
Kerala
• a day ago
ഷാർജയിൽ യുവതി കുഞ്ഞുമായി ജീവനൊടുക്കിയ സംഭവം; മാതാവിന്റെ പരാതിയിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരേ കേസെടുത്തു
uae
• a day ago
വിവാഹ രാത്രിയിൽ ഗർഭ പരിശോധന ആവശ്യപ്പെട്ട് വരൻ; റാംപൂരിൽ വിവാദം, പഞ്ചായത്തിൽ ക്ഷമാപണം
National
• 2 days ago
സിവിൽ ഐഡി തട്ടിപ്പ്: കുവൈത്തി ജീവനക്കാരന് കൈക്കൂലിക്കേസിൽ അഞ്ച് വർഷം തടവ്
Kuwait
• 2 days ago
ഇന്ത്യ-ചൈന ബന്ധം: പരസ്പര വിശ്വാസവും സഹകരണവും ആവശ്യമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി
National
• 2 days ago
'ഒന്നുകിൽ 50 ദിവസത്തിനുള്ളിൽ യുക്രൈൻ വെടിനിർത്തൽ പ്രഖ്യാപിക്കുക, അല്ലെങ്കിൽ 100% തീരുവ നേരിടുക': റഷ്യക്ക് മുന്നറിയിപ്പുമായി ട്രംപ്
International
• 2 days ago
തരൂരിനെ കരുതലോടെ നിരീക്ഷിച്ച് ഹൈക്കമാൻഡ്; സംസ്ഥാന കോൺഗ്രസിൽ കടുത്ത അമർഷം
Kerala
• a day ago
ചരിത്രം സൃഷ്ടിച്ച് വീണ്ടും ഭൂമിയിലേക്ക്; ശുഭാംശു ശുക്ലയും സംഘവും ഇന്ന് തിരിച്ചെത്തും
National
• a day ago
നിമിഷ പ്രിയയുടെ വധശിക്ഷ; മോചനത്തിനായുള്ള അവസാന ചർച്ചകൾ ഇന്നും തുടരും
Kerala
• a day ago