വര്‍ഗീയതയുടെ കാലത്ത് പ്രകാശം പരത്തുന്ന പെണ്‍കുട്ടി
ആഗ്ര: വര്‍ഗീയപ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന ഉത്തര്‍പ്രദേശില്‍ ലോകത്തിന് മതേതരത്വത്തിന്റെ വെളിച്ചമേകി ഒരു പെണ്‍കുട്ടി. ആഗ്രയ്ക്കടുത്ത് സഞ്ജയ് നഗര്‍ കോളനിയിലാണ് അമുസ്്ലിമായ പതിനെട്ടുകാരി വിശുദ്ധ ഖുര്‍ആനിലൂടെ വെളിച്ചം പകരുന്നത്. പ്ലസ് ടു വിദ്യാര്‍ഥിയായ പൂജ കുഷ്വാഹ ഒരു അധ്യാപിക കൂടിയാണ്. എല്ലാ ദിവസവും വൈകീട്ട് അവള് ഗ്രാമത്തിലെ 35 ഓളം വരുന്ന മുസ്ലിം കുരുന്നുകള്‍ക്ക് ഖുര്‍ആന്‍ പഠിപ്പിക്കാനെത്തും.
ഗ്രാമത്തിലെ സംഗീത ബീഗം എന്ന സ്ത്രീയില്‍ നിന്നാണ് പൂജ അറബി പഠിച്ചത്. സംഗീത ബീഗം കുട്ടികള്‍ക്ക് നല്‍കിയിരുന്ന ഖുര്‍ആന്‍ ക്ലാസുകളാണ് പൂജക്ക് പ്രചോദനം. ചില കാര്യങ്ങളാല്‍ ക്ലാസ് മുന്നോട്ട് കൊണ്ടുപോകാനാകാത്ത സംഗീത തന്റെ ശിഷ്യകളില്‍ ഏറ്റവും മിടുക്കിയായ പൂജയെ ക്ലാസ് മുന്നോട്ട് കൊണ്ടുപോവുക എന്ന ദൗത്യം ഏല്‍പ്പിച്ചു.
നേടിയെടുത്ത അറിവുകള്‍ പകര്‍ന്നു നല്‍കുകയെന്ന സന്ദേശമുള്ക്കൊണ്ടുകൊണ്ടാണ് പൂജയെന്ന കുട്ടി അധ്യാപിക വിദ്യ പകര്‍ന്ന് നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."