HOME
DETAILS

അക്ബര്‍ ക്രൂരന്‍, ഔറംഗസീബ് വര്‍ഗീയവാദി, ശിവാജി നല്ലയാള്‍; മുഗള്‍ ഭരണാധികാരികളെ ക്രൂരന്മാരാക്കി അവതരിപ്പിച്ച് എന്‍.സി.ഇ.ആര്‍.ടിയുടെ പുതിയ പാഠപുസ്തകം

  
Muqthar
July 17 2025 | 00:07 AM

NCERTs new textbook portrays Mughal rulers as cruel

ന്യൂഡല്‍ഹി: ഔറംഗസീബും അക്ബറും ബാബറും ഉള്‍പ്പെടെയുള്ള മുഗള്‍രാജാക്കന്മാരെ ക്രൂരന്മാരും കൊലപാതകികളുമാക്കി അവതരിപ്പിച്ച് നാഷണല്‍ കൗണ്‍സില്‍ ഓഫ് എഡ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് (എന്‍.സി.ഇ.ആര്‍.ടി) ഇറക്കിയ പുതിയ പുസ്തകം. അനിസ്ലാമികമായ ആചാരങ്ങള്‍ രാജ്യത്ത് നിരോധിച്ച ഭരണാധികാരിയായി ഔറംഗസീബിനെ വിശേഷിപ്പിക്കുമ്പോള്‍, ക്രൂരതയുടെയും അസഹിഷ്ണുതയുടെയും പ്രതീകമായിട്ടാണ് അക്ബറിനെ പുസ്തകങ്ങളില്‍ അവതരിപ്പിച്ചിരിക്കുന്നത്. മറാത്ത രാജാവ് ഛത്രപതി ശിവാജിയെ മികച്ച തന്ത്രജ്ഞനും കാഴ്ചപ്പാടുള്ള വ്യക്തിയായും വിശേഷിപ്പിക്കുന്നു. എട്ടാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പുസ്തകത്തിലാണ് ചരിത്രപരമായ ഉള്ളടക്കത്തില്‍ വിവാദങ്ങള്‍ക്ക് കാരണമാകുന്ന മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്.
ചിറ്റൂര്‍ കോട്ട പിടിച്ചടക്കുന്ന സമയത്ത് 25 കാരനായ അക്ബര്‍ 30,000 സാധാരണക്കാരെ കൂട്ടക്കൊല ചെയ്യാനും സ്ത്രീകളെയും കുട്ടികളെയും അടിമകളാക്കാന്‍ ഉത്തരവിട്ടന്നെും പുസ്തകം പറയുന്നു. അക്ബറിന്റെ ഭരണത്തെ 'ക്രൂരതയുടെയും സഹിഷ്ണുതയുടെയും' മിശ്രണമായാണ് പുസ്തകം വിശേഷിപ്പിക്കുന്നത്. ഞങ്ങളുടെ രക്തദാഹിയായ വാളിന്റെ സഹായത്തോടെ ഞങ്ങള്‍ അവരുടെ മനസ്സില്‍ നിന്ന് അവിശ്വാസത്തിന്റെ അടയാളങ്ങള്‍ മായ്ച്ചുകളയുകയും ഹിന്ദുസ്ഥാനിലുടനീളമുള്ള ക്ഷേത്രങ്ങള്‍ നശിപ്പിക്കുകയും ചെയ്‌തെന്ന് അക്ബര്‍ പ്രഖ്യാപിച്ചതായും പിന്നീട് ഭരണത്തിന്റെ അവസാന വര്‍ഷങ്ങളില്‍ അദ്ദേഹം സമാധാനത്തിലേക്ക് ചായുകയായിരുന്നുവെന്നും പാഠപുസ്തകം പറയുന്നു.

ജനങ്ങളെ കശാപ്പ് ചെയ്യുകയും സ്ത്രീകളെയും കുട്ടികളെയും അടിമകളാക്കുകയും കൊള്ളയടിക്കപ്പെട്ട നഗരങ്ങളില്‍ 'തലയോട്ടി ഗോപുരങ്ങള്‍' സ്ഥാപിക്കുകയും ചെയ്ത ക്രൂരനായ ഭരണാധികാരിയായിരുന്നു ബാബര്‍ എന്നും പാഠപുസ്തകം പറയുന്നു. അതേസമയം, ബാബറിനെ കുറിച്ച് പ്രശംസിക്കുന്ന ഭാഗവും ഉണ്ട്. അദ്ദേഹത്തെ സംസ്‌കാരമുള്ളവനും ബുദ്ധിപരമായി ജിജ്ഞാസയുള്ളവനും വാസ്തുവിദ്യ, കവിത, സസ്യജാലങ്ങള്‍, ജന്തുജാലങ്ങള്‍ എന്നിവയോട് വിലമതിപ്പുള്ളവനുമാണെന്നും വിവരിക്കുന്നു. 


സ്‌കൂളുകളും ക്ഷേത്രങ്ങളും തകര്‍ക്കാന്‍ ഔറംഗസീബ് ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നു. ബനാറസ്, മഥുര, സോമനാഥ് എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളും ജൈന ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും അദ്ദേഹം തകര്‍ത്തു. മുഗളരുടെ കൈകൊണ്ട് സൂഫികള്‍ക്കും സൗരാസ്ട്രിയക്കാര്‍ക്കും നേരെ ആക്രമണങ്ങള്‍ നടന്നതായും പുസ്തകം ആരോപിക്കുന്നു. ശിവാജിയെ പുസ്തകം പരമാവധി പുകഴ്ത്തുകയാണ്. സ്വന്തം മതാചാരങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നതിനൊപ്പം മറ്റ് മതങ്ങളെ ബഹുമാനിച്ചിരുന്ന ഭക്തനായിരുന്ന ശിവാജി, തകര്‍ക്കപ്പെട്ട ക്ഷേത്രങ്ങള്‍ പുനര്‍നിര്‍മിച്ചുവെന്നും അവകാശപ്പെടുന്നുണ്ട്.


ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള പുതിയ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ മറപിടിച്ചാണ് ഈ മാറ്റങ്ങള്‍. ഏഴ്, എട്ട് ക്ലാസുകളിലെ സാമൂഹിക ശാസ്ത്ര പുസ്തകങ്ങളുടെ രണ്ടാം ഭാഗം ഈ വര്‍ഷം ഒക്ടോബറില്‍ പുറത്തിറക്കും. അതേസമയം, പുതിയ അവതരണത്തെ ന്യായീകരിച്ച എന്‍.സി.ഇ.ആര്‍.ടിയുടെ കരിക്കുലര്‍ ഏരിയ ഗ്രൂപ്പ് ഫോര്‍ സോഷ്യല്‍ സയന്‍സ് മേധാവി മിഷേല്‍ ഡാനിനോ, ഞങ്ങള്‍ അക്ബറിനെയോ ഔറംഗസേബിനെയോ പൈശാചികവല്‍ക്കരിക്കുകയല്ലെന്നും മറിച്ച് ഈ ഭരണാധികാരികള്‍ക്ക് അവരുടെ പരിമിതികളുണ്ടെന്നും ക്രൂരമായ പ്രവൃത്തികള്‍ ചെയ്തുവെന്നും കാണിക്കേണ്ടതുണ്ടെന്നും പറഞ്ഞു. ചരിത്രത്തിന്റെ ഇരുണ്ട അധ്യായങ്ങളെക്കുറിച്ച് ഞങ്ങള്‍ കുറിപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ മുന്‍കാലങ്ങളില്‍ സംഭവിച്ചതിന് ഇന്ന് ആരെയും ഉത്തരവാദികളായി കണക്കാക്കരുതെന്നു ഞങ്ങള്‍ അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും മൈക്കല്‍ പറഞ്ഞു.

The history section of the newly introduced Class 8 social science textbook by the National Council of Educational Research and Training (NCERT) for students in the current 2025-26 academic year portrays Mughal rulers, especially Babur, Akbar, and Aurangzeb, as “intellectuals” who also “plundered” the Indian population.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂളിന് അവധി ലഭിക്കാൻ വ്യാജ ബോംബ് ഭീഷണി; ഡൽഹിയിൽ 12 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു

National
  •  a day ago
No Image

പ്ലസ് വൺ വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിച്ചു

Kerala
  •  a day ago
No Image

താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളിൽ നിയന്ത്രണം

Kerala
  •  a day ago
No Image

വയനാട്ടിൽ ക്വാറികളിലും സാഹസിക ടൂറിസ്റ്റ് കേന്ദ്രങ്ങളിലും നിരോധനം

Kerala
  •  a day ago
No Image

കോഴിക്കോട് മരുതോങ്കരയിൽ ഉരുൾപൊട്ടൽ; ജനവാസ മേഖലയിൽ നിന്ന് അകലെ, 75 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

Kerala
  •  a day ago
No Image

ചൂരൽമല - മുണ്ടക്കൈ പ്രദേശത്ത് നിരോധനം

Kerala
  •  a day ago
No Image

രാജ്യത്ത് ഏറ്റവും കൂടുതൽ പൊതു അവധി ദിനങ്ങളുള്ളത് ഈ ഏഷ്യൻ രാജ്യത്താണ്; ഇന്ത്യയിലെയും യുഎഇയിലെയും കണക്കുകൾ അറിയാം

uae
  •  a day ago
No Image

ഐസ്‌ലാൻഡിൽ വീണ്ടും അഗ്നിപർവ്വത സ്ഫോടനം; ലാവ പ്രവാഹം, ബ്ലൂ ലഗൂൺ, ഗ്രിൻഡാവിക് എന്നിവിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുന്നു

International
  •  a day ago
No Image

ദുബൈ: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രതിമാസ പാർക്കിംഗ് സബ്‌സ്‌ക്രിപ്‌ഷൻ പ്രഖ്യാപിച്ച് പാർക്കിൻ

uae
  •  a day ago
No Image

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ സി.വി. പത്മരാജൻ അന്തരിച്ചു

Kerala
  •  a day ago