
സമസ്തയിൽ ശിഥിലീകരണം ഉണ്ടാക്കുന്നവരെ കരുതിയിരിക്കുക: സുന്നി നേതാക്കൾ

കോഴിക്കോട്: അഭിമാനപൂർവം നൂറാം വാർഷികത്തിൽ എത്തിനിൽക്കുന്ന സമസ്തയിൽ ശിഥിലീകരണമുണ്ടാക്കാൻ ശ്രമിക്കുന്ന നിക്ഷിപ്ത താത്പര്യക്കാരെ കരുതിയിരിക്കണമെന്ന് സമസ്തയുടെ വിവിധ പോഷക സംഘടനാ ഭാരവാഹികൾ സംയുക്ത പ്രസ്താവനയിൽ അഭ്യർഥിച്ചു.
സമസ്തയുടെ പ്രധാന പോഷക ഘടകമാണ് സുന്നി മഹല്ല് ഫെഡറേഷൻ. മഹല്ല് തലങ്ങളിൽ ഇസ് ലാമിക സംസ്കരണ പ്രവർത്തനങ്ങൾ നടത്തുകയാണ് സംഘടനയുടെ പ്രധാന അജൻഡ. ഇത് ഫലപ്രദമായി നടപ്പിലാക്കാൻ സമസ്തയുടെ എല്ലാ പ്രധാന പോഷക ഘടകങ്ങളുടെയും ഭാരവാഹികളുടെയും കൂട്ടായ്മയായാണ് അതിൻ്റെ ഘടനയും പ്രവർത്തന ശൈലിയും. എന്നാൽ അടുത്ത കാലത്തായി ഖത്വീബ്, മുദരിസ്, സമസ്ത കീഴ്ഘടകങ്ങളുടെ ഭാരവാഹികൾ തുടങ്ങിയവരെ ഒഴിവാക്കി മഹല്ല് കമ്മിറ്റികളിൽ ചിലർക്ക് മാത്രം മെമ്പർഷിപ്പ് നൽകി തെരഞ്ഞെടുപ്പുകൾ നടത്തുകയായിരുന്നു. അതിന് വേണ്ടി ഭരണഘടനാവിരുദ്ധമായി പ്രത്യേക തെരഞ്ഞെടുപ്പ് മാന്വൽ ഉണ്ടാക്കുകയും ചെയ്തു. ഇതിനെതിരെ സമസ്ത പോഷക സംഘടന ഭാരവാഹികൾ മുശാവറക്ക് പരാതി നൽകിയപ്പോൾ അതിൽ തീരുമാനമെടുക്കാൻ പ്രത്യേക സമിതിയെ നിശ്ചയിച്ചു. സമസ്ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ, എം.ടി അബ്ദുല്ല മുസ് ലിയാർ, കൊയ്യോട് ഉമർ മുസ് ലിയാർ, ഉമർ ഫൈസി മുക്കം, എ.വി അബ്ദുറഹിമാൻ മുസ് ലിയാർ, വാക്കോട് മൊയ്തീൻ കുട്ടി മുസ് ലിയാർ തുടങ്ങിയവരടങ്ങുന്ന സമിതി തെരഞ്ഞെടുപ്പ് നിർത്തിവെക്കാനും മാന്വൽ പുനഃപരിശോധിക്കാനും തീരുമാനിക്കുകയും ചെയ്തു. അക്കാര്യത്തിൽ തീർപ്പുണ്ടാകുന്നതിന് മുമ്പ് പുതിയ സംസ്ഥാന കമ്മിറ്റി ഏകപക്ഷീയമായി തെരഞ്ഞെടുപ്പ് നടത്തിയിരിക്കുകയാണ്. സുന്നി മഹല്ല് ഫെഡറേഷൻ്റെ സംസ്ഥാന, ജില്ലാ തലങ്ങളിലുണ്ടായിരുന്ന നിരവധി നേതാക്കൾക്ക് വരെ അംഗത്വം നിഷേധിച്ചു കൊണ്ടാണ് ഈ തെരഞ്ഞെടുപ്പ് നടന്നിട്ടുള്ളത്. അതോടൊപ്പം സമസ്ത വിരുദ്ധ സംഘടനകളോട് ആഭിമുഖ്യം പുലർത്തുന്നവർ സംസ്ഥാന കൗൺസിലർമാരായത് ദുരൂഹമാണ്.
കീഴ്ഘടകങ്ങളുടെ മഹാഭൂരിപക്ഷത്തിൻ്റെ പിന്തുണയോടെ സംസ്ഥാന കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവിനെതിരേ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് കൗൺസിലിൽ പ്രമേയം അവതരിപ്പിക്കുകയും ചെയ്തു.
മഹല്ല് തലങ്ങളിൽ ഉലമ ഉമറാ കൂട്ടായ്മയും മാതൃകാപരമായ ഇസ് ലാമിക പ്രബോധന രീതിയും നടപ്പാക്കാൻ മഹാരഥൻമാർ രൂപം കൊടുത്ത മഹത്തായ ഒരു സംഘടനയെ ദുരുപയോഗം ചെയ്തും സമസ്ത മുശാവറ തീരുമാനത്തിന് പോലും കാത്തു നിൽക്കാതെയുമാണ് സുന്നി മഹല്ല് ഫെഡറേഷൻ്റെ പേരിൽ ചിലർ ഇതിന് ശ്രമിക്കുന്നത്. സമസ്തയുടെ നൂറാം വാർഷികാഘോഷ പരിപാടികൾ വിജയിപ്പിക്കാൻ രംഗത്തിറങ്ങേണ്ട പ്രവർത്തകരെ ഭിന്നിപ്പിക്കാനും സംഘടനയുടെ ശാക്തീകരണ പ്രവർത്തനങ്ങൾക്ക് തടയിടാനും ചിലർ നടത്തുന്ന നീക്കങ്ങൾക്കെതിരേ ജാഗ്രത പാലിക്കണമെന്നും ജംഇയ്യതുൽ മുഅല്ലിമീൻ ജനറൽ സെക്രട്ടറി കൊടക് അബ്ദുറഹ് മാൻ മുസ് ലിയാർ, സമസ്ത എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് മുസ്തഫ മുണ്ടുപാറ, എസ്.വൈ.എസ് ട്രഷറർ എ.എം പരീത് എറണാകുളം, എസ്.വൈ.എസ് വൈസ് പ്രസിഡൻ്റ് സി.കെ.കെ മാണിയൂർ, എസ്.കെ.എസ്.എസ്.എഫ് ജനറൽ സെക്രട്ടറി ഒ.പി.എം അഷ്റഫ്, ട്രഷറർ അയ്യൂബ് മുട്ടിൽ, ജംഇയ്യതുൽ ഖുത്വുബാ ട്രഷറർ സുലൈമാൻ ദാരിമി ഏലംകുളം എന്നിവർ അഭ്യർഥിച്ചു.
As Samastha Kerala Jem-iyyathul Ulama proudly reaches its centenary celebrations, leaders of various affiliated organizations have issued a joint statement, urging vigilance against vested interests attempting to destabilize or weaken the organization from within.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മുംബൈയില്‍ പതിനൊന്നുകാരനെ നായയെ വിട്ട് കടിപ്പിച്ചു; കണ്ട് രസിച്ച് ഉടമ; കേസ്
National
• 12 hours ago
പഹല്‍ഗാം; ആക്രമണം നടത്തിയ ഭീകരവാദികള്‍ എവിടെ? എന്തുകൊണ്ട് സുരക്ഷ അവഗണിച്ചു? കേന്ദ്ര സര്‍ക്കാരിനെതിരെ ഉദ്ധവ് താക്കറെ
National
• 12 hours ago
നിയമ വ്യവഹാരങ്ങളിലെ എഐ ഉപയോഗം: അംഗീകൃത എഐ ടൂളുകൾ മാത്രം ഉപയോഗിക്കണം; വിധിന്യായങ്ങളിൽ എഐ വേണ്ട; ഹൈക്കോടതി
Kerala
• 13 hours ago
പത്തൊന്‍പതാം നൂറ്റാണ്ടിനെ വെല്ലുന്ന ഭ്രാന്താലയമായി കേരളം മാറുന്നു; ചെറുക്കേണ്ടവര്‍ വിദ്വേഷത്തിന് വാഴ്ത്തുപാട്ടുകള്‍ പാടുന്നു; വെള്ളാപ്പള്ളിയുടെ വര്‍ഗീയ പരാമര്‍ശത്തില്‍ പ്രതികരിച്ച് ഗീവര്‍ഗീസ് കൂറിലോസ്
Kerala
• 13 hours ago
നൊമ്പരമായി സഊദിയിലെ 'ഉറങ്ങുന്ന രാജകുമാരൻ': വൻ ജനാവലിയുടെ സാന്നിധ്യത്തിൽ റിയാദിൽ അന്ത്യനിദ്ര, പങ്കെടുത്തത് രാജ കുടുംബാഗങ്ങൾ ഉൾപ്പെടെ വൻ ജനാവലി
Saudi-arabia
• 13 hours ago
പ്രധാനമന്ത്രി രണ്ട് ദിവസത്തെ സന്ദർശനത്തിനായി മാലദ്വീപിലേക്ക്; സന്ദർശനം ജൂലൈ 25-26 തീയതികളിൽ
latest
• 14 hours ago
ആംബുലന്‍സ് തടഞ്ഞ് രോഗി മരിക്കാനിടയായ സംഭവം; പത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala
• 14 hours ago
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ കാര്‍ പോര്‍ച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; സുഹൃത്ത് പിടിയില്‍
Kerala
• 14 hours ago
യാത്രക്കാർക്ക് തിരിച്ചടി; നാളത്തെ ബഹ്റൈൻ - കൊച്ചി സർവിസ് റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്
bahrain
• 14 hours ago
വെല്ലുവിളികളെ മറികടന്ന് എസ്എന്‍ഡിപി യോഗത്തിന് നിലയും വിലയും ഉണ്ടാക്കി കൊടുത്ത നേതാവ്; വെള്ളാപ്പള്ളിയെ പുകഴ്ത്തി കെ ബാബു എംഎല്‍എ
Kerala
• 14 hours ago
പുതിയ രോഗബാധകളോ ലക്ഷണങ്ങളോ ഇല്ല; പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ നീക്കി, മാസ്ക് നിർബന്ധം
Kerala
• 15 hours ago
നിയമസഭാ സമ്മേളനത്തിനിടെ മൊബൈലിൽ റമ്മി കളിച്ച് മഹാരാഷ്ട്ര കൃഷി മന്ത്രി, വീഡിയോ പുറത്ത്; പ്രതികരണവുമായി മന്ത്രി
National
• 16 hours ago
കേരളത്തില്‍ കഴിഞ്ഞ കുറച്ച് കാലമായി പ്രതികരണ ശേഷി നഷ്ടപ്പെട്ട സര്‍ക്കാരാണ് ഭരിക്കുന്നത്; അതുകൊണ്ടാണ് ഇത്തരം വിദ്വേഷ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുന്നത്; സാദിഖലി തങ്ങള്‍
Kerala
• 16 hours ago.jpeg?w=200&q=75)
നീന്തുന്നതിനിടെ ശരീരം തളർന്ന് പുഴയിൽ മുങ്ങിത്താണു; 20 കാരന് ദാരുണാന്ത്യം
Kerala
• 16 hours ago
ഇത് എങ്ങനെ സഹിക്കും: അപകടത്തിൽ പെട്ടത് റോൾസ് റോയിസ് സ്പെക്ട്രേം കാർ
auto-mobile
• 17 hours ago
കണ്ണൂരിൽ മകനുമായി പുഴയിൽ ചാടി യുവതി മരിച്ച സംഭവം: ഭർതൃവീട്ടുകാരുടെ പീഡനമെന്ന് ആരോപണം; മൂന്ന് വയസ്സുകാരന് വേണ്ടി തിരച്ചിൽ
Kerala
• 18 hours ago
ബോയിംഗ് വിമാനങ്ങളിൽ ഇന്ധന സ്വിച്ച് പരിശോധന പൂർത്തിയാക്കി ഒമാൻ എയർ
oman
• 18 hours ago
കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; ഒരു കിലോ എംഡിഎംഎയുമായി ഒരു വനിത ഉൾപ്പെടെ നാല് പേർ പിടിയിൽ
Kerala
• 18 hours ago
വെള്ളാപ്പള്ളിയുടെ വര്‍ഗീയ പരാമര്‍ശം; ശ്രീനാരായണ ഗുരു ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ക്ക് വിരുദ്ധം; എം സ്വരാജ്
Kerala
• 17 hours ago
എയർ അറേബ്യയുടെ നേതൃത്വത്തിൽ സഊദിയുടെ പുതിയ ലോ-കോസ്റ്റ് വിമാന കമ്പനി: പ്രവർത്തനം ദമ്മാമിൽ നിന്ന്
uae
• 17 hours ago
ഇനി ലുക്കിനൊപ്പം ആഡംബരവും; വെലാർ ഓട്ടോബയോഗ്രഫി ഇന്ത്യയിൽ അവതരിപ്പിച്ച് റേഞ്ച് റോവർ
auto-mobile
• 17 hours ago