HOME
DETAILS

കുവൈത്ത് വിസക്ക് അപേക്ഷിക്കാന്‍ ആഹ്രഹിക്കുന്നുണ്ടോ? ഇതാ പുതിയ വിസ പോര്‍ട്ടല്‍; ഈസി പ്രോസസ്സിങ്; അപേക്ഷയെക്കുറിച്ച് അറിയേണ്ടതെല്ലാം | Kuwait Visa Complete guide

  
Muqthar
July 19 2025 | 04:07 AM

Kuwait Launches New Digital Tourist Visa Portal to Boost Tourism and Simplify Travel

 

കുവൈത്ത് സിറ്റി: കുവൈത്തിലേക്കുള്ള വിസക്ക് അപേക്ഷിക്കാന്‍ ആഹ്രഹിക്കുന്നവര്‍ക്കായി പുതിയ വിസ പോര്‍ട്ടല്‍ തുറന്നിരിക്കുകയാണ് ആഭ്യന്തരമന്ത്രാലയം. കുവൈത്ത് ആഭ്യന്തര മന്ത്രാലയം ആരംഭിച്ച ഔദ്യോഗിക ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമായ പുതിയ പോര്‍ട്ടലിലൂടെ വ്യക്തികള്‍ക്ക് വ്യത്യസ്ത തരം ഇവിസകള്‍ക്ക് അപേക്ഷിക്കാനും അപേക്ഷയുടെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാനും വിസ വിവരങ്ങള്‍ പരിശോധിക്കാനും ഇമിഗ്രേഷനുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങള്‍ ലഭ്യമാക്കാനും കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു. നിയമപരമായ ടൂറിസ്റ്റ് വിസ, വാണിജ്യ, കുടുംബ, സര്‍ക്കാര്‍ സന്ദര്‍ശന വിസകള്‍ക്ക് പോര്‍ട്ടലിലൂടെ അപ്ലൈ ചെയ്യാം. ആഭ്യന്തര മന്ത്രാലയത്തിന്റെ നിയമപരമായ ചട്ടങ്ങള്‍ക്കും ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റെസിഡന്‍സി അഫയേഴ്‌സിന്റെ മാനദണ്ഡങ്ങള്‍ക്കും അനുസരിച്ചായിരിക്കും വിസ അനുവദിക്കുക. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍യൂസഫിന്റെ നിര്‍ദ്ദേശപ്രകാരം ആഭ്യന്തര മന്ത്രാലയത്തിന്റെ ആക്ടിംഗ് അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ അലി അല്‍അദ്വാനിയുടെ മേല്‍നോട്ടത്തിലാണ് കുവൈത്ത് വിസ പ്ലാറ്റ്‌ഫോം ആരംഭിത്.

എങ്ങിനെ അപേക്ഷിക്കാം

വെബ്‌സൈറ്റ് വിലാസം: https://kuwaitvisa.moi.gov.kw/

* ആദ്യം മുകളില്‍ കൊടുത്ത പോര്‍ട്ടല്‍ സന്ദര്‍ശിക്കുക.
* പോര്‍ട്ടലിന്റെ ഹോം പേജില്‍ Tourist, Family, Business, Government എന്നിങ്ങനെയുള്ള വിസാ ഒപ്ഷനുകള്‍ കാണാം. ഏത് തരം വിസയാണ് അപ്ലൈ ചെയ്യുന്നത് അത് ക്ലിക്ക് ചെയ്യുക.
* യോഗ്യതാ പരിശോധന: യുഎസ്, യുകെ, യൂറോപ്യന്‍ യൂണിയന്‍, കാനഡ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് നിലവില്‍ പുതിയ ഓണ്‍ലൈന്‍ വിസ സംവിധാനം ലഭ്യമാണ്. ജിസിസി പൗരന്മാര്‍ക്കും അപേക്ഷിക്കാം.
* തുടര്‍ന്ന് പ്രത്യക്ഷപ്പെടുന്ന പേജ് പൂരിപ്പിക്കുക. നിങ്ങളുടെ പാസ്‌പോര്‍ട്ട്, യാത്രാ തീയതികള്‍, ബന്ധപ്പെടാനുള്ള വിവരങ്ങള്‍ തുടങ്ങിയ അടിസ്ഥാന വിവരങ്ങള്‍ ഉള്‍പ്പെടുത്തുക.
* രേഖകള്‍ അപ്ലോഡ് ചെയ്യുക. നിങ്ങളുടെ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ്, യാത്രാവിവരണം, മറ്റ് ആവശ്യമായ രേഖകള്‍ എന്നിവ പോലുള്ള ആവശ്യമായ രേഖകളാണ് ആവശ്യമായി വരിക. 
* വിസ സ്വീകരിക്കുക: വിസ അംഗീകരിച്ചുകഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഇമെയില്‍ വഴി ഒരു ഡിജിറ്റല്‍ പകര്‍പ്പ് ലഭിക്കും. അത് നിങ്ങള്‍ക്ക് പ്രിന്റ് ഔട്ട് ചെയ്യാനോ നിങ്ങളുടെ ഫോണില്‍ സൂക്ഷിക്കാനോ വിമാനത്താവളങ്ങളില്‍ കാണിക്കാനോ കഴിയും.

 


വിവിധ വിസകളുടെ വിശദാംശങ്ങള്‍:

ടൂറിസം വിസ (Tourist Visa) : ടൂറിസത്തിനും മറ്റ് വിനോദ ആവശ്യങ്ങള്‍ക്കുമായി കുവൈത്ത് സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്കുള്ളതാണ് ടൂറിസ്റ്റ് വിസ. പ്രവേശന തീയതി മുതല്‍ മൂന്ന് മാസം വരെ രാജ്യത്ത് താമസിക്കാന്‍ ടൂറിസ്റ്റ് വിസ വിദേശികളെ അനുവദിക്കുന്നു.

കൊമേഴ്‌സ്യല്‍ വിസ (Business Vis) : കൂടിക്കാഴ്ചകള്‍, ബിസിനസ് മീറ്റുങ്ങുകള്‍ തുടങ്ങിയ ആവശ്യങ്ങളായി രാജ്യത്തെ കമ്പനികളുമായി പങ്കാളിത്തം സ്ഥാപിക്കുന്നതടക്കമുള്ള ബിസിനസ് ആവശ്യങ്ങള്‍ക്കായി കുവൈത്തിലേക്ക് വരുന്ന വ്യക്തികള്‍ക്കുള്ളതാണ് 'വാണിജ്യ സന്ദര്‍ശന വിസകള്‍ അഥവാ കൊമേഴ്‌സ്യല്‍ വിസ. ബിസിനസുകാര്‍, വിദേശ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികള്‍, പ്രധാന കമ്പനികള്‍, ഹോട്ടലുകള്‍ പോലുള്ളവയ്ക്കു ഈ വിസയ്ക്കായി അപേക്ഷിക്കാം. പ്രവേശന തീയതി മുതല്‍ ഒരു മാസം വരെ രാജ്യത്ത് താമസിക്കാന്‍ ഈ വിസ അനുവദിക്കുന്നു.

ഫാമിലി വിസ( Family Visa)t: പൊതുവേ പലരും ഉപയോഗിക്കുന്ന മറ്റൊരു വിസയാണ് ഫാമിലി വിസിറ്റ് വിസ. കുവൈത്തിലെ പ്രവാസികള്‍ തങ്ങളുടെ കുടുംബാംഗങ്ങളെ നാട്ടില്‍നിന്ന് കൊണ്ടുവരാന്‍ ഉപയോഗിക്കുന്ന വിസയാണിത്. കുവൈത്തില്‍ താമസിക്കുന്ന സ്‌പോണ്‍സര്‍ക്കാണ് വിസ നല്‍കുന്നത്. കുവൈത്തിലെ താമസക്കാരുടെ കുടുംബാംഗം ആണ് വിസയ്ക്കായി അപേക്ഷിക്കേണ്ടത്. ഈ വിസ ഉപയോഗിച്ച് പ്രവേശന തീയതി മുതല്‍ ഒരു മാസം വരെ കുവൈത്തില്‍ കഴിയാം.

ഗവണ്‍മെന്റ് വിസ (Government Visa): അന്താരാഷ്ട്ര യോഗങ്ങള്‍, ഉഭയകക്ഷി കൂടിക്കാഴ്ചകള്‍ പോലുള്ള ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി മറ്റൊരു രാജ്യത്തിന്റെ അതിഥിയായെത്തുന്ന ഔദ്യോഗിക വ്യക്തികള്‍ക്കുള്ള വിസയാണിത്. നിര്‍ദ്ദിഷ്ട നയതന്ത്ര പ്രോട്ടോക്കോളുകള്‍ക്ക് വിധേയമായി വ്യക്തികള്‍ക്കല്ല, മറിച്ച് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കാണ് ഈ വിസ അനുവദിക്കുക.ഒരു മാസം വരെയാണ് വിസയുടെ കാലാവധി.

അപേക്ഷിക്കാനുള്ള വ്യവസ്ഥ

വിസയ്ക്ക് അപേക്ഷിക്കുന്നതിന് അപേക്ഷകരുടെ പാസ്‌പോര്‍ട്ടിന് കുറഞ്ഞത് 6 മാസത്തേക്ക് സാധുതയുണ്ടായിരിക്കണം. വിസയുടെ തരം, അനുബന്ധ രേഖകള്‍ എന്നിവയെ ആശ്രയിച്ചായിരിക്കും വിസ പ്രോസസ്സിംഗ് സമയം. ഓരോ വിസകള്‍ക്കും ഇത് വ്യത്യസ്തമായിരിക്കും. രാജ്യത്തെ വിസാ നയം പരിശോധിച്ച് മാത്രമേ വിസ അനുവദിക്കുകയുള്ളൂ. 

The interior ministry on Wednesday launched the Kuwait Visa platform allowing foreigners to apply online for four types of visas to visit Kuwait. Portal was also launched on the government’s communication center website. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുംബൈയില്‍ പതിനൊന്നുകാരനെ നായയെ വിട്ട് കടിപ്പിച്ചു; കണ്ട് രസിച്ച് ഉടമ; കേസ് 

National
  •  12 hours ago
No Image

പഹല്‍ഗാം; ആക്രമണം നടത്തിയ ഭീകരവാദികള്‍ എവിടെ? എന്തുകൊണ്ട് സുരക്ഷ അവഗണിച്ചു? കേന്ദ്ര സര്‍ക്കാരിനെതിരെ ഉദ്ധവ് താക്കറെ

National
  •  13 hours ago
No Image

നിയമ വ്യവഹാരങ്ങളിലെ എഐ ഉപയോഗം: അംഗീകൃത എഐ ടൂളുകൾ മാത്രം ഉപയോഗിക്കണം; വിധിന്യായങ്ങളിൽ എഐ വേണ്ട; ഹൈക്കോടതി

Kerala
  •  13 hours ago
No Image

പത്തൊന്‍പതാം നൂറ്റാണ്ടിനെ വെല്ലുന്ന ഭ്രാന്താലയമായി കേരളം മാറുന്നു; ചെറുക്കേണ്ടവര്‍ വിദ്വേഷത്തിന് വാഴ്ത്തുപാട്ടുകള്‍ പാടുന്നു; വെള്ളാപ്പള്ളിയുടെ വര്‍ഗീയ പരാമര്‍ശത്തില്‍ പ്രതികരിച്ച് ഗീവര്‍ഗീസ് കൂറിലോസ്

Kerala
  •  13 hours ago
No Image

നൊമ്പരമായി സഊദിയിലെ 'ഉറങ്ങുന്ന രാജകുമാരൻ': വൻ ജനാവലിയുടെ സാന്നിധ്യത്തിൽ റിയാദിൽ അന്ത്യനിദ്ര, പങ്കെടുത്തത് രാജ കുടുംബാഗങ്ങൾ ഉൾപ്പെടെ വൻ ജനാവലി

Saudi-arabia
  •  13 hours ago
No Image

പ്രധാനമന്ത്രി രണ്ട് ദിവസത്തെ സന്ദർശനത്തിനായി മാലദ്വീപിലേക്ക്; സന്ദർശനം ജൂലൈ 25-26 തീയതികളിൽ

latest
  •  14 hours ago
No Image

ആംബുലന്‍സ് തടഞ്ഞ് രോഗി മരിക്കാനിടയായ സംഭവം; പത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ് 

Kerala
  •  14 hours ago
No Image

ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ കാര്‍ പോര്‍ച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; സുഹൃത്ത് പിടിയില്‍

Kerala
  •  14 hours ago
No Image

യാത്രക്കാർക്ക് തിരിച്ചടി; നാളത്തെ ബഹ്റൈൻ - കൊച്ചി സർവിസ് റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്

bahrain
  •  14 hours ago
No Image

വെല്ലുവിളികളെ മറികടന്ന് എസ്എന്‍ഡിപി യോഗത്തിന് നിലയും വിലയും ഉണ്ടാക്കി കൊടുത്ത നേതാവ്; വെള്ളാപ്പള്ളിയെ പുകഴ്ത്തി കെ ബാബു എംഎല്‍എ

Kerala
  •  15 hours ago