HOME
DETAILS

'ഇന്ത്യയിലെ ക്രിസ്ത്യന്‍ വിരുദ്ധ ആക്രമണങ്ങളില്‍ വത്തിക്കാന്‍ ഇടപെടണം'; വത്തിക്കാന്‍ പ്രതിനിധിക്ക് സഭാ നേതാക്കളുടെ നിവേദനം

  
Muqthar
July 19 2025 | 03:07 AM

UCF Submits Memorandum to Vatican Official Highlighting Attacks on Christians in India

ന്യൂഡല്‍ഹി: ക്രിസ്ത്യന്‍ സമുദായത്തെ ലക്ഷ്യമിട്ട് ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന ആക്രമണങ്ങള്‍ വിദേശകാര്യമന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി വത്തിക്കാന്‍ അധികൃതര്‍. വത്തിക്കാനിലെ ആര്‍ച്ച് ബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗല്ലാഗര്‍ ആണ് ഡല്‍ഹിയില്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി വിഷയം ശ്രദ്ധയില്‍പ്പെടുത്തിയതെന്ന് ഏഷ്യയിലെ സഭകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്ന യു.സി.എ ന്യൂസ് റിപ്പോര്‍ട്ട്‌ചെയ്തു. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ ഗല്ലാഘര്‍ ഡല്‍ഹിയിലിതുള്‍പ്പെടെ വിവിധ സഭാ ആസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുകയും രാജ്യത്തെ വിവിധ സഭാനേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയുംചെയ്തു.

വത്തിക്കാന്‍ പ്രതിനിധിയുമായുള്ള കൂടിക്കാഴ്ചയില്‍ സന്തോഷമുണ്ടെന്ന് ജയശങ്കര്‍ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു. വിശ്വാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിന് സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെയും ആവശ്യകതയെക്കുറിച്ചും സംസാരിച്ചതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇരുവരും ചര്‍ച്ചചെയ്ത 'സംഘര്‍ഷങ്ങള്‍' സംബന്ധിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ ഇന്ത്യയിലെ സഭാ വക്താവ് വിസമ്മതിച്ചു.

 

 

കുടിക്കാഴ്ചയ്ക്ക് മുമ്പായി വത്തിക്കാന്‍ പ്രതിനിധിയെ കണ്ട ഇന്ത്യയിലെ വിവിധ സഭാനേതാക്കള്‍, രാജ്യത്ത് വര്‍ധിച്ചുവരുന്ന അക്രമസംഭവങ്ങളില്‍ വത്തിക്കാന്‍ ഇടപെടണമെന്ന് അഭ്യര്‍ഥിച്ചു. വത്തിക്കാന്റെ ഇടപെടല്‍ കേന്ദ്രസര്‍ക്കാര്‍ തലത്തില്‍ മാത്രമാകരുതെന്നും ഇന്ത്യയിലെ സംസ്ഥാനസര്‍ക്കാരുകളെക്കൂടി ഉള്‍പ്പെടുത്തണമെന്നും സംഘടനകള്‍ ആവശ്യപ്പെടുകയുണ്ടായി. വിവാദമായ മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങളുടെ മറവില്‍ മതന്യൂനപക്ഷങ്ങളെ ലക്ഷ്യംവയ്ക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ ഇന്ത്യയുമായുള്ള ഉഭയകക്ഷി മനുഷ്യാവകാശ സംഭാഷണങ്ങളില്‍ ഉള്‍പ്പെടുത്തണമെന്ന് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന് (യു.സി.എഫ്) വേണ്ടി ഡല്‍ഹിയിലെ ആര്‍ച്ച് ബിഷപ്പ് അനില്‍ ജോസഫ് കോട്ടോ വത്തിക്കാന്‍ പ്രതിനിധിയോട് നിവേദനത്തില്‍ ആവശ്യപ്പെട്ടു. 

ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്കെതിരേ വര്‍ധിച്ചുവരുന്ന അക്രമ സംഭവങ്ങളെയും വ്യവസ്ഥാപിതമായ വിവേചനത്തെയും അപലപിച്ച് വത്തിക്കാന്‍ ഔദ്യോഗിക പ്രസ്താവനകള്‍ പുറപ്പെടുവിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടതായി യു.സി.എന്യൂസില്‍ പറയുന്നു. മതപരിവര്‍ത്തനം നിരോധിക്കുന്നതിന്റെ മറവില്‍ രജിസ്റ്റര്‍ചെയ്യുന്ന കേസുകളില്‍ സുതാര്യമായ ജുഡീഷ്യല്‍ നടപടിക്രമങ്ങള്‍ ഉറപ്പാക്കാന്‍ വത്തിക്കാന്‍ ഇടപെടണം. ആവര്‍ത്തിച്ച് ആക്രമണങ്ങള്‍ നടക്കുന്ന സംസ്ഥാനങ്ങളില്‍ നിരീക്ഷണവും വസ്തുതാന്വേഷണ ദൗത്യങ്ങളും ഉണ്ടാകണമെന്നും നിവേദനം ആവശ്യപ്പെട്ടു. രാജ്യത്ത് ക്രിസ്ത്യാനികള്‍ക്കെതിരായ അക്രമങ്ങള്‍ നിരന്തരം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്- നിവേദനത്തിലെ ഉള്ളടക്കം ചൂണ്ടിക്കാട്ടി എക്യുമെനിക്കല്‍ ഫോറം കണ്‍വീനര്‍ എ.സി മൈക്കിള്‍ യു.സി.എ ന്യൂസിനോട് പറഞ്ഞു.

2023 ല്‍ 734 അക്രമസംഭവങ്ങളാണ് ക്രിസ്ത്യാനികള്‍ക്കെതിരേ നടന്നതെങ്കില്‍ കഴിഞ്ഞവര്‍ഷം അത് 834 ആയി ഉയര്‍ന്നു. 2024ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യമായി അധികാരത്തില്‍ വന്നതു മുതല്‍ ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചതായും ബി.ജെ.പിയും മറ്റ് ഹിന്ദുത്വഗ്രൂപ്പുകളും ഇന്ത്യയെ ഹിന്ദു ആധിപത്യമുള്ള രാജ്യമാക്കി മാറ്റാനും ക്രിസ്ത്യാനികളെയും മുസ്ലിംകളെയും പോലുള്ള മതന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്താനുമുള്ള തങ്ങളുടെ ലക്ഷ്യത്തിനായി രാഷ്ട്രീയ വിജയത്തെ ജനവിധിയായി എടുത്തതായും ക്രിസ്ത്യന്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടി.

യു.പി ഛത്തിസ്ഗഡ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുവെന്നും ഇതിന് കാരണം വ്യാജമതപരിവര്‍ത്തന കേസുകളാണെന്നും എ.സി മൈക്കിള്‍ പറഞ്ഞു. ഇന്ത്യയിലെ 28 സംസ്ഥാനങ്ങളില്‍ 11 ലും മതപരിവര്‍ത്തന വിരുദ്ധ നിയമം കൊണ്ടുവന്നിട്ടുണ്ട്. മിഷനറി സേവനവും പ്രാര്‍ത്ഥനാ സേവനവും പോലും ആകര്‍ഷണമോ ശക്തിയോ ആയി കണക്കാക്കാമെന്നതിനാല്‍, വിവാദനിയമത്തിലെ വ്യവസ്ഥകള്‍ അവ്യക്തവും ക്രിസ്ത്യാനികളെ ലക്ഷ്യമിട്ട് പതിവായി ചൂഷണം ചെയ്യപ്പെടുന്നതുമാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും മനുഷ്യന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതിനും വത്തിക്കാന്റെ ഇടപെടല്‍ നിര്‍ണായകമാണെന്നും അദ്ദേഹം വ്യക്തമാക്കി.


വത്തിക്കാന് മുന്നില്‍വച്ച പ്രധാന ആവശ്യങ്ങള്‍:

* ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ അക്രമസംഭവങ്ങളെ അപലപിച്ച് ഔദ്യോഗിക പ്രസ്താവനകള്‍ പുറപ്പെടുവിക്കണം.

* കൂടുതല്‍ ആക്രമണങ്ങള്‍ നടക്കുന്ന പ്രദേശങ്ങളില്‍ സ്വതന്ത്ര വസ്തുതാന്വേഷണ സമിതികളെ നിയോഗിക്കണം

* മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങളുമായി ബന്ധപ്പെട്ട കേസില്‍ സുതാര്യതയ്ക്കായി വിചാരണാ നടപടികള്‍ തത്സമയ പ്രക്ഷേപണം ചെയ്യണം

The United Christian Forum (UCF) submitted a memorandum today to His Excellency Archbishop Paul Richard Gallagher, the Vatican's Secretary for Relations with States, who is currently on an official visit to India. Archbishop Anil Couto of Delhi presented the memorandum on behalf of the UCF at the Apostolic Nunciature in New Delhi. The representation appeals for urgent intervention by the Holy See in response to the rising incidents of violence and harassment targeting Christians across India.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനില്‍ ഹോട്ടല്‍, ടൂറിസംരംഗത്ത് 73 പുതിയ തൊഴിലവസരങ്ങള്‍ക്ക് അംഗീകാരം

oman
  •  a day ago
No Image

കേരളത്തിനെതിരെ 10 വിക്കറ്റ് നേടിയവൻ ഇന്ത്യൻ ടീമിൽ; ഗില്ലും സംഘവും ട്രിപ്പിൾ സ്ട്രോങ്ങ്

Cricket
  •  a day ago
No Image

കണ്ണൂരില്‍ മൂന്നു വയസുള്ളു കുഞ്ഞുമായി അമ്മ പുഴയില്‍ ചാടി

Kerala
  •  a day ago
No Image

'തന്നെ അയാൾ ചവിട്ടി കൂട്ടി, ആത്മഹത്യ ചെയ്യാൻ പോലുമുള്ള ധൈര്യമില്ല'; കരഞ്ഞുകൊണ്ട് അതുല്യ സുഹൃത്തിനയച്ച സന്ദേശം പുറത്ത് 

Kerala
  •  a day ago
No Image

പഹൽഗാം ഭീകരാക്രമണ പശ്ചാത്തലം; ഇന്ത്യ-പാകിസ്താൻ ത്രില്ലർ പോരാട്ടം ഉപേക്ഷിച്ചു

Cricket
  •  a day ago
No Image

ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പ്; ഒന്നര ലക്ഷം നഷ്ടമായി, ആലുവയിൽ യുവാവ് ആത്മഹത്യ ചെയ്തു

Kerala
  •  a day ago
No Image

ഷോക്കേറ്റ് കേരളം; ഒരുവർഷത്തിനിടെ ജീവൻ നഷ്ടമായത് 241 പേർക്ക് 

Kerala
  •  a day ago
No Image

ആര്‍.എസ്.എസിന്റെ നാലുദിവസത്തെ വിദ്യാഭ്യാസസമ്മേളനം കാലടിയില്‍; വിദ്യാഭ്യാസമന്ത്രിമാരും വിസിമാരും പങ്കെടുക്കും

Kerala
  •  a day ago
No Image

വാഗമണ്ണില്‍ ചാര്‍ജിങ് സ്റ്റേഷനില്‍ കാറടിച്ചു കയറി നാലുവയസുകാരന്‍ മരിച്ച സംഭവത്തില്‍ ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലിസ്

Kerala
  •  a day ago
No Image

മെസിയുടെ ഗോൾ മഴയിൽ റൊണാൾഡോ വീണു; ചരിത്രം സൃഷ്ടിച്ച് അർജന്റൈൻ ഇതിഹാസം

Football
  •  a day ago