
കുട്ടികളുടെ ഓണ്‍ലൈന്‍ ഗെയിമിംഗ് രക്ഷിതാക്കള്‍ നിരീക്ഷിക്കണം; മുന്നറിയിപ്പുമായി ദുബൈ പൊലിസ്

ദുബൈ: വേനല്‍ അവധിക്കാലത്ത് കുട്ടികള്‍ വീഡിയോ ഗെയിമുകളില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന സാഹചര്യത്തില്‍, ഇലക്ട്രോണിക് ഗെയിമുകളുമായി ബന്ധപ്പെട്ട സൈബര്‍ കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാന്‍ രക്ഷിതാക്കള്‍ മേല്‍നോട്ടം വഹിക്കണമെന്ന് ദുബൈ പൊലിസിന്റെ സൈബര്‍ ക്രൈം വകുപ്പ് മുന്നറിയിപ്പ് നല്കി. ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്റെ കീഴിലാണ് സൈബര്‍ ക്രൈം വകുപ്പ് പ്രവര്‍ത്തിക്കുന്നത്.
സൈബര്‍ കുറ്റകൃത്യങ്ങള്‍, ഭീഷണിപ്പെടുത്തല്‍, അഡിക്ഷന് തുടങ്ങിയ അനാരോഗ്യകരമായ പെരുമാറ്റങ്ങള്‍ തടയുന്നതിന് രക്ഷിതാക്കളുടെ സജീവ ഇടപെടല്‍ നിര്‍ണായകമാണെന്ന് സൈബര്‍ ക്രൈം വകുപ്പ് വ്യക്തമാക്കി. ഗെയിമുകളിലെ സംവേദനാത്മക ഫീച്ചറുകള്‍ വഴി അപരിചിതരുമായുള്ള ആശയവിനിമയം ഒഴിവാക്കാന്‍ കുട്ടികളെ ബോധവല്‍ക്കരിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. 'ഗെയിമുകളുടെ ഉള്ളടക്കം പ്രായത്തിന് അനുയോജ്യമാണോ എന്ന് രക്ഷിതാക്കള്‍ പരിശോധിക്കണം. വഞ്ചന, കൊള്ളയടിക്കല്‍, മറ്റ് കുറ്റകൃത്യങ്ങള്‍ എന്നിവയ്ക്ക് കുട്ടികളെ ചൂഷണം ചെയ്യാന്‍ സാധ്യതയുള്ള ഫീച്ചറുകളെക്കുറിച്ച് ജാഗ്രത പാലിക്കണം,' വകുപ്പ് മുന്നറിയിപ്പ് നല്കി.
രക്ഷിതാക്കള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍
കുട്ടികളെ സൈബര്‍ അപകടങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ ദുബൈ പൊലിസ് പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍:
- ഉപകരണങ്ങളില്‍ രക്ഷാകര്‍തൃ നിയന്ത്രണങ്ങള്‍ (Parental Cotnrols) സജീവമാക്കുക.
- കുട്ടികളുടെ ഓണ്‍ലൈന്‍ പെരുമാറ്റവും ഗെയിമുകളും നിരന്തരം നിരീക്ഷിക്കുക.
- ഗെയിമുകള്‍ പ്രായത്തിന് അനുയോജ്യമാണെന്ന് ഉറപ്പാക്കുക.
- വ്യക്തിഗത വിവരങ്ങളോ ഫോട്ടോകളോ ഗെയിമുകളില്‍ പങ്കിടരുതെന്ന് കുട്ടികളെ ഓര്‍മിപ്പിക്കുക.
- ഗെയിമിംഗിന് സമയപരിധി നിശ്ചയിക്കുക.
- അവധിക്കാലത്ത് വിനോദ, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുക.
സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള മാര്‍ഗങ്ങള്‍
വീഡിയോ ഗെയിമുകളുമായി ബന്ധപ്പെട്ട സൈബര്‍ കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍, 'ഇക്രൈം' പ്ലാറ്റ്ഫോം, 901 എന്ന നമ്പര്‍, ദുബൈ പൊലിസ് ആപ്പ്, അല്ലെങ്കില്‍ വെബ്സൈറ്റ് (www.dubaipolice.gov.ae) വഴിയോ റിപ്പോര്‍ട്ട് ചെയ്യാമെന്ന് വകുപ്പ് അറിയിച്ചു.
ഓണ്‍ലൈന്‍ അവബോധ പ്ലാറ്റ്ഫോം
സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അവബോധം വളര്‍ത്താന്‍, ദുബൈ പൊലിസിന്റെ വിദ്യാഭ്യാസ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ https://ecrimehub.gov.ae/ar സന്ദര്‍ശിക്കാന്‍ രക്ഷിതാക്കളോട് അഭ്യര്‍ത്ഥിച്ചു. അറബി, ഇംഗ്ലീഷ് ഭാഷകളില്‍ ലഭ്യമായ ഈ പ്ലാറ്റ്ഫോം, സൈബര്‍ തട്ടിപ്പുകള്‍ തിരിച്ചറിയുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്കുന്നു. കുട്ടികള്‍, രക്ഷിതാക്കള്‍, ബിസിനസ് ഉടമകള്‍, ജീവനക്കാര്‍, സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ എന്നിവര്‍ക്കായി രൂപകല്‍പ്പന ചെയ്ത ഈ പ്ലാറ്റ്ഫോം എല്ലാവര്ക്കും പ്രയോജനപ്പെടുത്താം.
Dubai Police urge parents to keep a close watch on their children's online gaming habits due to risks of addiction, cyberbullying, and online predators. Stay informed and ensure safe gaming.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഷര്‍ജീല്‍ ഇമാമിന്റേയും ഉമര്‍ ഖാലിദിന്റേയും ജാമ്യാപേക്ഷ ഇന്ന് ഡല്‍ഹി ഹൈക്കോടതിയില്‍
National
• 16 days ago
പതിനേഴുകാരനൊപ്പം നാടുവിട്ട രണ്ടു കുട്ടികളുടെ അമ്മയായ യുവതിയെ അറസ്റ്റ് ചെയ്തു; ഒന്നിച്ചു ജീവിക്കാന്‍ ആഗ്രഹമെന്ന് യുവതി
Kerala
• 16 days ago
അമീബിക് മസ്തിഷ്കജ്വരം: ചികിത്സയിലുള്ള രണ്ടുപേരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു
Kerala
• 16 days ago
യുഗാന്ത്യം; എതിരാളികളെ വിറപ്പിച്ച ഓസ്ട്രേലിയൻ ഇതിഹാസം ടി-20യിൽ നിന്നും വിരമിച്ചു
Cricket
• 16 days ago
ഇന്ന് ലോക നാളികേര ദിനം; അവധി ദിനങ്ങളിൽ തേങ്ങയിടുകയാണ് ഈ മാഷ്
Kerala
• 16 days ago
അഹമ്മദ് ബിന്‍ അലി അല്‍ സയേഗ് യുഎഇയുടെ പുതിയ ആരോഗ്യ മന്ത്രി; നല്ല പരിചയ സമ്പന്നന്
uae
• 16 days ago
25 വര്‍ഷമായി സൗദിയില്‍ പ്രവാസിയായിരുന്ന മലയാളി ഹൃദയാഘാതംമൂലം മരിച്ചു; മരണം വിസിറ്റ് വിസയില്‍ കുടുംബം കൂടെയുള്ളപ്പോള്‍
Saudi-arabia
• 16 days ago
പേടിക്കണം, അമീബിക് മസ്തിഷ്ക ജ്വരത്തെ
Kerala
• 16 days ago
കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം ഇന്ന് നടക്കും
Kerala
• 16 days ago
പട്നയെ ഇളക്കിമറിച്ച് ഇന്‍ഡ്യാ മുന്നണിക്ക് അനുകൂലമാക്കി രാഹുല്‍ ഗാന്ധി; പൊട്ടിക്കുമെന്ന് പറഞ്ഞ ബോംബ് പൊട്ടിച്ചു; ഇനി ഹൈഡ്രജന്‍ ബോംബ്
National
• 16 days ago
അച്ചടക്ക നടപടി നേരിട്ട എന്‍ വി വൈശാഖനെ തിരിച്ചെടുക്കാനൊരുങ്ങി സിപിഎം
Kerala
• 16 days ago
ഓണവിപണിയില്‍ റെക്കോര്‍ഡ് കുതിപ്പില്‍ സപ്ലൈക്കോ; ലക്ഷ്യം വെച്ചത് 300 കോടി, ഇതുവരെ നടന്നത് '319' കോടി രൂപയുടെ വില്‍പ്പന
Kerala
• 16 days ago
ഡൽഹിയിൽ മഴ ശക്തമാകുന്നു, ഓറഞ്ച് അലർട്ട്; അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ കനത്ത മഴ പെയ്യാൻ സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്
latest
• 16 days ago
വമ്പൻ ആസൂത്രണം; സിസിടിവി സ്പ്രേ പെയിന്റടിച്ച് മറച്ചു, ആളറിയാതിരിക്കാൻ ജാക്കറ്റ് ധരിച്ച് മോഷണം; പക്ഷേ ചെറുതായി ഒന്ന് പാളി, ബാറിലെ മുൻ ജീവനക്കാരൻ പിടിയിൽ
crime
• 16 days ago
അധ്യാപന ജോലിക്ക് 'ടെറ്റ്' നിര്‍ബന്ധം; 'ടെറ്റ്' ഇല്ലാത്തവര്‍ സര്‍വിസില്‍ തുടരേണ്ടെന്നും സുപ്രിംകോടതി; നിര്‍ണായക വിധി
National
• 16 days ago
കഞ്ചിക്കോട് അപകടം: അധ്യാപികയുടെ മരണം മറ്റൊരു വാഹനം ഇടിച്ചല്ലെന്ന് പൊലിസിന്റേ പ്രാഥമിക നിഗമനം
Kerala
• 16 days ago
സെൻട്രൽ ബാങ്കിന്റെ മേൽനോട്ടത്തിൽ നാഷണൽ പേയ്മെന്റ് കാർഡ് പുറത്തിറക്കാനൊരുങ്ങി ഒമാൻ
oman
• 16 days ago
പൊലിസ് ഉദ്യോഗസ്ഥരിൽ നിന്ന് പണം തട്ടാൻ ശ്രമം; അതും കൊല്ലം റൂറൽ എസ്.പിയുടെ പേരിൽ വ്യാജ വാട്ട്സ്ആപ്പ് അക്കൗണ്ട് വഴി
Kerala
• 16 days ago
റോഡ് അറ്റകുറ്റപ്പണികൾ; അബൂദബിയിലേക്കുള്ള എമിറേറ്റ്സ് റോഡ് എക്സിറ്റ് താൽക്കാലികമായി അടച്ചിടും; ദുബൈ ആർടിഎ
uae
• 16 days ago
മരണ ശേഷം കലാഭവന്‍ നവാസിന്റെ കുടുംബത്തിന് 26 ലക്ഷം ഡെത്ത് ക്ലെയിം ലഭിച്ചെന്ന് വ്യാജപ്രചരണം; പോസ്റ്ററിനെതിരെ കുടുംബം
Kerala
• 16 days ago
ദിർഹം ചിഹ്നം നിസാരക്കാരനല്ല; പുതിയ ദിർഹം ചിഹ്നം ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന 8 തെറ്റുകൾ ചൂണ്ടിക്കാട്ടി യുഎഇ സെൻട്രൽ ബാങ്ക്
uae
• 16 days ago