HOME
DETAILS

യു.എ.ഇയിൽ ജ്യൂസ് വെൻഡിങ്ങ് മെഷിനുകൾ സ്ഥാപിക്കാനുള്ള പദ്ധതിയുമായി ജ്യൂസ് വേൾഡ് ഗ്രൂപ്

  
Web Desk
July 25 2025 | 17:07 PM

Juice World Group Plans to Install Juice Vending Machines in UAE

 

ഷാർജ: യു.എ.ഇയിലെ വിവിധ എമിറേറ്റുകളിൽ ജ്യൂസ് വെൻഡിങ്ങ് മെഷിനുകൾ സ്ഥാപിക്കാനുള്ള പദ്ധതിയുമായി സഊദി അറേബ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജ്യൂസ് വേൾഡ് ഗ്രൂപ് രംഗത്ത്. സാധാരണക്കാർക്ക് മിതമായ നിരക്കിൽ ഗുണനിലവാരമുള്ള 'ഫ്രഷ്' ജ്യൂസ് ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമെന്ന് ജ്യൂസ് വേൾഡ് മാനേജിങ് പാർട്ണറും എക്സിക്യൂട്ടിവ് ഡയരക്ടറുമായ മുഹമ്മദ് മെദുവിൽ ഷാർജയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

മാളുകൾക്കും വ്യാപാര കേന്ദ്രങ്ങൾക്കും പുറമെ, പാതയോരങ്ങളിലും വെൻഡിങ്ങ് മെഷിനുകൾ സ്ഥാപിക്കാനാണ് പദ്ധതി. ജ്യൂസ് വേൾഡിന്റ യു.എ.ഇയിലെ അഞ്ചാമത് ശാഖ ശനിയാഴ്ച ഷാർജയിലെ കിംഗ് ഫൈസലിൽ പ്രവർത്തനം തുടങ്ങും. ഇന്ന് വൈകിട്ട് 7.30ന് ഷാർജ രാജകുടുംബാംഗം ശൈഖ് സുൽത്താൻ ബിൻ ഖാലിദ് അൽ ഖാസിമി ഉദ്ഘാടനം നിർവഹിക്കും. അൽ മജാസ് 1-ൽ ലുലു ഹൈപർ മാർക്കറ്റിന് സമീപമാണ് പുതിയ ശാഖ. ഫ്രഷ് ജ്യൂസുകൾ, ഫലൂദ, ബ്രോസ്റ്റഡ് ചിക്കൻ, ഷവർമ, പാസ്ത, ബർഗർ, സാൻഡ് വിച്ച്, പോപ്സിക്കിളുകൾ തുടങ്ങിയവ ഇവിടെ ലഭ്യമാണ്.

പുതിയ സ്റ്റോറിൽ മറ്റ് ശാഖകളിൽ നിന്ന് വ്യത്യസ്തമായി ഇറ്റാലിയൻ പാസ്ത നൽകുമെന്നും അധികൃതർ അറിയിച്ചു. 200ലധികം വ്യത്യസ്ത രുചികളിലുള്ള ജ്യൂസുകളാണ് തങ്ങളുടെ ഏറ്റവും വലിയ പ്രത്യേകതയെന്നും അവയ്ക്കൊപ്പം ഫലൂദ, പാസ്ത, ബർഗറുകൾ എന്നിവ കൂടി ഉൾപ്പെടുത്തി മെനു കുടുംബങ്ങൾക്ക് അനുയോജ്യമായ രീതിയിൽ നവീകരിച്ചിട്ടുണ്ടെന്നും മുഹമ്മദ് മെദുവിൽ വ്യക്തമാക്കി. രണ്ട് നിലകളിലായി പ്രവർത്തിക്കുന്ന ശാഖയിൽ കുടുംബ പാർട്ടികൾ നടത്താനുള്ള സൗകര്യവുമുണ്ട്.

2013ലാണ് ജ്യൂസ് വേൾഡ് യു.എ.ഇയിൽ പ്രവർത്തനം തുടങ്ങിയത്. ഇവിടെ കൂടുതൽ ശാഖകൾ തുറക്കുമെന്നും ഗ്രൂപ്പിന്റെ മറ്റൊരു സംരംഭമായ മന്തി വേൾഡിന്റെ പ്രവർത്തനം യു.എ.ഇയിലേക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാർക്കറ്റിങ്ങ് മാനേജർ ഷഹീൻ യൂസഫ്, ഖലീൽ റഹ്മാൻ, ജുനൈദ് മെദുവിൽ, ഇസ്ഹാഖ് പി.കെ എന്നിവരും ഇതുസംബന്ധിച്ച പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടോൾ പ്ലാസകളിൽ ഇനി വാഹനങ്ങൾ നിർത്തേണ്ട; ബാരിക്കേഡുകൾ നീക്കാൻ കേന്ദ്രം

auto-mobile
  •  2 days ago
No Image

വരുമാന സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കിയ ആളുടെ പേര് കണ്ട് ഞെട്ടി ഉദ്യോഗസ്ഥര്‍: അപേക്ഷകന്റെ പേര് സാംസങ്; മാതാപിതാക്കളുടെ പേര് ഐഫോണും സ്മാര്‍ട്ട്‌ഫോണും

National
  •  2 days ago
No Image

2026 ലെ ഹജ്ജ് അപേക്ഷ തീയതി ആഗസ്റ്റ് 7 വരെ നീട്ടി; ഇന്നലെ വരെ ലഭിച്ചത് ഇരുപതിനായിരത്തിലേറെ അപേക്ഷകൾ

Saudi-arabia
  •  2 days ago
No Image

അതുല്യയുടെ മൃതദേഹം സംസ്‌കരിച്ചു; യുവതിയുടെ ഭര്‍ത്താവിനെ നാട്ടില്‍ എത്തിക്കാന്‍ ചവറ പൊലിസ്

uae
  •  2 days ago
No Image

പാലക്കാട് മരം മുറിക്കുന്നതിനിടെ കയർ കുരുങ്ങി തൊഴിലാളി മരിച്ചു

Kerala
  •  2 days ago
No Image

തിരുനെൽവേലി ദുരഭിമാനക്കൊല: കെവിന്റെ പെൺസുഹൃത്തിന്റെ വീഡിയോ സന്ദേശം, 'എന്റെ അച്ഛനമ്മമാർക്ക് കൊലപാതകവുമായി ബന്ധമില്ല'

National
  •  2 days ago
No Image

മാമി തിരോധാന കേസ്: പൊലിസിന് ഗുരുതര വീഴ്ച പറ്റിയെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

Kerala
  •  2 days ago
No Image

ഫസീലയുടെ ആത്മഹത്യ: ഭർതൃവീട്ടിൽ നിരന്തര പീഡനം; കുറ്റവാളികൾക്ക് ശിക്ഷ വേണമെന്ന് പിതാവ്

Kerala
  •  2 days ago
No Image

ധർമസ്ഥലകേസ്: മൂന്നാം ദിന പരിശോധനയിൽ നിർണായക തെളിവ്

National
  •  2 days ago
No Image

ഇറാൻ-ഇന്ത്യ വ്യാപാരത്തിന് ഉപരോധം: ട്രംപ് ഭരണകൂടത്തിനെതിരെ ഇറാൻ എംബസിയുടെ വിമർശനം

International
  •  2 days ago