HOME
DETAILS

ധർമസ്ഥലകേസ്: മൂന്നാം ദിന പരിശോധനയിൽ നിർണായക തെളിവ്

  
Web Desk
July 31 2025 | 08:07 AM

Dharmasthala Case Human Remains Found on Third Day of Investigation

ബെംഗളൂരു: കർണാടകയിലെ ധർമസ്ഥലയിൽ മൃതദേഹം മറവ് ചെയ്തെന്ന സാക്ഷി വെളിപ്പെടുത്തിയ സ്ഥലത്ത് മൂന്നാം ദിനം നടത്തിയ പരിശോധനയിൽ നിർണായക തെളിവായ അസ്ഥികൂടം കണ്ടെത്തി. സ്പോട്ട് നമ്പർ ആറിൽ നിന്നാണ് അസ്ഥികൂടത്തിന്റെ ഭാഗങ്ങൾ ലഭിച്ചത്. രണ്ടടി താഴ്ചയിൽ കുഴിച്ചപ്പോൾ അസ്ഥികൾ കണ്ടെത്തിയെങ്കിലും, ഇത് മനുഷ്യന്റേതാണോ എന്ന് സ്ഥിരീകരിക്കാൻ വിശദ പരിശോധന ആവശ്യമാണെന്ന് അന്വേഷണ സംഘം അറിയിച്ചു. സ്ഥലത്ത് കൂടുതൽ പരിശോധനകൾ നടക്കുകയാണ്.

കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ അഞ്ച് സ്ഥലങ്ങളിൽ നടത്തിയ പരിശോധനകളിൽ മൃതദേഹാവശിഷ്ടങ്ങൾ ഒന്നും കണ്ടെത്തിയിരുന്നില്ല. ഇന്നലെ, എസ്ഐടി തലവൻ പ്രണബ് മൊഹന്തി ബെംഗളൂരുവിൽ നിന്ന് ധർമസ്ഥലയിലെത്തി, കാടിനുള്ളിൽ കുഴിച്ച പോയിന്റുകളിൽ നേരിട്ട് പരിശോധന നടത്തി. സാക്ഷി സൂചിപ്പിച്ച എട്ട് സ്ഥലങ്ങളാണ് അന്വേഷണ സംഘം അതിരുകെട്ടി സുരക്ഷിതമാക്കിയിരിക്കുന്നത്. ഇതിൽ മൂന്നെണ്ണം കാടിനുള്ളിലും, നാലെണ്ണം നേത്രാവതി നദിക്ക് സമീപമുള്ള ദേശീയപാതയിലും, ഒരെണ്ണം നേത്രാവതി സ്നാനഘട്ടത്തിൽ നിന്ന് ആജുകുരിയിലേക്കുള്ള ചെറുറോഡിലുമാണ്.

കന്യാടിയിലെ സ്വകാര്യ ഭൂമിയിൽ രണ്ട് സ്ഥലങ്ങൾ സാക്ഷി ചൂണ്ടിക്കാട്ടിയെങ്കിലും, അവിടെ പരിശോധന നടത്താൻ എസ്ഐടിക്ക് പ്രത്യേക അനുമതി ആവശ്യമാണ്. ഓരോ സ്ഥലത്തും, സാക്ഷി ആവശ്യപ്പെട്ടതിനേക്കാൾ വിശാലമായ ചുറ്റളവിൽ അന്വേഷണ സംഘം കുഴിച്ച് പരിശോധന നടത്തുകയാണ്.

On the third day of investigation in Dharmasthala, Karnataka, authorities discovered skeletal remains at spot number six, following a witness's claim of a buried body. The remains, found two feet underground, are yet to be confirmed as human, pending forensic analysis. The Special Investigation Team (SIT) continues to probe eight marked locations, with prior checks at five sites yielding no results. Further searches are ongoing, including in areas near the Netravati River and a private property in Kanyadi, which requires special permission.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

UAE Updates: വിസാ അപേക്ഷകളിലെ അവ്യക്ത വിവരങ്ങള്‍ നടപടിക്രമങ്ങള്‍ക്ക് കാലതാമസമുണ്ടാക്കും: മുന്നറിയിപ്പ് നല്‍കി ജിഡിആര്‍എഫ്എ

uae
  •  6 hours ago
No Image

ദോഹയുടെ മുഖച്ഛായ മാറ്റും; പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നു

qatar
  •  7 hours ago
No Image

മോദിയുമായി ഫോണിൽ സംസാരിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്; ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്താൻ പരസ്പര ധാരണ

uae
  •  7 hours ago
No Image

പട്ടിണിക്കോലങ്ങളെ ഭക്ഷണം കാട്ടി കൊന്നൊടുക്കുന്ന ഗസ്സയിലെ 'സ്ഥിതി വിലയിരുത്താന്‍' ട്രംപിന്റെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ് ഗസ്സയിലേക്ക്

International
  •  7 hours ago
No Image

കോഴിക്കോട് യുവതിയുടെ കണ്ണിൽ മുളകുപാടി വിതറി മാല പൊട്ടിച്ചു

Kerala
  •  7 hours ago
No Image

ദുബൈ മറീനയില്‍ ബഹുനില കെട്ടിടത്തില്‍ തീപിടുത്തം; തീ നിയന്ത്രണ വിധേയമാക്കി

uae
  •  7 hours ago
No Image

വീണ്ടും വിസ്മയിപ്പിച്ച് ദുബൈ; എഐ-നിർമിത ഇമാറാത്തി കുടുംബത്തെ അവതരിപ്പിച്ചു

uae
  •  8 hours ago
No Image

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ 20 ലക്ഷം രൂപയുടെ ശസ്ത്രക്രിയ ഉപകരണങ്ങള്‍ കാണാതായി; അന്വേഷണ റിപ്പോര്‍ട്ട്

Kerala
  •  8 hours ago
No Image

അബൂദബിയിലും ദുബൈയിലും കനത്ത ചൂടും മൂടൽമഞ്ഞും അനുഭവപ്പെട്ടേക്കും; കിഴക്കൻ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത | UAE Weather Alert

uae
  •  8 hours ago
No Image

കുവൈത്തില്‍ നാല് ടണ്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു

Kuwait
  •  8 hours ago