A red alert has been declared at the Kakkayam Dam in Kozhikode following continuous heavy rainfall. Reports indicate a possibility of the dam being opened soon, as rain persists in the dam’s catchment area.
HOME
DETAILS

MAL
മഴ; കോഴിക്കോട് കക്കയം ഡാം തുറന്നേക്കും; കുറ്റ്യാടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം.
Web Desk
July 26 2025 | 16:07 PM

കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് കക്കയം ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡാം തുറക്കാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുകയാണ്. ഡാമില്‍ ജലനിരപ്പ് പരമാവധി എത്തിയാല്‍ രണ്ട് ഷട്ടറുകള്‍ തുറന്നേക്കും. കുറ്റ്യാടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം.
അതേസമയം കനത്ത മഴയില്‍ സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിവിധ ജില്ലകളില്‍ ദുരന്തനിവാരണ അതോറിറ്റി പ്രത്യേക മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. മഴയില്‍ മൂന്നാറില്‍ മണ്ണിടിഞ്ഞ് കടകള്‍ തകര്‍ന്നു. ആളപായമില്ല. കണ്ണന് ദേവന് പ്ലാന്റേഷന് റീജണല്‍ ഓഫീസിന് സമീപത്തെ നാല് വഴിയോര കടകള്‍ക്ക് മുകളിലേക്കാണ് മണ്ണിടിഞ്ഞത്. കടകളില്‍ ആളില്ലാത്തതിനാല്‍ വലിയ അപകടം ഒഴിവായി. അപകടത്തില്‍ നാല് കടകളും പൂര്‍ണമായും തകര്‍ന്നു.
സംസ്ഥാനത്തുടനീളം കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയില്‍ പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ദുരന്തനിവാരണ അതോറിറ്റി ഉത്തരവിറക്കി. മൂന്നാര്‍ ഗ്യാപ് റോഡില്‍ രാത്രി യാത്രയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. മൈനിങ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കണമെന്നും, തോട്ടം മേഖലയിലെ പുറം ജോലികള്‍ നിര്‍ത്തണമെന്നും നിര്‍ദേശമുണ്ട്.
നേരത്തെ എറണാകുളം ജില്ലയിലും സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. കൊച്ചി നഗരത്തില്‍ വിവിധ ഭാഗങ്ങളില്‍ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു. കളമശ്ശേരി, ഇടപ്പള്ളി, എംജി റോഡ്, പാലാരിവട്ടം പ്രദേശങ്ങളില്‍ മഴ തുടരുകയാണ്. നിലവില്‍ എറണാകുളം ജില്ലയുടെ മലയോര പ്രദേശങ്ങളില്‍ രാത്രി യാത്ര നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മെസിയേക്കാൾ ആ അവാർഡ് നേടാൻ അർഹൻ ഞാനായിരുന്നു: തുറന്നു പറഞ്ഞ് ഇതിഹാസം
Football
• 3 days ago
മുസ്ലിമെന്ന് വരുത്തിത്തീര്‍ക്കാന്‍ 'അല്ലാഹുഅക്ബര്‍' മുഴക്കി, പിന്നെ ട്രംപിന് മരണം അമേരിക്കക്ക് മരണം മുദ്രാവാക്യങ്ങളും; ബ്രിട്ടീഷ് വിമാനത്തില്‍ ബോംബ് ഭീഷണി മുഴക്കി ഇന്ത്യന്‍ വംശജന് അഭയ് നായക്, സ്കോട്ലന്ഡില് അറസ്റ്റില്‍
International
• 3 days ago
ഛത്തിസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റ്: ക്രൈസ്തവ സഭകളുടെ രാജ്ഭവൻ മാർച്ച് ഇന്ന്
Kerala
• 3 days ago
ഒരൊറ്റ രാത്രിയിൽ പ്രിയപ്പെട്ടവരെ തനിച്ചാക്കി പോയത് 289 പേർ; ആ മലവെള്ളപ്പാച്ചിലിൽ കുത്തിയൊലിച്ച് പോയ മനുഷ്യർ ഇവരാണ്
Kerala
• 3 days ago
എതിരാളികളുടെ പേടി സ്വപ്നമായവൻ പുറത്ത്; അഞ്ചാം ടെസ്റ്റിൽ ഇന്ത്യക്ക് കനത്ത തിരിച്ചടി
Cricket
• 3 days ago
ധര്‍മസ്ഥല കേസ്: പരാതിക്ക് പിന്നില്‍ കേരള സര്‍ക്കാറെന്ന് ബി.ജെ.പി നേതാവ്, ആരോപണങ്ങള്‍ ഉന്നയിച്ചത് മുസ്ലിം, എല്ലാത്തിന്റേയും ഉത്ഭവം കേരളത്തില്‍ നിന്ന്
National
• 3 days ago
കേരളത്തിൽ ഇന്ന് എട്ട് ജില്ലകളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത; ശക്തമായ കാറ്റ് വീശാനും സാധ്യത
Kerala
• 3 days ago
വയനാട് ദുരിതബാധിതർക്കുള്ള സഹായം: 'മോദി ആദ്യം തഴുകി, പിന്നെ കരണത്തടിച്ചു'
Kerala
• 3 days ago
സംസ്ഥാനത്ത ഐഎഎസ് തലപ്പത്ത് വമ്പൻ അഴിച്ചുപണി; നാല് കളക്ടർമാർ അടക്കം 25 ഉദ്യോഗസ്ഥർക്ക് മാറ്റം
Kerala
• 3 days ago
വയനാട് ഉരുൾപൊട്ടലിൽ വീട് ലഭിക്കാതെ ദുരന്തബാധിതർ; സർക്കാർ ഇതുവരെ ചെലവഴിച്ചത് 113.58 കോടി മാത്രം; ദുരിതാശ്വാസ നിധിയിൽ 772.11 കോടി
Kerala
• 3 days ago
ഉരുൾ, ഇരുൾ, ജീവിതം: മരണമെത്തുന്ന നേരത്ത് ഉറ്റവരെ തിരഞ്ഞ്...
Kerala
• 3 days ago
ഡ്രൈവിങ് സ്കൂൾ വാഹനങ്ങളിൽ ട്രാക്കിങ് ഡിവൈസ് നിർബന്ധമാക്കിയ നടപടിക്കെതിരെ ഹരജി
Kerala
• 3 days ago
ഇത്തവണയും ഓണപ്പരീക്ഷയ്ക്ക് പൊതുചോദ്യപേപ്പറില്ല; ചോദ്യപേപ്പർ സ്കൂളിൽ തന്നെ തയ്യാറാക്കണം, പ്രതിഷേധം
Kerala
• 3 days ago
രക്തക്കൊതി തീരാതെ ഇസ്റാഈൽ; ഗസ്സയിൽ കൊന്നൊടുക്കിയ മനുഷ്യരുടെ എണ്ണം 60,000 കവിഞ്ഞു
International
• 3 days ago
തിരുവനന്തപുരത്ത് ആംബുലൻസ് ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു
Kerala
• 4 days ago
ശമ്പളം കിട്ടുന്നില്ലേ, സര്‍ക്കാര്‍ രഹസ്യമായി വാങ്ങിത്തരും; പദ്ധതിയുമായി യുഎഇ
uae
• 4 days ago
കുഞ്ഞുങ്ങളെ ജനിപ്പിക്കാൻ പണം; ചൈനയുടെ ജനനനിരക്ക് വർധിപ്പിക്കാൻ 1,500 ഡോളർ സബ്സിഡി
International
• 4 days ago
ചർച്ച പരാജയം; കേരളം വീണ്ടും അനിശ്ചിതകാല ബസ് സമരത്തിലേക്ക്
Kerala
• 4 days ago
ബ്രിട്ടന്റെ മുന്നറിയിപ്പ്: ഇസ്രാഈൽ വെടിനിർത്തൽ നടപ്പിലാക്കിയില്ലെങ്കിൽ ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കും
International
• 4 days ago
ചൈനയിൽ വെള്ളപ്പൊക്കം; 38 മരണം, 130 ഗ്രാമങ്ങളിലേറെ ഇരുട്ടിൽ
International
• 4 days ago
ധർമസ്ഥല കേസ്: ആദ്യ പോയിന്റിൽ പരിശോധന പൂർത്തിയാക്കി; വെള്ളക്കെട്ട് മൂലം ജെസിബി ഉപയോഗിച്ച് തെരച്ചിൽ, ആദ്യദിനത്തിൽ ഒന്നും കണ്ടെത്താനായില്ല
National
• 4 days ago