
'എന്തിനാ പ്രതിഷേധിക്കുന്നേ, അടുത്ത പെരുന്നാളിനു ഡൽഹിയിൽ ഒന്നുകൂടെ വിളിച്ച് ആദരിച്ചാൽ പോരേ?' - സഭകളുടെ ബിജെപി അടുപ്പത്തെ പരിഹസിച്ച് യൂഹാനോൻ മാർ മിലിത്തിയോസ്

തിരുവനന്തപുരം: ഛത്തിസ്ഗഢിൽ മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ക്രൈസ്തവ സഭകളെ പരിഹസിച്ച് ഓർത്തഡോക്സ് സഭ തൃശൂർ മെത്രപ്പൊലീത്ത യൂഹാനോൻ മാർ മിലിത്തിയോസ്. എന്തിനാ പ്രതിഷേധിക്കുന്നത്, അടുത്ത പെരുന്നാളിനു ഡൽഹിയിൽ ഒന്നുകൂടെ വിളിച്ച് ആദരിച്ചാൽ പോരേ എന്ന സോഷ്യൽ മീഡിയയിൽ കുറിച്ചു. കന്യാസ്ത്രീകളെ അറസ്റ്റിൽ വ്യാപക പ്രതിഷേധം എന്ന പത്രവാർത്ത പങ്കുവെച്ചാണ് മെത്രപ്പൊലീത്ത പരിഹാസ രൂപേണ വിമർശനം ഉന്നയിച്ചത്.
'എന്തിനാ പ്രതിഷേധിക്കുന്നേ, അടുത്ത പെരുന്നാളിനു ഡൽഹിയിൽ ഒന്നുകൂടെ വിളിച്ച് ആദരിച്ചാൽ പോരേ?' എന്നാണ് ഓർത്തഡോക്സ് സഭ തൃശൂർ മെത്രപ്പൊലീത്ത യൂഹാനോൻ മാർ മിലിത്തിയോസ് തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചത്. ക്രൈസ്തവ സഭകൾ ബിജെപിയുമായും കേന്ദ്ര സർക്കാരുമായും അടുക്കാൻ ശ്രമിക്കുന്നതിനെ നിശിതമായി വിമർശിക്കുന്ന വ്യക്തിയാണ് അദ്ദേഹം. ഈ അടുപ്പത്തിന് കിട്ടിയ തിരിച്ചടിയായാണ് സംഭവത്തെ അദ്ദേഹം കാണുന്നത്.
മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധിക്കാത്ത ബിഷപ്പുമാരെ രൂക്ഷമായി വിമർശിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും രംഗത്ത് വന്നിരുന്നു. അരമനയിൽ കയറിയിരുന്ന് പ്രാർഥിച്ചാൽ മാത്രം പ്രശ്നങ്ങൾക്ക് പരിഹാരമാകില്ലെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യൻ പ്രധാനമന്ത്രിയോട് പരാതി പറയാനുള്ള ധൈര്യം പോലും തിരുമേനിമാർക്കില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, സംഭവത്തിൽ പ്രതിപക്ഷ പ്രതിഷേധത്തെ തുടന്ന് പാർലമെന്റ് പ്രക്ഷുബ്ധമായി. ഇരുസഭകളും പ്രതിഷേധത്തെ തുടർന്ന് നിർത്തിവെച്ചു. കേരള എംപിമാർ വിഷയം സഭ നിർത്തിവെച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ അടിയന്തര പ്രമേയ നോട്ടിസുകൾ ലോക്‌സഭയും രാജ്യസഭയും തള്ളി. ഉച്ചയ്ക്ക് 12 മണി വരെയാണ് ഇരു സഭകളും നിർത്തിവച്ചത്.
കോൺഗ്രസ് എംപിമാരായ ഹൈബി ഈഡൻ, ബെന്നി ബഹന്നാൻ, കെ. സുധാകരൻ എന്നിവരാണ് വിഷയത്തിൽ അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകിയത്. എന്നാൽ ഇരു സഭകളും പ്രതിപക്ഷ എംപിമാരുടെ ആവശ്യം അംഗീകരിച്ചില്ല. ഇതോടെ പ്രതിപക്ഷം പ്രതിഷേധവുമായി എത്തി. ബഹളമായതോടെ ഇരു സഭകളും നിർത്തിവയ്ക്കുകയായിരുന്നു.
വെള്ളിയാഴ്ചയാണ് സഭയ്ക്ക് കീഴിലെ സ്ഥാപനങ്ങളിലേക്ക് ജോലിക്കായി മൂന്ന് പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകാൻ വന്ന മലയാളി കന്യാസ്ത്രീകളെ ഛത്തീസ്ഗഡിലെ ദുർഗിൽ അറസ്റ്റ് ചെയ്തത്. മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നിവ ആരോപിച്ചാണ് ബജ്റംഗ്ദൾ പ്രവർത്തകർ ദുർഗ് റെയിൽവേ സ്റ്റേഷനിൽ ഇവരെ തടഞ്ഞു വച്ചത്.
ഇതിനിടെ, ഛത്തീസ്ഗഢിൽ ക്രിസ്ത്യൻ മിഷനറി പ്രവർത്തകർക്ക് എതിരായ അക്രമം നിത്യ സംഭവമെന്ന് വെളിപ്പെടുത്തുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്തായി. മിഷനറി പ്രവർത്തകരെ പൊലിസിന്റെ മുന്നിലിട്ട് തീവ്ര ഹിന്ദു സംഘടന നേതാവ് ജ്യോതി ശർമ മർദിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടെയാണ് പുറത്തുവന്നത്. കേസിൽ പ്രതിയായ ജ്യോതി ശർമ ഒളിവിൽ ആണെന്നാണ് പൊലിസ് കോടതിയെ അറിയിച്ചത് എന്നും ആരോപണമുയരുന്നുണ്ട്. മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് ബജ്റംഗ്ദൾ പ്രവർത്തകരുടെ സമ്മർദത്തെ തുടർന്നാണെന്ന് ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ധർമസ്ഥല കേസ്: രണ്ടാം ദിവസത്തെ തെരച്ചിൽ പൂർത്തിയായി, 5 പോയിന്റുകളിൽ ഒന്നും കണ്ടെത്തിയില്ല
National
• a day ago
ഇന്ത്യയ്ക്ക് 25% തീരുവ; റഷ്യൻ എണ്ണ, ആയുധ വാങ്ങലിന് പിഴയും പ്രഖ്യാപിച്ച് ട്രംപ്
International
• a day ago
മരുഭൂമികളിലെ ശാന്തതയും അമ്മാനിലെ തണുത്ത സായന്തനങ്ങളും; ജോർദാനിലേക്കുള്ള യുഎഇ, സഊദി യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവ്
uae
• a day ago
വ്യാജ സൗന്ദര്യവർധക വസ്തുക്കൾക്കെതിരെ കർശന നടപടി; തലശ്ശേരിയിൽ പിഴ, സർക്കാർ ഇടപെടൽ കോടതി ശരിവച്ചു
Kerala
• a day ago
അശ്രദ്ധ മതി അപകടം വരുത്തി വയ്ക്കാന്‍; വൈദ്യുതി ലൈനുകള്‍ അപകടകരമായി നില്‍ക്കുന്നത് കണ്ടാല്‍ ഉടന്‍ 1912 ഡയല്‍ ചെയ്യൂ...
Kerala
• a day ago
യുഎഇയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് പരസ്യം ചെയ്യാൻ ഇനിമുതൽ പെർമിറ്റ് നിർബന്ധം
uae
• a day ago
ഹണി ട്രാപ്പിലൂടെ പണം തട്ടാൻ ശ്രമം; കൊച്ചിയിൽ യുവതിയും ഭർത്താവും അറസ്റ്റിൽ
Kerala
• a day ago
വടകരയിൽ പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിൽനിന്ന് കാണാതായതായി പരാതി; പൊലീസ് അന്വേഷണം ആരംഭിച്ചു
Kerala
• a day ago
യുഎഇ 'ക്വിക്ക് വിസ' തട്ടിപ്പ്; ചില സ്ഥാപനങ്ങൾ ആളുകളെ വഞ്ചിക്കുന്നത് ഈ രീതിയിൽ
uae
• a day ago
ഒരു ദിർഹം പോലും നൽകാതെ ഞാൻ ഏഴ് സാലിക് ഗേറ്റുകൾ കടന്നുപോയതിങ്ങനെ?, ഒരു യാത്രക്കാരന്റെ തുറന്നുപറച്ചിൽ
uae
• a day ago
പ്രവാസികൾക്ക് അഞ്ച് വർഷം: ഡ്രൈവിംഗ് ലൈസൻസ് കാലാവധി വർധിപ്പിച്ച് കുവൈത്ത്
latest
• a day ago
നിയമവിരുദ്ധ പ്രവർത്തനങ്ങൾ; അൽ നഹ്ദി എക്സ്ചേഞ്ചിന്റെ ലൈസൻസ് റദ്ദാക്കി യുഎഇ സെൻട്രൽ ബാങ്ക്
uae
• a day ago
വ്യായാമം ചെയ്യുന്നതിനിടെ യുവാവ് ജിമ്മില്‍ കുഴഞ്ഞു വീണു മരിച്ചു
Kerala
• a day ago
ലക്ഷദ്വീപ് മുന്‍ എംപി ഡോക്ടര്‍ പൂക്കുഞ്ഞിക്കോയ അന്തരിച്ചു
Kerala
• a day ago
പ്രവാസിയുടെ ഭൂമി തട്ടിയെടുത്ത കേസ്; അമർനാഥ് പോളിനും ഭൂമി തട്ടിപ്പിൽ പങ്കുണ്ടെന്ന് മുഖ്യപ്രതിയുടെ മൊഴി
Kerala
• a day ago
മു'ലിൻ പെർമിറ്റ്; സോഷ്യൽ മീഡിയ പരസ്യങ്ങൾക്ക് പൂട്ടിടാൻ പുതിയ പദ്ധതിയുമായി യുഎഇ
uae
• a day ago
നീതി ലഭിക്കാതെ ബി.ജെ.പിയുമായി ചങ്ങാത്തമില്ല, കന്യാസ്ത്രീകളുടെ അറസ്റ്റ് ഇനി ഒരു മാനദണ്ഡമാവുമെന്നും ബസേലിയോസ് ക്ലീമിസ് ബാവ
Kerala
• a day ago.jpeg?w=200&q=75)
നീ ജീവിച്ചിരിപ്പുണ്ടോ,മരിച്ചിരുന്നില്ലേ..? ദുരന്തഭൂമിയിലെ റിപ്പോർട്ടറുടെ അനുഭവങ്ങൾ
Kerala
• a day ago
ഒക്ടോബർ മുതൽ ഈ നഗരങ്ങളിലേക്ക് പുതിയ സർവിസുകൾ ആരംഭിക്കുമെന്ന് എയർ അറേബ്യ
uae
• a day ago
ഷാങ്ഹായിൽ കൊടുങ്കാറ്റ്: യുഎഇ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശവുമായി എംബസി
uae
• a day ago
ഇന്‍സ്റ്റഗ്രാം പ്രണയം, യുവാവുമൊത്ത് ഒളിച്ചോടാന്‍ 15 മാസം പ്രായമുള്ള കുഞ്ഞിനെ യുവതി ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ചു
National
• a day ago