HOME
DETAILS

സി.പി.എം പ്രവര്‍ത്തകരുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു

  
backup
September 06 2016 | 19:09 PM

%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%95%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-2

കൊച്ചി: തലശ്ശേരിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്ന വട്ടപ്പാറ ഷാജിയെ കൊലപ്പെടുത്തിയ കേസില്‍ എട്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് തലശ്ശേരി അഡിഷണല്‍ സെഷന്‍സ് കോടതി വിധിച്ച ജീവപര്യന്തമുള്‍പ്പെടെയുള്ള തടവുശിക്ഷ ഹൈക്കോടതി ശരിവച്ചു.
2002 നവംബര്‍ 17ന് രാത്രി ഒന്‍പതു മണിയോടെ വട്ടപ്പാറ ഷാജി ആര്‍.എസ്.എസ് ശാഖ കഴിഞ്ഞു മടങ്ങുമ്പോള്‍ പ്രതികള്‍  വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്നാണ് കേസ്. ഈ കേസില്‍ ഒന്നു മുതല്‍ എട്ടുവരെ പ്രതികളായ കെ.വി ഉമേഷ് ബാബു, സി.കെ അശോകന്‍, പറമ്പന്‍ പ്രമോദ്, കെ.വി ശ്രീധരന്‍, കെ.സി രാജേഷ്, ഐ രാജീവന്‍, എം.കെ സുരേന്ദ്രന്‍, വടവാതി അശോകന്‍ എന്ന കെ അശോകന്‍ എന്നിവര്‍ക്കാണ് തലശേരി അഡിഷണല്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവും 25,000 രൂപ പിഴയും വിധിച്ചത്. ഇതിനു പുറമേ വിവിധ വകുപ്പുകളിലായി എല്ലാ പ്രതികള്‍ക്കും ഒന്നര വര്‍ഷത്തെ കഠിന തടവും വിധിച്ചിരുന്നു. കൂടാതെ, ഷാജിയെ ആക്രമിച്ച ശേഷം ബോംബെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ച കുറ്റത്തിന് എം.കെ സുരേന്ദ്രനെ സ്‌ഫോടക വസ്തു നിരോധന നിയമപ്രകാരം 15 വര്‍ഷത്തെ തടവിനും ശിക്ഷിച്ചു.
കേസില്‍ ഇവര്‍ക്കൊപ്പം സി.പി.എം കൂത്തുപറമ്പ് ഏരിയാ സെക്രട്ടറി പാനോളി വത്സന്‍ ഉള്‍പ്പെടെ ഏഴുപേരെ ഗൂഢാലോചനയടക്കമുള്ള കുറ്റം ചുമത്തി പൊലിസ് പ്രതികളാക്കിയിരുന്നെങ്കിലും തലശേരി അഡി. സെഷന്‍സ് കോടതി ഇവരെ വെറുതേ വിട്ടിരുന്നു. എന്നാല്‍ വത്സനെ വെറുതേവിട്ട നടപടി ശരിയല്ലെന്നു ചൂണ്ടിക്കാട്ടി വട്ടപ്പാറ ഷാജിയുടെ അമ്മ ഹൈക്കോടതിയില്‍ ക്രിമിനല്‍ റിവിഷന്‍ ഹരജി നല്‍കിയിരുന്നു. ഗൂഢാലോചനക്കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നു വ്യക്തമാക്കി അഡി. സെഷന്‍സ് കോടതി ഇവരെ വെറുതേ വിട്ടതില്‍ അപാകതയില്ലെന്ന് വിലയിരുത്തി ഡിവിഷന്‍ ബെഞ്ച് ഈ ഹരജി തള്ളി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചൂരല്‍മലയില്‍ ബസ് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

പരിശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ചു; മഹാരാഷ്ട്രയില്‍ രണ്ട് അഗ്‌നിവീറുകള്‍ക്ക് വീരമൃത്യു

National
  •  2 months ago
No Image

കാസര്‍കോട്ടെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; എസ്.ഐ അനൂപിന് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago
No Image

സമാധാന നൊബേല്‍ ജാപ്പനീസ് സന്നദ്ധ സംഘടനയായ നിഹോന്‍ ഹിഡോന്‍ക്യോയ്ക്ക്

International
  •  2 months ago
No Image

രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി നോയല്‍ ; തീരുമാനം ടാറ്റ ട്രസ്റ്റിന്റെ യോഗത്തില്‍

National
  •  2 months ago
No Image

യൂസുഫ് തരിഗാമി ജമ്മു കശ്മീര്‍ മന്ത്രിസഭയിലേക്ക്?; ചര്‍ച്ചക്ക് തയ്യാറെന്ന് സി.പി.എം അറിയിച്ചതായി റിപ്പോര്‍ട്ട് 

National
  •  2 months ago
No Image

പാലക്കാട് കാട്ടുപന്നിക്കൂട്ടം കിണറ്റില്‍ വീണു; കയറില്‍ കുരുക്കിട്ട് വെടിവെച്ച് കൊന്നു

Kerala
  •  2 months ago
No Image

കിളിമാനൂര്‍ ക്ഷേത്രത്തിലെ തീപിടിത്തം: പൊള്ളലേറ്റ പൂജാരി ചികിത്സയിലിരിക്കെ മരിച്ചു, സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  2 months ago
No Image

ബലൂചിസ്ഥാനില്‍ കല്‍ക്കരി ഖനിയില്‍ വെടിവെപ്പ്; 20 തൊഴിലാളികള്‍ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; നിയമസഭ കൗരവസഭയായി മാറുകയാണോയെന്ന് വി.ഡി സതീശന്‍, പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Kerala
  •  2 months ago