ടാക്സി മറയാക്കി മയക്കുമരുന്ന് വിതരണം; 74 പാക്കറ്റ് മെത്താഫെറ്റമെനുമായി ഡ്രൈവർ പിടിയിൽ
കുവൈത്ത് സിറ്റി: മയക്കുമരുന്ന് കടത്താനുള്ള നീക്കം തകർത്ത് കുവൈത്ത് പൊലിസ്. വിൽപ്പനയ്ക്കായി തയ്യാറാക്കിയ 74 പാക്കറ്റ് മെത്താഫെറ്റാമെനുമായി (Methamphetamine) ഒരു ടാക്സി ഡ്രൈവറെ ഹവല്ലി സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു.
സാൽമിയ പ്രദേശത്ത് പതിവ് പട്രോളിംഗ് നടത്തുകയായിരുന്ന പൊലിസ് സംഘമാണ് സംശയകരമായ സാഹചര്യത്തിൽ ടാക്സി കണ്ടെത്തിയത്. പൊലിസിനെ കണ്ടതോടെ ഡ്രൈവർ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പട്രോളിംഗ് സംഘം ഇയാളെ തടഞ്ഞുനിർത്തുകയായിരുന്നു.
തുടർന്ന്, ഡ്രൈവറെ ചോദ്യം ചെയ്യുകയും വാഹനം പരിശോധിക്കുകയും ചെയ്തപ്പോഴാണ് വാഹനത്തിനുള്ളിലെ ബാഗിൽ ഒളിപ്പിച്ച നിലയിൽ മെത്താഫെറ്റാമൈൻ പാക്കറ്റുകൾ കണ്ടെത്തിയത്.
ടാക്സി മറയാക്കി വിതരണം
പണത്തിനായി താൻ മയക്കുമരുന്ന് വിതരണം നടത്താറുണ്ടെന്ന് ഡ്രൈവർ പൊലിസിനോട് സമ്മതിച്ചു. സംശയം തോന്നാതിരിക്കാൻ, ടാക്സി സർവിസ് മറയാക്കിയാണ് ഇയാൾ മയക്കുമരുന്ന് കടത്ത് നടത്തിയിരുന്നത്.
പിടിച്ചെടുത്ത മുഴുവൻ മയക്കുമരുന്നുകളും കണ്ടുകെട്ടി. തുടർ നടപടികൾക്കായി പ്രതിയെ ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഫോർ ഡ്രഗ് കൺട്രോളിന് (GDDC) കൈമാറിയതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.
Kuwait Police have foiled a drug trafficking attempt, arresting a taxi driver with 74 packets of methamphetamine prepared for sale, highlighting the country's efforts to combat drug-related crimes.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."