HOME
DETAILS

മന്ത്രവാദ ആരോപണത്തെ തുടർന്ന് 35-കാരനെ ക്രൂരമായി കൊലപ്പെടുത്തി; സ്വകാര്യ ഭാഗങ്ങൾ മുറിച്ച് മൃതദേഹം ഡാമിൽ തള്ളി

  
Web Desk
August 04, 2025 | 8:33 AM

Odisha Man Brutally Killed Over Witchcraft Allegations Body Dumped in Dam

ഗജപതി: ഒഡിഷയിലെ ഗജപതി ജില്ലയിൽ മന്ത്രവാദം നടത്തിയെന്ന ആരോപണത്തെ തുടർന്ന് 35-വയസുകാരനെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തി മൃതദേഹം ഡാമിൽ തള്ളിയതായി റിപ്പോർട്ട്. മലാസപാദാർ ഗ്രാമത്തിൽ ശനിയാഴ്ച രാത്രി നടന്ന സംഭവത്തിൽ ഗോപാൽ എന്ന 35-കാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഒരു സംഘം ഗ്രാമവാസികൾ ചേർന്നാണ് യുവാവിന്റെ സ്വകാര്യ ഭാഗങ്ങൾ മുറിച്ച് മർദിച്ച് കൊലപ്പെടുത്തിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മൊഹാന പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഹാരാഭംഗി അണക്കെട്ടിൽ നിന്നാണ് ഗോപാലിന്റെ മൃതദേഹം പൊലീസ് ഞായറാഴ്ച രാവിലെ കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് 14 ഗ്രാമവാസികളെ ചോദ്യം ചെയ്യാനായി പൊലീസ് വിളിപ്പിച്ചിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പ് ഗ്രാമത്തിൽ ഒരു മധ്യവയസ്കയായ സ്ത്രീ മരിച്ച സംഭവത്തിന് പിന്നിൽ ഗോപാലിന്റെ ദുർമന്ത്രവാദമാണെന്ന ആരോപണമാണ് കൊലപാതകത്തിന് കാരണമായതെന്ന് സബ് ഡിവിഷണൽ പൊലീസ് ഓഫീസർ സുരേഷ് ചന്ദ്ര ത്രിപാഠി മാധ്യമങ്ങളോട് വ്യക്തമാക്കി.

കിംവദന്തികൾ പരന്നതോടെ ആക്രമണം ഭയന്ന് ഗോപാൽ തന്റെ കുടുംബാംഗങ്ങളെ ഭാര്യാപിതാവിന്റെ വീട്ടിലേക്ക് മാറ്റിയിരുന്നു. ഗഞ്ചം ജില്ലയിലെ ഭാര്യാപിതാവിന്റെ വീട്ടിലേക്ക് പോകുന്നതിന് മുമ്പ്, തന്റെ കന്നുകാലികളെയും ആടുകളെയും നോക്കാൻ ഒരു ബന്ധുവിനെ ഏൽപ്പിച്ചിരുന്നു. അവശ്യ സാധനങ്ങൾ എടുക്കാനും വളർത്തുമൃഗങ്ങളെ കൂട്ടിക്കൊണ്ടുപോകാനുമായി ഗ്രാമത്തിലേക്ക് തിരിച്ചെത്തിയപ്പോഴാണ് അക്രമി സംഘം ഗോപാലിനെ ആക്രമിച്ചത്.

ഒഡിഷയിൽ ഇത്തരം സംഭവങ്ങൾ ആദ്യമായല്ല റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഗഞ്ചം ജില്ലയിൽ മന്ത്രവാദ ആരോപണത്തെ തുടർന്ന് 59-കാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിലായിരുന്നു. പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിക്ക് രോഗം വന്നതിന് കാരണം 59-കാരന്റെ മന്ത്രവാദമാണെന്ന ആരോപണമാണ് ആക്രമണത്തിന് വഴിവെച്ചത്.

In Gajapati, Odisha, a 35-year-old man named Gopal was brutally killed on Saturday night after being accused of witchcraft. A mob allegedly cut off his private parts, murdered him, and dumped his body in the Harabhangi dam. The body was recovered by police on Sunday morning. The attack is linked to rumors that Gopal’s supposed witchcraft caused a middle-aged woman’s death in Malaspadar village. Fourteen villagers have been summoned for questioning, according to Sub-Divisional Police Officer Suresh Chandra Tripathi. Gopal had moved his family to his father-in-law’s house in Ganjam district fearing violence but was attacked when he returned for essentials and livestock.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാർജ ബുക്ക് ഫെയർ 2025: പുതിയ പുസ്തകങ്ങൾക്കായി 45 ലക്ഷം ദിർഹം നീക്കി അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  a month ago
No Image

തറയില്‍ എങ്ങനെയാണ് രോഗിയെ കിടത്തുന്നത്? നാടുമുഴുവന്‍ മെഡി.കോളജുകള്‍ തുടങ്ങിയിട്ട് കാര്യമില്ല: രൂക്ഷ വിമര്‍ശനവുമായി ഡോ. ഹാരിസ്

Kerala
  •  a month ago
No Image

രണ്ടുതവണ യാത്രക്കാരെ കയറ്റിയിട്ടും പുറപ്പെടാനായില്ല: തിരുവനന്തപുരം - ബെംഗളൂരു എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നു

Kerala
  •  a month ago
No Image

ദുബൈ: മഴക്കാലത്ത് വൈദ്യുതി തടസം ഒഴിവാക്കാം: ചെയ്യേണ്ട 6 കാര്യങ്ങൾ വ്യക്തമാക്കി DEWA

uae
  •  a month ago
No Image

കേരള മുഖ്യമന്ത്രിയെ ഊഷ്മളമായി സ്വീകരിച്ച്‌ യു.എ.ഇ മന്ത്രി ശൈഖ് നഹ്‌യാൻ

uae
  •  a month ago
No Image

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം കാണാതായ സംഭവം; ജീവനക്കാരെ നുണപരിശോധന നടത്താന്‍ കോടതി ഉത്തരവ്

Kerala
  •  a month ago
No Image

ഒമാനിൽ താമസരേഖകളുടെ കാലാവധി കഴിഞ്ഞവർക്ക് ആശ്വാസം: പിഴയിളവ് സംബന്ധിച്ച് അറിയിപ്പുമായി റോയൽ ഒമാൻ പൊലിസ്

oman
  •  a month ago
No Image

ചരിത്രത്തിലെ ഇരുളടഞ്ഞ അധ്യായം: ആരാണ് ആ സീരിയൽ കില്ലർ? സോഡിയാക് കേസിന്റെ ആഴങ്ങളിലേക്ക് | In-Depth Story

crime
  •  a month ago
No Image

രാഹുല്‍ കുറ്റക്കാരനെന്ന് കണ്ടെത്തുകയോ ശിക്ഷിക്കുകയോ ചെയ്തിട്ടില്ല; വേദി പങ്കിട്ടതില്‍ യാതൊരു പ്രശ്‌നവും തോന്നുന്നില്ലെന്ന് വി ശിവന്‍കുട്ടി

Kerala
  •  a month ago
No Image

വന്ദേഭാരത് ഉദ്ഘാടനത്തിനിടെ വിദ്യാര്‍ഥികളെക്കൊണ്ട് ഗണഗീതം പാടിപ്പിച്ചു; വീഡിയോ പങ്കുവെച്ച് ദക്ഷിണ റെയില്‍വേ

Kerala
  •  a month ago