മുന്‍ എക്‌സൈസ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എംആര്‍ രഘുചന്ദ്രബാല്‍ അന്തരിച്ചു
തിരുവനന്തപുരം: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം ആര്‍ രഘുചന്ദ്രബാല്‍ (75) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. 1991 ല്‍ കരുണാകരന്‍ മന്ത്രിസഭയില്‍ എക്‌സൈസ് മന്ത്രിയായിരുന്നു.
1980 ല്‍ കോവളത്ത് നിന്നും 1991 ല്‍ പാറശാലയില്‍ നിന്നും നിയമസഭയില്‍ എത്തി. ഇതിനു പുറമെ കാഞ്ഞിരംകുളം പഞ്ചായത്ത് പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
എക്‌സൈസ് മന്ത്രിയായിരിക്കെ ഗാര്‍ഡുകളുടെ കാക്കിയിട്ട് കള്ളവാറ്റുകാരെ തേടി കാടുകയറി പരിശോധന നടത്തിയത് വലിയ വാര്‍ത്തയായിരുന്നു.
ഭാര്യ സി.എം ഓമന. മക്കള്‍: ആര്‍ പ്രപഞ്ച് ഐ.എ.എസ്, ആര്‍ വിവേക്
English Summary: Former Excise Minister and senior Congress leader M.R. Raghuchandra Bal has passed away. He was a prominent political figure known for his contributions to the state’s excise department and his long-standing association with the Indian National Congress. His demise marks the end of an era in state politics.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."