HOME
DETAILS

ബീഹാറിന് നേർവഴികാണിക്കാൻ യാത്രയുമായി രാഹുൽ ഗാന്ധി; ഇന്‍ഡ്യ മുന്നണി നേതാക്കള്‍ പങ്കെടുക്കുന്ന യാത്ര 30 ജില്ലകളിലൂടെ

  
Web Desk
August 05 2025 | 02:08 AM

rahul gandhi is set to launch a state wide tour to ensure india alliance victory

പട്‌ന: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറില്‍ ഇന്‍ഡ്യ മുന്നണിയുടെ വിജയം ഉറപ്പാക്കാനായി സംസ്ഥാനത്തുടനീളം ഭാരത് ജോഡോ യാത്രയുടെ മാതൃകയില്‍ പര്യടനം നടത്താനൊരുങ്ങി പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. മത്ദത അധികാര്‍ യാത്ര (വോട്ടര്‍മാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി) എന്ന പേരില്‍ നടത്തുന്ന യാത്ര ബിഹാറിലെ 30 ജില്ലകളിലൂടെയും കടന്നുപോകും. ഈ മാസം 10ന് റോഹ്താസ് ജില്ലയുടെ ആസ്ഥാനമായ സസാറാമില്‍ യാത്രയ്ക്ക് തുടക്കമാകും. ഇന്‍ഡ്യാ മുന്നണിയുടെ വിവിധ കക്ഷിനേതാക്കൾ യാത്രയില്‍ രാഹുലിനെ അനുഗമിക്കും.

യാത്രയുടെ ആദ്യ ഘട്ടം 10ന് സസാറാമില്‍ നിന്ന് ആരംഭിച്ച് 13ന് ഗയയിലെത്തും. രണ്ടാം ഘട്ടം 16ന് ഗയയില്‍ നിന്ന് ആരംഭിച്ച് വടക്കുകിഴക്കന്‍ ബിഹാറിലെ സീമാഞ്ചല്‍ (അതിര്‍ത്തി) ജില്ലകളിലേക്ക് എത്തും. അവിടെ നിന്ന് മൂന്നാം ഘട്ടത്തില്‍ മിഥിലഞ്ചല്‍ പ്രദേശങ്ങള്‍ കടന്ന് തലസ്ഥാനമായ പട്‌നയില്‍ സമാപിക്കും. മഹാറാലിയോടെ, പരമാവധി നേതാക്കളെ പങ്കെടുപ്പിച്ച് സമാപന ചടങ്ങ് പരമാവധി പൊലിപ്പിക്കാനാണ് പദ്ധതി.

രോഹ്തസ്, കാരക്കട്ട്, ബക്‌സര്‍, ഭോജ്പൂര്‍ ജില്ലകള്‍ ഉള്‍പ്പെടുന്ന സംസ്ഥാനത്തെ ഷഹാബാദ് പ്രദേശത്തിന് കീഴിലാണ് സസാറാം വരുന്നത്. ദലിത്, പിന്നാക്ക, മുസ്‌ലിം വോട്ടര്‍മാര്‍ വിധി നിർണയിക്കുന്ന പ്രദേശമാണിത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഷഹാബാദ് മേഖലയിലെ നാലുസീറ്റും ഇന്‍ഡ്യാ സഖ്യമാണ് നേടിയത്. സസാറാമില്‍ കോണ്‍ഗ്രസും ബക്‌സറില്‍ ആര്‍.ജെ.ഡിയും കാരക്കത്തും ഭാജ്പൂരും സി.പി.ഐ(എം.എല്‍)യും ആണ് ജയിച്ചത്. 

ആര്‍.ജെ.ഡി നേതാവും സംസ്ഥാനത്തെ പ്രതിപക്ഷനേതാവുമായ തേജസ്വി യാദവ്, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി തുടങ്ങിയവരും യാത്രയുടെ വിവിധ ഘട്ടങ്ങളില്‍ രാഹുലിനൊപ്പം ചേരും. 

തെരഞ്ഞെടുപ്പ് കമ്മിഷന്‍ അടുത്തിടെ പൂര്‍ത്തിയാക്കിയ വിവാദമായ വോട്ടര്‍ പട്ടിക പരിഷ്‌കരണം, പട്ടികയില്‍നിന്ന് മനഃപൂര്‍വം മാറ്റിനിര്‍ത്തപ്പെട്ടവര്‍, സംസ്ഥാനത്തെ ക്രമസമാധാന നില, തൊഴിലില്ലായ്മ, കുടിയേറ്റം, സര്‍ക്കാരിന്റെ വീഴ്ചകള്‍ തുടങ്ങിയ പ്രശ്‌നങ്ങളാകും യാത്രയില്‍ ഉയര്‍ത്തിക്കാട്ടുക. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്ര, പാര്‍ട്ടിക്ക് വലിയ അളവില്‍ ഉണര്‍വ് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ബിഹാറിനെ ഇളക്കിമറിക്കുകയെന്ന ഉദ്ദേശ്യത്തോടെ രാഹുല്‍ യാത്രയ്‌ക്കൊരുങ്ങുന്നത്.

 

With the Bihar Assembly elections approaching, Opposition leader Rahul Gandhi is set to launch a state-wide tour modeled after the Bharat Jodo Yatra to ensure the INDIA alliance’s victory. The campaign, named "Matdat Adhikar Yatra" (for the rights of voters), will cover 30 districts across Bihar.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യന്‍ എംബസിയുടെ സലായിലെ കോണ്‍സുലാര്‍ വിസ, സേവന കേന്ദ്രം ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും

oman
  •  13 hours ago
No Image

ഡെങ്കിയും, എലിപ്പനിയും; കേരളത്തിൽ പനി ബാധിതരുടെ എണ്ണത്തിൽ വൻ വർധന; ഇന്നലെ മാത്രം ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 49 പേർക്ക്

Kerala
  •  13 hours ago
No Image

പരേതയായ അമ്മയുടെ ബാങ്ക് ബാലന്‍സ് 37 അക്ക സംഖ്യയെന്ന് ഇരുപതുകാരനായ മകന്റെ അവകാശവാദം; ബാങ്കിന്റെ പ്രതികരണം ഇങ്ങനെ

National
  •  14 hours ago
No Image

'എപ്പോഴും സേവനത്തിന് തയ്യാറായിരുന്നവൻ’; യുകെയിൽ കുത്തേറ്റ് മരിച്ച സഊദി വിദ്യാർഥി മുഹമ്മദ് അൽ ഖാസിം മക്കയിലെ സന്നദ്ധപ്രവർത്തകൻ | Mohammed Al-Qassim

Saudi-arabia
  •  14 hours ago
No Image

ഹജ്ജ് 2026; അപേക്ഷ സമര്‍പ്പണം നാളെ അവസാനിക്കും

Kerala
  •  14 hours ago
No Image

വിനോദ സഞ്ചാര കേന്ദ്രമായ മതേരനിൽ കൈകൊണ്ട് വലിക്കുന്ന റിക്ഷകൾക്ക് നിരോധനം: ഒരു മനുഷ്യനെ മറ്റൊരു മനുഷ്യൻ ചുമക്കുന്നത് മനുഷ്യത്വ രഹിതം; സുപ്രീം കോടതി

National
  •  14 hours ago
No Image

പാഠപുസ്തകത്തില്‍ ഇനി ടിപ്പുവില്ല; ആംഗ്ലോ-മൈസൂര്‍ യുദ്ധവും, ഹൈദരലിയും പുറത്ത്; പാഠഭാഗങ്ങള്‍ തിരുത്തി എന്‍സിഇആര്‍ടി

National
  •  14 hours ago
No Image

ദുബൈയിലെ മാളുകളിലെ വാപ്പിംഗിനെതിരെ പ്രതിഷേധം ശക്തം; പരിശോധന കർശനമാക്കാൻ മുനിസിപ്പാലിറ്റി

uae
  •  15 hours ago
No Image

ഇന്ത്യ റഷ്യയിൽ നിന്ന് വൻതോതിൽ എണ്ണ വാങ്ങുന്നുവെന്ന് ആരോപണം: ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതി തീരുവ 50% ആയി ഉയർത്തി ട്രംപ്

International
  •  15 hours ago
No Image

ജാഗ്വാറിന്റെ റീബ്രാൻഡിംഗ് വിവാദം: പുതിയ സിഇഒ നിയമനവും ട്രംപിന്റെ വിമർശനവും

International
  •  15 hours ago