HOME
DETAILS

UAE Weather Updates: ഇന്ന് മഴയ്ക്ക് സാധ്യത; പൊടിക്കാറ്റടിക്കും; ഡ്രൈവര്‍മാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് പൊലിസ്

  
August 05 2025 | 03:08 AM

UAE NCM hannounced that the weather in the country will be clear or partly cloudy today

ദുബൈ: ഇന്ന് രാജ്യത്തെ കാലാവസ്ഥ തെളിഞ്ഞതോ, ഭാഗികമായി മേഘാവൃതമോ ആയിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എന്‍.സി.എം) അറിയിച്ചു. യു.എ.ഇ ഏറ്റവും ഉയര്‍ന്ന ചൂടിന്റെ കാലഘട്ടത്തിലാണെങ്കിലും, മഴയ്ക്കുള്ള സാധ്യത തുടരുകയാണ്. മഴയ്ക്ക് കാരണമായേക്കാവുന്ന സംവഹന മേഘങ്ങള്‍ രൂപപ്പെടുമെന്ന് കാലാവസ്ഥാ അധികൃതര്‍ പ്രവചിക്കുന്നു.

കൂടാതെ, പൊടിപടലങ്ങള്‍ തെക്കുകിഴക്ക് മുതല്‍ വടക്കുകിഴക്ക് ദിശകള്‍ വരെ മണിക്കൂറില്‍ 10 മുതല്‍ 25 കിലോ മീറ്റര്‍ വരെ വേഗത്തില്‍ വീശുകയും, ഇത് പരമാവധി 40 കിലോ മീറ്റര്‍ വരെ ആവുകയും ചെയ്യാമെന്ന് എന്‍.സി.എം പ്രസ്താവിച്ചു. അറേബ്യന്‍ ഗള്‍ഫ്ഒമാന്‍ കടല്‍ ശാന്തമായിരിക്കും.

അതിനിടെ, അബൂദബി അല്‍ ദഫ്രയിലെ മസെയ്‌റയില്‍ ഇന്നലെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനില 48.7ത്ഥ സെല്‍ഷ്യസ് ആയിരുന്നു. ഓഗസ്റ്റ് ഒന്നിന് രാജ്യം ഈ വര്‍ഷം ഇതുവരെയുള്ളതില്‍ വച്ചേറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയിരുന്നു. അന്ന് മെര്‍ക്കുറി 51.8ത്ഥ സെല്‍ഷ്യസ് ആയി ഉയര്‍ന്നിരുന്നു.

അതേസമയം അബൂദബിയുടെ ചില ഭാഗങ്ങളില്‍ വേനല്‍ മഴ പെയ്യുന്നതിനാല്‍ റോഡുകളില്‍ ജാഗ്രത പാലിക്കണമെന്ന് അബൂദബി പൊലിസ് വാഹനമോടിക്കുന്നവരോട് ആവശ്യപ്പെട്ടു. മഴയുള്ള കാലാവസ്ഥ കാരണം കൂടുതല്‍ ജാഗ്രത പാലിക്കാനും, ഇലക്ട്രോണിക് ഇന്‍ഫര്‍മേഷന്‍ ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന മാറിക്കൊണ്ടിരിക്കുന്ന വേഗ പരിധികള്‍ ശ്രദ്ധിക്കാനും ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായും അധികൃതര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ അറിയിച്ചു.

പ്രധാനമായും അബൂദബി എമിറേറ്റിലെ കിഴക്കന്‍തെക്കന്‍ പ്രദേശങ്ങളില്‍ ഇന്ന് ഉച്ച 2.30 മുതല്‍ രാത്രി 8 വരെ മഴ സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം (എന്‍.സി.എം) മുന്നറിയിപ്പ് നല്‍കി. യെല്ലോ അലേര്‍ട്ടും പുറപ്പെടുവിച്ചു.

വേനല്‍ ശക്തമായി നില്‍ക്കുമ്പോഴും, കഴിഞ്ഞ ആഴ്ച രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ മഴ പെയ്തു. ഞയായറാഴ്ച അല്‍ ഐനില്‍ കനത്ത മഴയാണ് ലഭിച്ചത്. യു.എ.ഇ കാലാവസ്ഥാ നിരീക്ഷക സോഷ്യല്‍ മീഡിയ അക്കൗണ്ടായ സ്റ്റോം സെന്ററില്‍ പോസ്റ്റ് ചെയ്ത വിഡിയോകള്‍ ഞായറാഴ്ച അല്‍ ഐനിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ കനത്ത മഴ പെയ്യുന്നത് കാണിച്ചു. തെക്കുകിഴക്ക് നിന്നുള്ള താഴ്ന്ന അന്തരീക്ഷ മര്‍ദ സാഹചര്യങ്ങള്‍ അറബിക്കടലില്‍ നിന്ന് ഈര്‍പ്പം നിറഞ്ഞ വായു കൊണ്ടുവരുന്നത് മൂലമാകാം മഴയ്ക്ക് കാരണമെന്ന് എന്‍.സി.എം അഭിപ്രായപ്പെട്ടു.

UAE NCM hannounced that the weather in the country will be clear or partly cloudy today

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡെങ്കിയും, എലിപ്പനിയും; കേരളത്തിൽ പനി ബാധിതരുടെ എണ്ണത്തിൽ വൻ വർധന; ഇന്നലെ മാത്രം ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 49 പേർക്ക്

Kerala
  •  13 hours ago
No Image

പരേതയായ അമ്മയുടെ ബാങ്ക് ബാലന്‍സ് 37 അക്ക സംഖ്യയെന്ന് ഇരുപതുകാരനായ മകന്റെ അവകാശവാദം; ബാങ്കിന്റെ പ്രതികരണം ഇങ്ങനെ

National
  •  14 hours ago
No Image

'എപ്പോഴും സേവനത്തിന് തയ്യാറായിരുന്നവൻ’; യുകെയിൽ കുത്തേറ്റ് മരിച്ച സഊദി വിദ്യാർഥി മുഹമ്മദ് അൽ ഖാസിം മക്കയിലെ സന്നദ്ധപ്രവർത്തകൻ | Mohammed Al-Qassim

Saudi-arabia
  •  14 hours ago
No Image

ഹജ്ജ് 2026; അപേക്ഷ സമര്‍പ്പണം നാളെ അവസാനിക്കും

Kerala
  •  14 hours ago
No Image

വിനോദ സഞ്ചാര കേന്ദ്രമായ മതേരനിൽ കൈകൊണ്ട് വലിക്കുന്ന റിക്ഷകൾക്ക് നിരോധനം: ഒരു മനുഷ്യനെ മറ്റൊരു മനുഷ്യൻ ചുമക്കുന്നത് മനുഷ്യത്വ രഹിതം; സുപ്രീം കോടതി

National
  •  14 hours ago
No Image

പാഠപുസ്തകത്തില്‍ ഇനി ടിപ്പുവില്ല; ആംഗ്ലോ-മൈസൂര്‍ യുദ്ധവും, ഹൈദരലിയും പുറത്ത്; പാഠഭാഗങ്ങള്‍ തിരുത്തി എന്‍സിഇആര്‍ടി

National
  •  14 hours ago
No Image

ദുബൈയിലെ മാളുകളിലെ വാപ്പിംഗിനെതിരെ പ്രതിഷേധം ശക്തം; പരിശോധന കർശനമാക്കാൻ മുനിസിപ്പാലിറ്റി

uae
  •  15 hours ago
No Image

ഇന്ത്യ റഷ്യയിൽ നിന്ന് വൻതോതിൽ എണ്ണ വാങ്ങുന്നുവെന്ന് ആരോപണം: ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതി തീരുവ 50% ആയി ഉയർത്തി ട്രംപ്

International
  •  15 hours ago
No Image

ജാഗ്വാറിന്റെ റീബ്രാൻഡിംഗ് വിവാദം: പുതിയ സിഇഒ നിയമനവും ട്രംപിന്റെ വിമർശനവും

International
  •  15 hours ago
No Image

യുഎഇയില്‍ കാറുകള്‍ വാടകയ്ക്ക് എടുക്കുന്നതില്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്; പ്രവണതയ്ക്ക് പിന്നിലെ കാരണമിത്

uae
  •  16 hours ago