വായ്പാ തട്ടിപ്പ് കേസ്; അനില്‍ അംബാനി ഇ.ഡി ഓഫിസില്‍ ഹാജരായി
മുംബൈ: വായ്പാ തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യലിനായി റിലയന്‍സ് കമ്പനി ഉടമ അനില്‍ അംബാനി ഇഡി (എന്‍ഫോഴ്‌സമെന്റ് ഡയരക്ടറേറ്റ്) ഓഫിസില്‍ ഹാജരായി. രാവിലെ പതിനൊന്ന് മണിയോടെയാണ് അനില്‍ അംബാനി കേന്ദ്ര അന്വേഷണ എജന്‍സിയുടെ സെന്‍ട്രല്‍ ഡല്‍ഹിയിലെ ഓഫിസിലെത്തിയത്. 17000 കോടിയുടെ വായ്പാ തട്ടിപ്പ് കേസിലാണ് അന്വേഷണം. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന ആക്ട് പ്രകാരം ഫയല്‍ ചെയ്ത കേസില്‍ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് ചോദ്യം ചെയ്യല്‍. ഏകദേശം ഇരുപത് ബാങ്കുകളില്‍ നിന്ന് എടുത്ത വായ്പകളാണ് അന്വേഷണ പരിധിയില്‍ വരുന്നത്.
കള്ളപ്പണം വെളുപ്പിക്കുന്നതിനായി പൊതുമേഖല, സ്വകാര്യ മേഖല ബാങ്കുകളില്‍ നിന്നായാണ് വായ്പ എടുത്തിട്ടുള്ളത്. അനില്‍ അംബാനിക്ക് പുറമെ വായ്പ അനുവദിച്ച് ബാങ്കുകള്‍ക്കും ഇ.ഡി നോട്ടീസ് അയച്ചിട്ടുണ്ടെന്നാണ് വിവരം. യെസ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, യുകോ ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക് എന്നിവയാണ് വായ്പ നല്‍കിയവരില്‍ ഉള്‍പ്പെടുന്നത്.
റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡ്, റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡ്, റിലയന്‍സ് കൊമേഴ്‌സ്യല്‍ ഫിനാനന്‍സ് ലിമിറ്റഡ്, റിലയന്‍സ് കമ്യൂണിക്കേഷന്‍ എന്നിവയ്ക്ക് നല്‍കിയ സമന്‍സിലാണ് അനില്‍ അംബാനി ഹാജരാകുന്നത്. ജൂലൈ 24 ന് മുംബൈയിലെ 50 കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന 35 സ്ഥലങ്ങളിലും അനില്‍ അംബാനിയുടെ ബിസിനസ് ഗ്രൂപ്പിലെ എക്‌സിക്യൂട്ടീവുകള്‍ ഉള്‍പ്പെടെ 25 ആളുകളിലും ഇഡി റെയ്ഡ് നടത്തിയതിന് ശേഷമാണ് അനില്‍ അംബാനിക്ക് സമന്‍സ് അയച്ചത്.
അനില്‍ അംബാനി ഏറ്റവും വലിയ വായ്പ എടുത്തിട്ടുള്ളത് യെസ് ബാങ്കില്‍ നിന്നാണ്. 2017-19 കാലയളവില്‍ 3000 കോടിയുടെ അനധികൃത വായ്പയാണ് യെസ് ബാങ്കില്‍ നിന്ന് എടുത്തതായി ഇഡി കണ്ടെത്തിയത്. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് റിലയന്‍സ് കമ്യൂണിക്കേഷന്‍ ലിമിറ്റഡ് 14000 കോടിയിലധികം രൂപ മറ്റു ബാങ്കുകളില്‍ നിന്ന് അനധികൃതമായി വായ്പ എടുത്തതായി കണ്ടെത്തിയത്.
ബാങ്കുകളില്‍ നിന്ന് എടുത്ത വായ്പകളില്‍ ഭീമമായ തുക കുടിശിക വരുത്തിയിട്ടുണ്ട്. ഇഡിയില്‍ ലഭ്യമായ ഡാറ്റ പ്രകാരം, ആര്‍എച്ച്എഫ്എല്‍ 5,901 കോടിയിലധികവും ആര്‍സിഎഫ്എല്‍ 8,226 കോടിയിലധികവും ആര്‍കോം 4,105 കോടിയോളം കുടിശ്ശിക വരുത്തിയിട്ടുണ്ട്.
Reliance Group chairman Anil Ambani appeared before the Enforcement Directorate (ED) in Delhi for questioning in connection with an ongoing loan fraud case. He reached the central agency’s office around 11 AM.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."