HOME
DETAILS

'രോഹിത് വെമുല ബില്‍' ക്യാംപസുകളിലെ ജാതിവിവേചനം തടയാന്‍ പുതിയ ബില്ലവതരിപ്പിച്ച് കര്‍ണാടക

  
Web Desk
November 28, 2025 | 9:54 AM

karnataka introduces rohith vemula bill to curb caste discrimination on campuses

ഹൈദരാബാദ്: രോഹിത് വെമുല. സ്വപ്‌നങ്ങളിലേക്ക് ചിറകുവിരിച്ച് പറക്കാനാശിച്ച് ഒടുവില്‍ ജാതിവെറിക്കു മുന്നില്‍ ജീവിതം തന്നെ അവസാനിപ്പിക്കേണ്ട വന്ന ചെറുപ്പക്കാരന്‍. പത്ത് വര്‍ഷമായി ഹൈദരാബാദ് സര്‍വ്വകലാശാലയിലെ പിഎച്ച്ഡി വിദ്യാര്‍ഥിയായിരുന്ന രോഹിത് വെമുല ആത്മഹത്യ ചെയ്തിട്ട്. ദലിത് വിദ്യാര്‍ഥിയുടെ മരണം രാജ്യത്ത് കോളിളക്കം സൃഷ്ടിച്ചു. നിരവധി പ്രതിഷേധങ്ങള്‍ മടന്നു. അനവധി സമാന സംഭവങ്ങള്‍ പുറത്തു വന്നു. രോഹിത് വെമുലയും വെളിവാടയും ജാതിവിവേചനത്തിനെതിരായ പോരാട്ടങ്ങളുടെ തന്നെ പ്രതീകമായി മാറി. 


ഇപ്പോഴിതാ കര്‍ണാടകയില്‍ രോഹിത് വെമുലയുടെ പേരില്‍ ഒരു നിയമം തന്നെ കൊണ്ടു വരാനൊരുങ്ങുകയാണ് സിദ്ധരാമയ്യ സര്‍ക്കാര്‍. ഇതിനായി രോഹിത് വെമുല ബില്‍ അവതരിപ്പിക്കാനാണ് തീരുമാനം.  

കോളജുകളിലും യൂനിവേഴ്‌സിറ്റികളിലും നടക്കുന്ന ജാതീയ പീഡനത്തില്‍ നിന്നും അധിക്ഷേപത്തില്‍ നിന്നും നിയന്ത്രിക്കാനാണ് ഇങ്ങനെയൊരു നിയമം കൊണ്ടുവരുന്നത്. മൂന്നു വര്‍ഷം വരെ ജയിലും പിഴയും ശിക്ഷ ലഭിക്കുന്നതാണ്  നിയമം.

വരുന്ന ശൈത്യകാല സമ്മേളനത്തില്‍ സിദ്ധരാമയ്യ ഗവണ്‍മെന്റ് ഈ ബില്ല് നിയമസഭയില്‍ വെക്കും. ഡിസംബര്‍ എട്ടു മുതല്‍ 19 വരെയാണ് നിയമസഭ ചേരുക. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രേരണയിലാണ് കര്‍ണാടക ഈ ബില്ല് തയ്യാറാക്കിയത്. കര്‍ണാടക രോഹിത് വെമുല ബില്‍ (അനീതി തടയല്‍),(അന്തസ്സുള്ള വിദ്യാഭ്യാസത്തിനുള്ള അവകാശം) എന്നാണ് ബില്ലിന്റെ പേര്.

 ബില്‍ നിയമമായിക്കഴിഞ്ഞാല്‍ ജാതിയുടെ പേരില്‍ ഉന്നതവിദ്യാഭ്യാസ രംഗത്ത് നിലനില്‍ക്കുന്ന അധിക്ഷേപവും ഒറ്റപ്പെടുത്തലും അതിക്രമവും അവസാനിപ്പിക്കാന്‍ കഴിയുമെന്ന് വിദഗ്ധര്‍ കണക്കാക്കുന്നു.

വിദ്യാര്‍ഥികള്‍മാത്രമല്ല അധ്യാപകരും മറ്റ് ജീവനക്കാരും  ഈ നിയമത്തിന്റെ പരിധിയില്‍ വരും. വ്യക്തികള്‍ക്ക് എഴുതി നല്‍കുന്ന മാപ്പപേക്ഷ മുതല്‍ മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ വരെ ഉറപ്പാക്കുന്നു. സ്ഥാപനങ്ങള്‍ക്ക് ഗവണ്‍മെന്റിന്റെ വിദ്യാഭ്യാസ സഹായം നിര്‍ത്തലാക്കും.

പരാതികള്‍ ലഭിച്ചാല്‍ ആദ്യം ഒരു അന്വേഷണ കമ്മിറ്റി അത് പരിശോധിക്കും. ഇത് സ്ഥാപനത്തിന്റെ പരിധിയിലായിരിക്കും. തുടര്‍ന്ന് പരാതി  കോടതിയിലേക്ക് പോകും.

2016 ജനുവരി 17 നാണ് രോഹിത് വെമുല ഹൈദരാബാദ് യൂണിവേഴ്‌സിറ്റി ക്യാംപസിലെ ഒരു ഹോസ്റ്റല്‍ മുറിയില്‍ ജീവിതം അവസാനിപ്പിച്ചത്. താന്‍ നേരിട്ട ഭീകരമായ വിവേചനങ്ങള്‍ തുറന്ന് കാട്ടുന്നതായിരുന്നു അദ്ദേഹത്തിന്റെ ആത്മഹത്യാ കുറിപ്പ്.  'എന്റെ ജനനം തന്നെ തെറ്റായിരുന്നു' എന്ന് അദ്ദേഹം കുറിപ്പില്‍ എഴുതി. ചെറുപ്പം മുത വിദ്യാഭ്യാസം നേടാന്‍ താന്‍ ആഗ്രഹിച്ചതും അത് തന്റെ ജീവിതത്തില്‍ കൊണ്ടു വന്നേക്കാവുന്ന മാറ്റങ്ങള്‍ സ്വപ്‌നം കണ്ടതും അദ്ദേഹം കുറിപ്പില്‍ പങ്കുവെച്ചിരുന്നു.  

 

karnataka has proposed the ‘rohith vemula bill’ aimed at preventing caste-based discrimination in educational campuses, ensuring safer and more inclusive environments for students across the state.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷെയ്ഖ് മുഹമ്മദിന്റെ സ്ഥാനാരോഹണത്തിന് 20 വർഷം; ദുബൈയുടെ സമാനതകളില്ലാത്ത വളർച്ചയ്ക്ക് രണ്ട് പതിറ്റാണ്ട്

uae
  •  10 days ago
No Image

തൊണ്ടിമുതൽ തിരിമറി കേസ്; ആന്റണി രാജുവിന് മൂന്ന് വർഷം തടവ്

Kerala
  •  10 days ago
No Image

അയ്യർ തിരിച്ചെത്തി, സൂപ്പർതാരം വീണ്ടും പുറത്ത്; ഇതാ കിവികളെ വീഴ്ത്താനുള്ള ഇന്ത്യൻ ടീം

Cricket
  •  10 days ago
No Image

സ്ത്രീ സുരക്ഷ പദ്ധതി; ഇതുവരെ അപേക്ഷിച്ചത് 8,52,223 പേര്‍

Kerala
  •  10 days ago
No Image

വിജയ് ഹസാരെയിൽ സഞ്ജു-രോഹൻ കൊടുങ്കാറ്റ്; ജാർഖണ്ഡിനെ വീഴ്ത്തി കേരളം

Cricket
  •  10 days ago
No Image

11 വർഷങ്ങൾക്ക് ശേഷം മിന്നൽ സെഞ്ച്വറി; വിരമിച്ചിട്ടും ഞെട്ടിച്ച് വാർണർ

Cricket
  •  10 days ago
No Image

'ആക്രമണത്തിന് പിന്നാലെ വെനസ്വേല പ്രസിഡന്റിനേയും ഭാര്യയേയും ബന്ദിയാക്കി'; ഇരുവരേയും രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോയെന്ന് ട്രംപ്

Kerala
  •  10 days ago
No Image

ഡയാലിസിസ് രോഗികള്‍ മരിച്ച സംഭവം; അണുബാധയെന്ന് സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്

Kerala
  •  10 days ago
No Image

വെനസ്വേലയില്‍ അമേരിക്കയുടെ ബോംബാക്രമണം; ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

International
  •  10 days ago
No Image

ഉംറയ്ക്കു പോയ മലയാളി വനിത മദീനയിൽ കുഴഞ്ഞുവീണു മരിച്ചു

Saudi-arabia
  •  10 days ago