HOME
DETAILS

ചെന്നൈയല്ല, സഞ്ജുവിനെ സ്വന്തമാക്കേണ്ടത് ആ ടീമാണ്: ആകാശ് ചോപ്ര

  
Web Desk
August 09, 2025 | 3:45 AM

Former Indian player Aakash Chopra has expressed his opinion on which team should sign Sanju Samson if he comes up for auction Aakash Chopra said that Kolkata should acquire Sanju

മലയാളി സൂപ്പർ താരം സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടുമോയെന്ന ചർച്ചകളാണ് ഇപ്പോൾ സജീവായി നിലനിൽക്കുന്നത്. രാജസ്ഥാൻ വിടാൻ സഞ്ജു സാംസൺ താത്പര്യം പ്രകടപ്പിച്ചുവെന്ന വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്നിരുന്നു. നേരത്തെ തന്നെ സഞ്ജുവിനെ സ്വന്തമാക്കാൻ ചെന്നൈ സൂപ്പർ കിങ്‌സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും മുന്നോട്ട് വന്നിരുന്നു. ഇപ്പോൾ സഞ്ജു ലേലത്തിൽ വരുകയാണെങ്കിൽ ഏത് ടീമായിരിക്കണം താരത്തെ ടീമിലെത്തിക്കേണ്ടതെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. സഞ്ജുവിനെ കൊൽക്കത്ത സ്വന്തമാക്കണമെന്നാണ് ആകാശ് ചോപ്ര പറഞ്ഞത്. 

എന്റെ മനസ്സിൽ ആദ്യം വരുന്ന പേര് സി‌എസ്‌കെ എന്നല്ല. അത് കെ‌കെ‌ആറായിരിക്കണം. കൊൽക്കത്തക്ക് ഒരു വിക്കറ്റ് കീപ്പർ ബാറ്റർ ഇല്ല. സഞ്ജുവിനെ പോലെ മികച്ച ഒരു ക്യാപ്റ്റനെ കൊൽക്കത്തക്ക് ലഭിക്കും. അജിങ്ക്യ രഹാനെ നന്നായി ക്യാപ്റ്റൻസി ചെയ്തിട്ടുണ്ട്. അദ്ദേഹം റൺസും നേടിയിട്ടുണ്ട്. ഒരു ബാറ്റർ എന്ന നിലയിൽ രഹാനെക്ക് ഓപ്പണറായി കളിക്കാം. ബാറ്റിംഗ് ഓർഡറിൽ മാറ്റം വന്നാൽ അത് ബുദ്ധിമുട്ടാവും. വേണമെങ്കിൽ കൊൽക്കത്തക്ക് വെങ്കിടേഷ് അയ്യരെ റിലീസ് ചെയ്തുകൊണ്ട് 24 കോടി സ്വന്തമാക്കാം. ഇത് ലേലത്തിൽ അവർക്ക് ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കും'' ആകാശ് ചോപ്ര തന്റെ യുട്യൂബ് ചാനലിൽ പറഞ്ഞു.   

2025 ഐപിഎല്ലിൽ സീസണിൽ രാജസ്ഥാൻ റോയൽസ് നിരാശാജനകമായ പ്രകടനമാണ്‌ പുറത്തെടുത്തത്. എട്ട് പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് രാജസ്ഥാൻ ഫിനിഷ് ചെയ്‌തത്. പരുക്കേറ്റതിന് പിന്നാലെ സഞ്ജുവിന് രാജസ്ഥാനൊപ്പമുള്ള ധാരാളം മത്സരങ്ങൾ നഷ്ടമായിരുന്നു. ഡൽഹി ക്യാപ്പിറ്റൽസിനെതിരായ മത്സരത്തിൽ പരുക്കേറ്റ് സഞ്ജു പുറത്തായിരുന്നു.

മത്സരത്തിൽ റിട്ടയേർഡ് ഹാർട്ടായാണ് സഞ്ജു മടങ്ങിയത്. മത്സരത്തിൽ 19 പന്തിൽ 31 റൺസായിരുന്നു സഞ്ജു നേടിയിരുന്നത്. രണ്ട് ഫോറുകളും ഒരു സിക്‌സും നേടിക്കൊണ്ട് മിന്നും ഫോമിൽ തുടരവെയാണ് സഞ്ജുവിനു ഈ തിരിച്ചടി നേരിടേണ്ടി വന്നത്. സഞ്ജുവിന്റെ അഭാവത്തിൽ റിയാൻ പരാഗ് ആയിരുന്നു പല മത്സരങ്ങളിലും രാജസ്ഥാനെ നയിച്ചിരുന്നത്. 

Former Indian player Aakash Chopra has expressed his opinion on which team should sign Sanju Samson if he comes up for auction Aakash Chopra said that Kolkata should acquire Sanju



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ ഷോപ്പിം​ഗ് ഫെസ്റ്റിവൽ ആവേശം കത്തിപ്പടരുന്നു; പർച്ചേസുകൾ നീട്ടിവെച്ച് ദുബൈ നിവാസികൾ ലാഭിച്ചത് 1,600 ദിർഹം വരെ!

uae
  •  2 days ago
No Image

കൊട്ടിയത്ത് ദേശീയപാത തകർന്ന സംഭവം: നിർമ്മാണ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്ക്; ഉത്തരവാദിത്തം കേരള സർക്കാരിനല്ലെന്ന് മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

20 മത്സരങ്ങൾ, 2 വർഷങ്ങൾ നീണ്ട ഇന്ത്യൻ കാത്തിരിപ്പിന് അറുതി; ഒടുവിൽ വിജയം നേടി രാഹുൽ

Cricket
  •  2 days ago
No Image

തമിഴകം വെട്രി കഴകം ആദ്യ പൊതുയോഗം പുതുച്ചേരിയിൽ; 5000 പേർക്ക് മാത്രം പ്രവേശനം, കർശന നിബന്ധനകൾ

National
  •  2 days ago
No Image

റൗദ ശരീഫ് സന്ദർശകർക്ക് പുതിയ ഷെഡ്യൂളും കർശന നിയമങ്ങളും; നുസുക് ബുക്കിംഗ് നിർബന്ധം 

Saudi-arabia
  •  2 days ago
No Image

മരിച്ചവരുടെ പേരിൽ വായ്‌പാത്തട്ടിപ്പ്; 100 കോടിയുടെ തട്ടിപ്പിൽ യുപിയിൽ 8 പേർ അറസ്റ്റിൽ

crime
  •  2 days ago
No Image

ഇതിഹാസതാരം അബൂദബിയിൽ; വരവേൽക്കാൻ ഒരുങ്ങി യുഎഇ തലസ്ഥാനവും അൽ നഹ്യാൻ സ്റ്റേഡിയവും

uae
  •  2 days ago
No Image

അതിജീവിതയെ അധിക്ഷേപിച്ച കേസ്: വീണ്ടും തിരിച്ചടി, രാഹുല്‍ ഈശ്വറിന് ജാമ്യമില്ല

Kerala
  •  2 days ago
No Image

ദുബൈ ബ്ലൂചിപ്പ് തട്ടിപ്പ്: 400 മില്യൺ ദിർഹമിന്റെ കേസ്; ഉടമയുടെ 10 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു

uae
  •  2 days ago
No Image

അബൂദബി ഗ്രാൻഡ് പ്രീ: ലൂയിസ് ഹാമിൽട്ടന് അപകടം

auto-mobile
  •  2 days ago