HOME
DETAILS

ശബരിമല സ്വര്‍ണക്കൊള്ള: പുരാവസ്തുകള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണം; എസ്.ഐ.ടിക്ക് കത്ത് നല്‍കി ചെന്നിത്തല

  
December 07, 2025 | 5:55 AM

sabarimala-gold-heist-international-artifact-smuggling-probe-chennithala-letter

തിരുവനന്തപുരം:  പുരാവസ്തുക്കള്‍ കടത്തി അന്താരാഷ്ട്ര കരിഞ്ചന്തയില്‍ ശതകോടികള്‍ക്കു വിറ്റഴിക്കുന്ന കള്ളക്കടത്ത് സംഘങ്ങള്‍ക്ക് ശബരിമല സ്വര്‍ണമോഷണക്കേസുമായുള്ള ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല പ്രത്യേക അന്വേഷണ സഘത്തെ നയിക്കുന്ന എഡിജിപി എച്ച്.വെങ്കടേഷിന് കത്തു നല്‍കി.  

ക്ഷേത്രങ്ങളില്‍ നിന്ന് പുരാവസ്തുക്കള്‍ മോഷ്ടിച്ചു കടത്തി രാജ്യാന്തര കരിഞ്ചന്തയില്‍ കോടിക്കണക്കിന് രൂപയ്ക്കു വില്‍ക്കുന്ന ഒരു സംഘവുമായി ദേവസ്വം ബോര്‍ഡിലെ ചില ഉന്നതര്‍ക്ക് അടുത്ത ബന്ധമുണ്ടായിരുന്നതായി അറിവ് ലഭിച്ചിട്ടുണ്ടെന്നും ഇതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം ഈ വഴിക്കു കൂടി മുന്നോട്ടു കൊണ്ടുപോകണം എന്നാവശ്യപ്പെടുന്നതെന്നും കത്തില്‍ പറയുന്നു. ശബരിമലക്കേസിന്റെ ഈ കാണാപ്പുറത്തുള്ള അന്താരാഷ്ട്ര മാനങ്ങളെ കുറിച്ചു കൂടി അന്വേഷിക്കണം. 

ഇത്തരം പൗരാണിക സാധനങ്ങള്‍ മോഷ്ടിച്ചു കടത്തി രാജ്യാന്തര കരിഞ്ചന്തയില്‍ എത്തിക്കുന്നവരെക്കുറിച്ചു നേരിട്ട് അറിവുള്ള ഒരാളില്‍ നിന്നു ലഭിച്ച വിശ്വസനീയമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കത്തു നല്‍കുന്നതെന്നും രമേശ് ചെന്നിത്തല പറയുന്നു. അദ്ദേഹത്തില്‍ നിന്നു കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍, ഏതാണ്ട് 500 കോടിക്കടുത്തുള്ള ഇടപാടാണ് സ്വര്‍ണപ്പാളിയുടെ കാര്യത്തില്‍ നടന്നിരിക്കുന്നത്. ഈ വിവരങ്ങളുടെ വിശ്വാസ്യത സ്വതന്ത്രമായി താന്‍ പരിശോധിക്കുകയും അതില്‍ ചില യാഥാര്‍ഥ്യങ്ങളുണ്ടെന്നു മനസിലാക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ വിവരം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുന്നത്. ഈ വ്യക്തി വിവരങ്ങള്‍ പൊതുജനമധ്യത്തില്‍ വെളിപ്പെടുത്താന്‍ തയാറല്ല. എന്നാല്‍ പ്രത്യേക അന്വേഷണ സംഘവുമായി സഹകരിക്കാന്‍ തയാറാണ് എന്ന് അറിയിച്ചിട്ടുണ്ട്.  കോടതിയില്‍ മൊഴി നല്‍കാനും തയാറാണെന്ന് രമേശ് ചെന്നിത്തല കത്തില്‍ പറയുന്നു. 

ശബരിമല സ്വര്‍ണമോഷണം ഒരു സാധാരണ മോഷണമല്ല, മറിച്ച് രാജ്യാന്തര മാനങ്ങളുള്ള ഒന്നാണ്. ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നവര്‍ ഈ കേസിലെ സഹപ്രതികള്‍ മാത്രമാണ്. ഇതിന്റെ മുഖ്യസംഘാടകര്‍ ഇപ്പോഴും അന്വേഷണത്തിന്റെ പരിധിയില്‍ ആയിട്ടില്ല - കത്തില്‍ പറയുന്നു. 

ഈ കേസില്‍ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത ആഭരണവ്യാപാരി ഗോവര്‍ധന്‍ വെറും ഇടനിലക്കാരന്‍ മാത്രമാണ്. ശക്തമായ രാജ്യാന്തര ബന്ധങ്ങളും സാമ്പത്തിക സ്രോതസുമുള്ളവര്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അമേരിക്കയില്‍ നിന്നുകൊണ്ട് പൗരാണിക വസ്തുക്കളുടെ രാജ്യാന്തര കരിഞ്ചന്തയ്ക്കു നേതൃത്വം നല്‍കിയിരുന്ന സുഭാഷ് കപൂര്‍ സംഘത്തിന്റെ രീതികളുമായി ശബരിമല സ്വര്‍ണമോഷണ സംഘത്തിന്റെ രീതികള്‍ക്കു സാമ്യമുണ്ട് എന്ന ഹൈക്കോടതിയുടെ നിരീക്ഷണം അതീവ ഗൗരവത്തോടെ കാണേണ്ട ഒന്നാണ്. 

സംസ്ഥാനത്തിനകത്തു തന്നെ ചില  വ്യവസായികളും ചില സംഘടിത റാക്കറ്റുകളും ഇതിന്റെ ഭാഗമാണ് എന്ന വിവരവും തനിക്കു ലഭിച്ചിട്ടുണ്ടെന്നും രമേശ് ചെന്നിത്തല കത്തില്‍ പറയുന്നു. പ്രത്യേക അന്വേഷണ സംഘം വ്യാപകമായ അന്വേഷണം നടത്തിയിട്ടും ശബരിമലയില്‍ നിന്നു നഷ്ടപ്പെട്ട സാധനസാമഗ്രികള്‍ ഇതുവരെ കണ്ടെത്താനായില്ല എന്നത് ഈ വിഷയത്തിലെ രാജ്യാന്തര ബന്ധങ്ങളെ സൂചിപ്പിക്കുന്നു. 

ഈ സ്വര്‍ണമോഷണവുമായി ബന്ധപ്പെട്ട വിശാലമായ ഗൂഢാലോചനയും അന്താരാഷ്ട്ര മാഫിയാ ബന്ധങ്ങളും അന്വേഷിക്കാന്‍ പ്രത്യേകാന്വേഷണ സംഘം തയാറാണെങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ തനിക്കു സാധിക്കുമെന്നും രമേശ് ചെന്നിത്തല കത്തില്‍ പറയുന്നു.

 

Congress Working Committee member Ramesh Chennithala has urged the Special Investigation Team (SIT) probing the Sabarimala gold heist to investigate possible links between the case and international artifact-smuggling networks. In a letter to ADGP H. Venkatesh, Chennithala stated that certain senior officials in the Devaswom Board allegedly have close connections with groups involved in stealing temple antiquities and selling them in the global black market for hundreds of crores.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാർ ഗ്ലാസ് തകർത്ത് മോഷണം: പ്രതിക്ക് 9,300 ദിർഹം പിഴ ശിക്ഷ വിധിച്ച് അൽ ദഫ്ര കോടതി

uae
  •  2 hours ago
No Image

പാര്‍ലമെന്റിലെ എം.പിമാരുടെ പ്രകടനം; പരസ്യസംവാദത്തിന് തയ്യാറെന്ന് മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; സഊദിയിൽ ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 19,790 പേർ; 11,148 പേരെ നാടുകടത്തി

Saudi-arabia
  •  2 hours ago
No Image

ശൈത്യകാലം തുടങ്ങിയിട്ടും മൂന്നാറില്‍ വിനോദ സഞ്ചാരികളുടെ വരവ് കുറഞ്ഞു, 30 മുതല്‍ 50 ശതമാനം വരെ കുറവ്

Kerala
  •  3 hours ago
No Image

മലിനീകരണത്തില്‍ ഒന്നാമത് ഉത്തര്‍പ്രദേശ്; ആദ്യ പത്ത് നഗരങ്ങളില്‍ ആറും യു.പിയില്‍; ക്ലീന്‍ സിറ്റികളില്‍ ഒന്ന് കേരളത്തില്‍ 

National
  •  3 hours ago
No Image

വ്യത്യസ്ത അപേക്ഷകൾ വേണ്ട; UAEICP ആപ്പ് വഴി ഇനി ഒറ്റ ക്ലിക്കിൽ പാസ്‌പോർട്ടും, എമിറേറ്റ്‌സ് ഐഡിയും പുതുക്കാം

uae
  •  3 hours ago
No Image

ആട് വാഴ തിന്നതിനെച്ചൊല്ലി തർക്കം: ഒരാൾക്ക് വെട്ടേറ്റു; അയൽവാസി പൊലിസ് കസ്റ്റഡിയിൽ

Kerala
  •  4 hours ago
No Image

ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ പോത്താനിക്കാട്ട്  കേരള കോണ്‍ഗ്രസ് പോരാട്ടം 

Kerala
  •  4 hours ago
No Image

കലയും രാഷ്ട്രീയവും സമന്വയിപ്പിച്ച് ജ്യോതി ലക്ഷ്മി, അരൂര്‍ ജില്ലാ പഞ്ചായത്തില്‍ അങ്കത്തട്ടിലേക്ക്‌

Kerala
  •  4 hours ago
No Image

ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍;  കൊന്നൊടുക്കിയവരില്‍ 70 വയസ്സായ സ്ത്രീയും മകനും; വെടി നിര്‍ത്തല്‍ 'ഗുരുതരാവസ്ഥയില്‍' യു.എന്‍ മുന്നറിയിപ്പ്

International
  •  4 hours ago