HOME
DETAILS

'അതിക്രമം ഇന്ത്യന്‍ ഭരണഘടനക്ക് നേരെ, എന്നിട്ടും കേന്ദ്രം മൗനം പാലിക്കുന്നത് അസ്വസ്ഥപ്പെടുത്തുന്നു' രൂക്ഷ വിമര്‍ശനവുമായി ചീഫ് ജസ്റ്റിന്റെ സഹോദരി

  
Web Desk
October 08 2025 | 08:10 AM

chief justices sister slams centres silence on attacks against constitution

ന്യൂഡല്‍ഹി: സുപ്രിം കോടതിയില്‍ ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായിക്ക് നേരെ നടന്ന അതിക്രമത്തില്‍ മൗനം പാലിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി അദ്ദേഹത്തിന്റെ സഹോദരി കീര്‍ത്തി ആര്‍. അര്‍ജുന്‍.

തിങ്കളാഴ്ച രാവിലെ ചീഫ് ജസ്റ്റിസ് കേസ് പരിഗണിക്കുന്നതിനിടെയാണ് അഭിഭാഷകനായ രാകേഷ് കിഷോര്‍ ഷൂ എറിയാന്‍ ശ്രമിച്ചത്.

'അതിക്രമം ഒരു വ്യക്തിക്ക് നേരെയല്ല, മറിച്ച് പരമോന്നത കോടതിയുടെ പ്രതിനിധിക്ക് ഭരണഘടനാ പദവിയിലിരിക്കുന്നയാള്‍ക്ക് നേരെ.  എന്നിട്ടും, സര്‍ക്കാറില്‍നിന്ന് ഒരു പ്രതികരണവും ഉണ്ടായില്ല. ഇത് അസ്വസ്ഥതപ്പെടുത്തുന്നതാണ്' -ദ വയറിന് നല്‍കിയ പ്രതികരണത്തില്‍ കീര്‍ത്തി ചൂണ്ടിക്കാട്ടി. 

sis gavai.jpg

വിദ്യാഭ്യാസ വിദഗ്ധയും ശ്രീ ദാദാസാഹേബ് ഗവായി ചാരിറ്റബ്ള്‍ ട്രസ്റ്റ് പ്രസിഡന്റുമാണ് കീര്‍ത്തി. ചീഫ് ജസ്റ്റിസിന്റെ സഹോദരി ആയതുകൊണ്ടല്ല, യുവ മനസ്സുകളുടെ ഭാവി രൂപപ്പെടുത്തുന്നതില്‍ ഉത്തരവാദിയായ ഒരാള്‍ എന്ന നിലയില്‍ കൂടിയാണ് തന്റെ ഈ പ്രതികരണമെന്നും അവര്‍ വ്യക്തമാക്കി. 

ഇന്ത്യന്‍ ഭരണഘടനയെ അപമാനിക്കാനുള്ള ശ്രമമായിരുന്നു ഈ അക്രമം. ഏറ്റവും അപലപനീയമായ പ്രവൃത്തിയാണിത്, അത്തരമൊരു നിന്ദ്യമായ പ്രവൃത്തിക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തേണ്ടതുണ്ട്-  കീര്‍ത്തി ചൂണ്ടിക്കാട്ടി.

അതിക്രമത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ രാം മേഘ്വാളും അപലപിച്ചെങ്കിലും മറ്റു കേന്ദ്ര മന്ത്രിമാരൊന്നും പ്രതികരിച്ചിരുന്നില്ല. അതേസമയം, ചീഫ് ജസ്റ്റിസിനെതിരേ കോടതി മുറിയില്‍ ഷൂ എറിയാന്‍ ശ്രമിച്ചതില്‍ ഒരു കുറ്റബോധവുമില്ലെന്നാണ് കഴിഞ്ഞ ദിവസം അഭിഭാഷകന്‍ രാകേഷ് കിഷോര്‍ പ്രതികരിച്ചത്. ദൈവമാണ് തന്നോട് ഇത്തരമൊരു കാര്യം ചെയ്യാന്‍ നിര്‍ദേശിച്ചത്. സുപ്രിംകോടതി ഹിന്ദുവിരുദ്ധമാണെന്നും മയൂര്‍ വിഹാറിലെ വീട്ടില്‍ മാധ്യമങ്ങളോട് സംസാരിക്കവെ 71കാരനായ രാകേഷ് കിഷോര്‍ പറഞ്ഞു.

ഖജുരാഹോ കേസില്‍ അനുകൂലമായി വിധി കൊടുത്തില്ലെന്ന് മാത്രമല്ല, ഹരജിക്കാരനെ ചീഫ് ജസ്റ്റിസ് പരിഹസിക്കുകയും ചെയ്തത് തന്നെ വേദനിപ്പിച്ചു. ദലിതാണെന്ന ആനുകൂല്യം നേടാന്‍ ശ്രമിക്കുകയാണ് ചീഫ് ജസ്റ്റിസ്. അദ്ദേഹം ദലിതല്ല, ബുദ്ധമതക്കാരനാണ്. താന്‍ പി.എച്ച്.ഡി, എല്‍.എല്‍.ബി ഒക്കെയുള്ള ആളാണ്. സ്വര്‍ണ മെഡല്‍ ജേതാവാണ്. എന്നെ ആരും പ്രകോപിപ്പിച്ച് വിട്ടതല്ല. തന്റെ നിരാശ ഈ രീതിയില്‍ പ്രകടിപ്പിക്കാനേ തനിക്ക് പറ്റിയുള്ളൂവെന്നും അഭിഭാഷകന്‍ പറഞ്ഞു.

ഇന്നലെ അഭിഭാഷകന്റെ വീടിന് മുന്നില്‍ ആംആദ്മി പാര്‍ട്ടി പ്രതിഷേധം നടത്തി. പൊലിസ് ബാരിക്കേഡിട്ട് വീടിന് സുരക്ഷയൊരുക്കിയിട്ടുണ്ട്.

 

 

in a strong statement, the sister of india’s chief justice said the ongoing violations are a direct attack on the constitution, and the central government’s silence is deeply disturbing.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫലസ്തീനീ അഭയാർത്ഥി ദമ്പതികളുടെ മകൻ നൊബേൽ സമ്മാന ജേതാവായ കഥ; ആയിരങ്ങളെ പ്രചോദിപ്പിച്ച ഒമർ യാഗിയുടെ ജീവിതം

International
  •  6 hours ago
No Image

പ്ലസ് ടു വിദ്യാർഥിനിക്ക് മെസേജ് അയച്ചതിന്റെ പേരിൽ സഹപാഠിയെ തട്ടിക്കൊണ്ടുപോയി മർദിച്ചു; പെൺകുട്ടിയുടെ വീട്ടുകാർ ഉൾപ്പെടെ നാല് പേർ പിടിയിൽ

crime
  •  6 hours ago
No Image

കോഴിക്കോട് മുക്കത്ത് സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസിടിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം

Kerala
  •  7 hours ago
No Image

24 കിലോയിലധികം മയക്കുമരുന്ന് കടത്താൻ ശ്രമിച്ചു; ഒമാനിൽ യുവാവ് അറസ്റ്റിൽ

oman
  •  7 hours ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 'ബുദ്ധിശക്തി' വെളിപ്പെടുത്തുന്ന കഥ; മുൻ യുവന്റസ് മേധാവിയുടെ വെളിപ്പെടുത്തൽ

Football
  •  7 hours ago
No Image

കൊച്ചിയിൽ പട്ടാപകൽ വമ്പൻ കവർച്ച; തോക്ക് ചൂണ്ടി മുഖംമൂടി സംഘം 80 ലക്ഷം രൂപ കവർന്നു

crime
  •  7 hours ago
No Image

പാകിസ്ഥാനിലെ 'സാമ്പത്തിക മുന്നേറ്റം' വാക്കുകളിൽ മാത്രമോ? ഓഹരി വിപണി കുതിക്കുമ്പോൾ ദാരിദ്ര്യം പെരുകുന്നു; ലോകബാങ്ക് റിപ്പോർട്ട്

International
  •  8 hours ago
No Image

പറന്നുയരാൻ ഒരുങ്ങി റിയാദ് എയർ; ആദ്യ സർവീസ് ലണ്ടനിലേക്ക്; വരും വർഷങ്ങളിൽ ഇന്ത്യയിലേക്കും

Saudi-arabia
  •  8 hours ago
No Image

കൊച്ചി വാട്ടർ മെട്രോയിലെ യാത്ര ഇനി കൂടുതൽ ഉല്ലാസകരം; രണ്ട് പുതിയ ടെർമിനലുകൾ നാളെ തുറക്കും

tourism
  •  8 hours ago
No Image

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർഥിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതിയെ റിമാൻഡ് ചെയ്തു

crime
  •  8 hours ago