ഗസ്സ വംശഹത്യക്ക് അമേരിക്ക ചെലവിട്ടത് രണ്ടു ലക്ഷം കോടി രൂപ
വാഷിങ്ടണ്‍: ഗസ്സയില്‍ ഇസ്റാഈ വംശഹത്യ നടത്തിയത് അമേരിക്കയുടെ ചെലവില്‍. ആക്രമണം രണ്ടു വര്‍ഷം തികയുമ്പോള്‍ ഈ കാലയളവില്‍ ഇസ്റാഈലിന് യു.എസ് നല്‍കിയത് ഏകദേശം രണ്ടു ലക്ഷം കോടി രൂപയുടെ (2100 കോടി ഡോളര്‍) സൈനിക സഹായം. ആദ്യ വര്‍ഷം 1790 കോടി ഡോളറും രണ്ടാം വര്‍ഷം 380 കോടി ഡോളറുമാണ് അമേരിക്ക ചെലവഴിച്ചത്.
ബ്രൗണ്‍ യൂനിവേഴ്സിറ്റിയുടെ കോസ്റ്റ് ഓഫ് വാര്‍ പ്രൊജക്ട് റിപ്പോര്‍ട്ടിലാണ് ഇസ്റാഈലിന് യു.എസ് നല്‍കിയ സഹായത്തിന്റെ കണക്കു പറയുന്നത്. ഗസ്സയില്‍ യു.എസിന്റെ പണമോ ആയുധമോ ഇല്ലാതെ ഇസ്റാഈലിന് വംശഹത്യ നടത്താന്‍ ശേഷിയില്ല. ഇറാനില്‍ ആക്രമണം നടത്തിയതും യമനില്‍ തുടര്‍ച്ചയായി ആക്രമണം നടത്തിയതും യു.എസിന്റെ സൈനിക, സാമ്പത്തിക പിന്തുണയിലാണ്.
വിദേശ സൈനിക സഹായമെന്ന പേരിലാണ് ഏറ്റവും കൂടുതല്‍ പണം യു.എസ് ഇസ്റാഈലിന് നല്‍കിയത്. ഇത് 812 കോടി ഡോളര്‍ വരും. മിസൈല്‍ പ്രതിരോധത്തിന് 500 കോടി ഡോളറിന്റെയും ഇസ്റാഈലിന് മറ്റു സൈനിക ആയുധങ്ങള്‍ നല്‍കാന്‍ 440 കോടി ഡോളറും യു.എസ് ചെലവഴിച്ചു.
ഗസ്സയിലേത് വംശഹത്യ തന്നെയെന്ന് വത്തിക്കാനും
ഗസ്സയില്‍ നടക്കുന്നത് യുദ്ധമല്ലെന്നും വംശഹത്യയാണെന്നും വത്തിക്കാന്‍. അതു തടയാന്‍ ലോക ശക്തികള്‍ ഒന്നും ചെയ്തില്ലെന്നും വത്തിക്കാന്‍ കുറ്റപ്പെടുത്തി.ഗസ്സയിലെ ആക്രമണം മനുഷ്യത്വ രഹിതവും അപ്രതിരോധവുമാണ്. ആരെങ്കിലും ആക്രമിക്കപ്പെട്ടാല്‍ അവര്‍ക്ക് പ്രതിരോധിക്കാന്‍ അവകാശമുണ്ട്. പക്ഷേ അത് സമാനുപാത തത്വപ്രകാരമായിരിക്കണം. ഹമാസിനെ തകര്‍ക്കാനെന്ന പേരില്‍ നടത്തുന്ന ആക്രമണത്തില്‍ നിസ്സഹായരായ സാധാരണക്കാരാണ് കൊല്ലപ്പെടുന്നത്. വംശഹത്യ തടയാന്‍ അന്താരാഷ്ട്ര സമൂഹം ദുര്‍ബലരാണ്. ഹമാസിനെതിരേ ഇസ്‌റാഈല്‍ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പെയ്‌ട്രോ പരോലിന്‍ പറഞ്ഞു. ഗസ്സയിലെ ഇസ്‌റാഈല്‍ ആക്രമണത്തെ ലിയോ മാര്‍പാപ്പ കടുത്ത ഭാഷയില്‍ എതിര്‍ത്തിരുന്നു.
reports claim the united states has spent more than ₹2 lakh crore in support of israel's military actions in gaza, raising global concerns over funding a humanitarian crisis.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."