ഇതരസംസ്ഥാന തൊഴിലാളികളുടെ ശുചിമുറി മാലിന്യം പുറത്തേക്കൊഴുകുന്നു
പെരുമണ്ണ: പെരുമണ്ണയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിലെ ശുചിമുറി മാലിന്യം പുറത്തേക്ക് ഒഴുകി ദുര്‍ഗന്ധം പരക്കുന്നു. ഇവര്‍ താമസിക്കുന്ന പല കെട്ടിടങ്ങളിലും നൂറിലധികം തൊഴിലാളികളെയാണ് താമസിപ്പിച്ചിരിക്കുന്നത്.
എന്നാല്‍ ഇവര്‍ക്ക് ആവശ്യമായ ശുചിമുറി ഒന്നോ രണ്ടോ മാത്രമേയുള്ളു. രാവിലെ തൊഴിലാളികള്‍ ശുചിമുറി ഉപയോഗിച്ച് കഴിയുമ്പോള്‍ തന്നെ സെപ്റ്റിക് ടാങ്ക് നിറഞ്ഞ് ഒഴുകുകയും ചെയ്യുന്നു.
ഇതുമൂലം മലിനജലം തളം കെട്ടി വൃത്തിഹീനമായ ദുര്‍ഗന്ധം വമിക്കുന്നത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു.
പഞ്ചായത്തിലെ പല ഇതരസംസ്ഥാന തൊഴിലാളികളെ പാര്‍പ്പിക്കുന്ന കെട്ടിടങ്ങളിലും സെപ്റ്റിക് ടാങ്ക് നിര്‍മിക്കാതെ സമീപത്തെ തോട്ടിലൂടെ ശുചിമുറിയിലെ മാലിന്യങ്ങള്‍ ഒഴുക്കുകയാണ് ചെയ്യുന്നത്. പല കെട്ടിടങ്ങളിലും നൂറോളം തൊഴിലാളികളെയാണ് പാര്‍പ്പിച്ചിരിക്കുന്നത്.
ജിഷ വധത്തിന് ശേഷം ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ പഞ്ചായത്തുകള്‍ സര്‍വേയും മറ്റ് പദ്ധതിയുമായി നീങ്ങുമ്പോള്‍ ആയിരക്കണക്കിന് ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന പെരുമണ്ണയില്‍ യാതൊരു പദ്ധതിയുമില്ല.
ഈ സാഹചര്യത്തില്‍ പഞ്ചായത്ത് അടുത്തിടെ പ്രഖ്യാപിച്ച തുറസ്സായ വിസര്‍ജ്യ രഹിത പഞ്ചായത്ത് എന്ന പ്രഖ്യാപനത്തിനെതിരെയും വന്‍ പ്രതിഷേധമാണുയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."