
18ാം വയസ്സിൽ എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയത് ആ താരമാണ്: ദ്രാവിഡ്

മലയാളി സൂപ്പർതാരം സഞ്ജു സാംസണിന്റെ ക്രിക്കറ്റ് കരിയറിൽ ഏറെ സ്വാധീനം ചെലുത്താൻ രാജസ്ഥാൻ റോയൽസ് പരിശീലകൻ രാഹുൽ ദ്രാവിഡിന് സാധിച്ചിട്ടുണ്ട്. ഇന്ത്യയുടെ അണ്ടർ 19 ടീം മുതൽ രാജസ്ഥാൻ റോയൽസ് വരെ സഞ്ജുവിനൊപ്പം രാഹുൽ ദ്രാവിഡ് സഞ്ചരിച്ചിട്ടുണ്ട്.
ഇപ്പോൾ സഞ്ജുവിനെ ആദ്യം കണ്ടപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് ദ്രാവിഡ്. 18 വയസുള്ളപ്പോൾ തന്നെ സഞ്ജുവിൽ വലിയ പ്രതിഭയുണ്ടെന്ന് തോന്നിയിരുന്നുവെന്നാണ് ദ്രാവിഡ് പറഞ്ഞത്. മുൻ ഇന്ത്യൻ സ്പിന്നർ ആർ അശ്വിനുമായി തന്റെ യൂട്യൂബ് ചാനലിൽ നടത്തിയ അഭിമുഖത്തിലാണ് ദ്രാവിഡ് ഇക്കാര്യം പറഞ്ഞത്.
ഞാൻ ആദ്യമായി സഞ്ജു സാംസണെ കാണുമ്പോൾ അവന് 18 വയസായിരുന്നു. അവനെ കണ്ടപ്പോൾ ഒരു ദശലക്ഷം ഡോളർ വരെ മൂല്യമുള്ള താരമായിരുന്നു അവൻ. അത് ഇപ്പോഴും കാണുന്നുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് സംവിധാനത്തിന്റെ മികച്ച ഭാഗമായാണ് ഇത്തരത്തിൽ താരങ്ങൾ ഉണ്ടാവുന്നത്. ഐപിഎൽ ട്രയൽസിൽ എത്തുന്നത് യുവതാരങ്ങൾ പോലും അത്ഭുതപ്പെടുത്തുകയാണ്' രാഹുൽ ദ്രാവിഡ് പറഞ്ഞു.
2015ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറിയ സഞ്ജു ടി20യിൽ ഇതുവരെ 42 മത്സരങ്ങളിൽ നിന്നും മൂന്ന് സെഞ്ച്വറികൾ ഉൾപ്പെടെ 861 റൺസ് നേടിയിട്ടുണ്ട്. ടി20യിൽ അരങ്ങേറി പിന്നെയും 6 വർഷം കഴിഞ്ഞാണ് താരം ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചത്. 2021 ജൂലൈ 23നാണ് താരം ഏകദിന ക്രിക്കറ്റിൽ അരങ്ങേറിയത്. ഏകദിനത്തിൽ 16 മത്സരങ്ങളിൽ നിന്നായി ഒരു സെഞ്ച്വറിയടക്കം 510 റൺസും താരത്തിന്റെ പേരിലുണ്ട്.
അതേസമയം 2025 ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജു ഇടം നേടിയിട്ടുണ്ട്. സമീപകാലങ്ങളിൽ ടി-20യിൽ സഞ്ജു മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. മൂന്ന് സെഞ്ച്വറികളാണ് കഴിഞ്ഞ കലണ്ടർ ഇയറിൽ സഞ്ജു ടി-20യിൽ അടിച്ചെടുത്തത്. ഈ മൂന്ന് സെഞ്ച്വറികളും സഞ്ജു ഓപ്പണർ എന്ന നിലയിലാണ് സ്വന്തമാക്കിയത്.
സെപ്റ്റംബർ 9 മുതൽ 28 വരെയാണ് ഏഷ്യ കപ്പ് നടക്കുന്നത്. ടൂർണമെന്റിന് യുഎഇയാണ് ആതിഥേയത്വം വഹിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയടക്കം എട്ട് ടീമുകൾ ഈ ടൂർണമെന്റിൽ മാറ്റുരയ്ക്കും. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ, ശ്രീലങ്ക, ആതിഥേയരായ യുഎഇ, ഒമാൻ, ഹോങ്കോംഗ് ചൈന എന്നിവയാണ് മത്സരിക്കുന്ന മറ്റ് ടീമുകൾ. രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് ടൂർണമെന്റ് നടക്കുക. 2026-ലെ ടി20 ലോകകപ്പിന് മുന്നോടിയായി ടി20 ഫോർമാറ്റിലാണ് മത്സരങ്ങൾ.
Rahul Dravid is sharing his experience of first meeting Rajasthan Royals skipper Sanju Samson Dravid said that he felt that Sanju had great talent even when he was 18 years old
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കോൺഗ്രസിന്റെ കൈപിടിച്ച് സിവിൽ സർവീസിൽ നിന്ന് രാജിവെച്ച മലയാളി കണ്ണൻ ഗോപിനാഥൻ
National
• 3 days ago
മഴയൊക്കെയല്ലേ.......യുഎഇയിൽ വാഹനമോടിക്കുമ്പോൾ ഇക്കാര്യങ്ങൾ അറിയുന്നത് നല്ലതാ; ഫൈനടക്കേണ്ടി വരില്ല
uae
• 3 days ago
കവര്‍പേജിലെ പുകവലി ചിത്രം; അരുന്ധതി റോയിയുടെ പുസ്തക വില്‍പ്പന തടയില്ലെന്ന് ഹൈക്കോടതി, ഹരജി തള്ളി
National
• 3 days ago
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം, രണ്ട് കുട്ടികള്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു
Kerala
• 3 days ago
മുല്ലപ്പെരിയാർ അണക്കെട്ടിന് ബോംബ് ഭീഷണി; ഭീഷണി സന്ദേശമെത്തിയത് തൃശ്ശൂർ കളക്ടറേറ്റിൽ
Kerala
• 3 days ago
ഗാർഹിക തൊഴിലാളികളുടെ നിയമനം; പുതിയ നിയമങ്ങൾ അവതരിപ്പിച്ച് ഒമാൻ
oman
• 3 days ago
മീററ്റിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ പൊലിസ് വെടിവെച്ചുകൊന്നു
crime
• 3 days ago
ഇസ്‌റാഈൽ ബന്ദികളുടെ മോചനം തുടങ്ങി; ഹമാസ് 20 ബന്ദികളെ റെഡ് ക്രോസിന് കൈമാറി
International
• 3 days ago
മോദി നയങ്ങളില്‍ പ്രതിഷേധിച്ച് രാജി; മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ കോണ്‍ഗ്രസില്‍
Kerala
• 3 days ago
കൈപൊള്ളും പൊന്ന്; യുഎഇയിൽ ഇന്നും സ്വർണവിലയിൽ വർധനവ്
uae
• 3 days ago
ജോലി ലഭിച്ചതിന്റെ സന്തോഷത്തിൽ സുഹൃത്തുക്കൾക്ക് പാർട്ടി നൽകാൻപോയ 22 വയസുകാരനെ തല്ലിക്കൊന്ന് പൊലിസ്; മകനെ ഒരു മൃഗത്തെപ്പോലെ വേട്ടയാടിയെന്ന് അച്ഛൻ
National
• 3 days ago
മെസ്സിക്കൊപ്പം കളിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു; ജീവിതത്തിൽ ഒരിക്കലും ബാഴ്സയിൽ കളിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല; റയൽ മാഡ്രിഡ് ആയിരുന്നു തൻ്റെ സ്വപ്നമെന്ന് റയൽ സൂപ്പർ താരം
Football
• 3 days ago
വെൻഡിംഗ് മെഷീനുകൾ വഴിയുള്ള മരുന്നുകളുടെ വിൽപ്പന നിയന്ത്രിക്കും; തീരുമാനം പുറപ്പെടുവിച്ച് കുവൈത്ത് ആരോഗ്യ മന്ത്രി
Kuwait
• 3 days ago
കരൂര്‍ ദുരന്തം; കോടതി മേല്‍നോട്ടത്തില്‍ സി.ബി.ഐ അന്വഷിക്കും, ഉത്തരവിട്ട് സുപ്രിംകോടതി
National
• 3 days ago
ദുബൈയിലെ പ്രധാന റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷം: ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലും, എമിറേറ്റ്സ് റോഡിലും ഗതാഗതം തടസ്സം നേരിടുന്നു
uae
• 3 days ago
കംപ്യൂട്ടര്‍ മൗസ് ക്ലിക്ക് ചെയ്യാനും സ്ക്രോള്‍ ചെയ്യാനും മാത്രമല്ല, സംഭാഷണങ്ങള്‍ കേള്‍ക്കുന്നുണ്ടെന്ന് പുതിയ പഠനം- ജാഗ്രത പാലിക്കുക, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ക്കും ഭീഷണി
Kerala
• 3 days ago
ബാലുശ്ശേരി എകരൂരിൽ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു
crime
• 3 days ago
വീണ്ടും ബാങ്ക് ലയനം; പൊതുമേഖല ബാങ്കുകള്‍ മൂന്നായി ചുരുങ്ങും
National
• 3 days ago
പാം ജുമൈറയിലെ സ്മാർട്ട് പൊലിസ് സ്റ്റേഷൻ താൽക്കാലികമായി അടച്ച് ദുബൈ പൊലിസ്
uae
• 3 days ago
ഉദ്ഘാടനത്തിനൊരുങ്ങുന്ന മലപ്പുറത്തെ സര്‍ക്കാര്‍ എല്‍പി സ്കൂളില്‍ മുഴുവന്‍ ക്ലാസ്മുറികളും എസി; രാജ്യത്ത് തന്നെ ആദ്യം- അഞ്ചര കോടി ചെലവിട്ട് നിര്‍മാണം
Kerala
• 3 days ago
മുനമ്പം വഖഫ് വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്
Kerala
• 3 days ago