HOME
DETAILS

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം, രണ്ട് കുട്ടികള്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു

  
Web Desk
October 13, 2025 | 8:38 AM

kerala-amoebic-meningoencephalitis-death-two-children-infected

തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു.തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കൊല്ലം സ്വദേശിയാണ് മരിച്ചത്. ഈ മാസം രോഗം ബാധിച്ച് മരിക്കുന്ന നാലാമത്തെ ആളാണിത്.  ഇതോടെ ഒന്നരമാസത്തിനിടെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 15 ആയി. 

അതേസമയം, സംസ്ഥാനത്ത് രണ്ട് കുട്ടികള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കണ്ണൂര്‍ സ്വദേശിയായ മൂന്നരവയസുകാരനും കാസര്‍കോട് സ്വദേശിയായ ആറ് വയസുകാരനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഇന്നലെ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. പാലക്കാട് കൊടുമ്പ് പഞ്ചായത്തിലെ താമസക്കാരനായ 62 കാരനാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഇയാളുടെ നില അതീവ ഗുരുതരമാണ് എന്നാണ് വിവരം. രോഗ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല. പാലക്കാട് ജില്ലയിൽ നിന്ന് ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി. 

ഒക്ടോബർ അഞ്ചിന് ചികിത്സ തേടി കൊടുമ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിയ രോഗി പിന്നീട് കൊടുവായൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലേക്കും ചികിത്സക്കായി എത്തി. പിന്നാലെ ഇവിടെ നിന്നും ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആറാം തീയതി നടത്തിയ പ്രാഥമിക പരിശോധനയിലാണ് അമീബിക് മസ്തിഷ്ക ജ്വരം ആണെന്ന സൂചന ലഭിച്ചത്. 

എട്ടാം തീയതി രോഗ സ്ഥിരീകരിച്ചതോടെയാണ് തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. ഇവിടെ ചികിത്സയിൽ തുടരുന്ന രോഗിയുടെ നില അതീവ ഗുരുതരാവസ്ഥയിൽ വെൻ്റിലേറ്ററിൽ തുടരുകയാണ്. രോഗ ഉറവിടം കണ്ടെത്താൻ പ്രദേശത്തെ അഞ്ച് ജലസ്രോതസുകളിലെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പ്രദേശത്ത് ആരോഗ്യ വകുപ്പിൻ്റെ പരിശോധനയും തുടരുന്നു. 

അമീബിക് മസ്തിഷ്ക ജ്വരം

അപൂർവവും എന്നാൽ അതീവ ഗുരുതരവുമായ ഈ രോഗം തലച്ചോറിനെയാണ് ബാധിക്കുന്നത്. ജലത്തിൽ കാണപ്പെടുന്ന നെഗ്ലേറിയ ഫൗളേറി (Naegleria fowleri) എന്ന അമീബയാണ് രോഗത്തിന്റെ പ്രധാന കാരണം.

മലിനമായ കുളങ്ങളിലോ പുഴകളിലോ കെട്ടിക്കിടക്കുന്ന വെള്ളത്തിലോ കുളിക്കുമ്പോൾ ഈ അമീബ മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുന്നു. തുടർന്ന് തലച്ചോറിലെത്തി അണുബാധയുണ്ടാക്കുന്നു. മൂക്കിനെയും മസ്തിഷ്കത്തെയും വേർതിരിക്കുന്ന നേർത്ത പാളിയിലെ സുഷിരങ്ങൾ വഴിയോ കർണ പടലത്തിലെ സുഷിരങ്ങൾ വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുന്നു. ഇത് മെനിഞ്ചോ എൻസെഫലൈറ്റിസ് എന്ന അവസ്ഥയ്ക്ക് കാരണമാകുന്നു. 97 ശതമാനത്തിലധികം മരണനിരക്കുള്ള ഈ രോഗം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നില്ല.

 

English Summary: Kerala has reported another fatality due to amoebic meningoencephalitis, also known as brain-eating amoeba infection. The latest victim, a Kollam native, died while undergoing treatment at Thiruvananthapuram Medical College. This marks the fourth death from the disease in October and the 15th death in the past 1.5 months.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയത്ത് വിനോദ സഞ്ചാരത്തിന് പോയ ബസ് മറിഞ്ഞ് അപകടം; 28 പേര്‍ക്ക് പരിക്ക്

Kerala
  •  4 days ago
No Image

തദ്ദേശപ്പോര്; സമൂഹമാധ്യമം, എ.ഐ  പ്രചാരണങ്ങളിൽ നിയന്ത്രണം; മാർ​ഗനിർദേശങ്ങൾ പാലിക്കണം

Kerala
  •  4 days ago
No Image

2026ലേക്കുള്ള വമ്പന്‍ ബജറ്റിന് അംഗീകാരം നല്‍കി സൗദി; 1,312.8 ബില്യണ്‍ റിയാല്‍ ചെലവും 1,147.4 ബില്യണ്‍ റിയാല്‍ വരവും

Saudi-arabia
  •  4 days ago
No Image

പരിവർത്തിത ക്രൈസ്തവരുടെ എസ്.സി ആനുകൂല്യം തടയൽ: അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

National
  •  4 days ago
No Image

സഞ്ചാർ സാഥി: സർക്കാരിന്റെ പിൻമാറ്റം സംശയം ബലപ്പെടുത്തുന്നു; ആപ്പിളിന്റെ നടപടി കേന്ദ്രത്തെ പ്രതിരോധത്തിലാക്കി

National
  •  4 days ago
No Image

‌പൊടിപാറും പോരാട്ടം; കോർപറേഷൻ മേയർ സ്ഥാനാർഥികളുടെ വാർഡുകളിൽ കനത്ത മത്സരം

Kerala
  •  4 days ago
No Image

ഫ്രഷ്കട്ട്: വോട്ട് ചെയ്യാൻ കഴിയുമോ? ആശങ്കയിൽ സമരസമിതി പ്രവർത്തകരും കുടുംബങ്ങളും

Kerala
  •  4 days ago
No Image

ഇന്നും മഴ; ഏഴ് ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട്; ഒറ്റപ്പെട്ട മഴയ്ക്കും കാറ്റിനും സാധ്യത

Kerala
  •  4 days ago
No Image

അമ്മയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചതിന് അയൽവാസി കസ്റ്റഡിയിൽ; ആക്രമണം തടഞ്ഞ യുവാവിന് കുത്തേറ്റു

Kerala
  •  5 days ago
No Image

വടകര ഡിവൈഎസ്പി ഉമേഷിനെതിരെ ലൈംഗിക പീഡന പരാതി; യുവതി മൊഴി നൽകിയിട്ടും ബലാത്സംഗത്തിന് കേസെടുക്കാതെ പൊലിസ് 'ഒളിച്ചുകളി'

Kerala
  •  5 days ago