കരൂര്‍ ദുരന്തം; കോടതി മേല്‍നോട്ടത്തില്‍ സി.ബി.ഐ അന്വഷിക്കും, ഉത്തരവിട്ട് സുപ്രിംകോടതി
ന്യൂഡല്‍ഹി: കരൂര്‍ ദുരന്തത്തില്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിവിട്ട് സുപ്രിംകോടതി. ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, എന്‍ വി അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കോടതി മേല്‍നോട്ടത്തിലായിരിക്കും അന്വഷണം. റിട്ട. ജഡ്ജി അജയ് രസ്‌തോഗിക്കൊപ്പം അന്വേഷണത്തിന്മേല്‍നോട്ടം വഹിക്കുന്ന രണ്ട് ഐ.പി.എസ് ഉദ്യോഗസ്ഥരും ഇതില്‍ അംഗങ്ങളായിരിക്കും.
നിഷ്പക്ഷമായ ഒരു അന്വേഷണം ജനങ്ങളുടെ അവകാശമാണ് അത് കോടതിയ്ക്ക് ഉറപ്പാക്കേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു.സ്വതന്ത്ര അന്വേഷണമാവശ്യപ്പെട്ട് ടി.വി.കെ നല്‍കിയ ഹരജിയിലാണ് സുപ്രിംകോടതി ഉത്തരവ്.
ഡി.എം.കെ സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തെ ശക്തമായി എതിര്‍ക്കുന്നുണ്ട്. ദുരന്തത്തില്‍ ദുരൂഹതയുണ്ടെന്നാണ് ടി.വി.കെ ആരോപണം. ഡി.എം.കെയുടെ നേതൃത്വത്തില്‍ ആസൂത്രിതമായി നടന്ന ഓപ്പറേഷനാണ് കരൂരിലുണ്ടായതെന്നാണ് വിജയ്‌യും, പാര്‍ട്ടിയും ആരോപിക്കുന്നത്. എന്നാല്‍ വിഷയത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്ന നിലപാടിലാണ് ഡി.എം.കെയും സ്റ്റാലിനും.
സെപ്റ്റംബര്‍ 27ന് കരൂരില്‍ നടന്ന ടിവികെ റാലിയിലുണ്ടായ തിക്കിലും തിരക്കിലും 41 പേര്‍ മരിച്ചിരുന്നു. അന്‍പതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
English Summary: The Supreme Court of India has ordered a CBI investigation into the Karur disaster, placing the probe under judicial supervision. The directive was issued by a bench comprising Justices J.K. Maheshwari and N.V. Anjaria. This decision comes amid growing public concern and demand for an impartial investigation into the incident.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."