HOME
DETAILS

കോൺഗ്രസിന്റെ കൈപിടിച്ച് സിവിൽ സർവീസിൽ നിന്ന് രാജിവെച്ച മലയാളി കണ്ണൻ ഗോപിനാഥൻ

  
Web Desk
October 13, 2025 | 9:06 AM

former ias officer kannan gopinadhan joined congress party

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനോട് കലഹിച്ച് സിവിൽ സർവീസിൽ നിന്ന് രാജിവെച്ച മലയാളി കണ്ണൻ ഗോപിനാഥൻ കോൺഗ്രസ് പാർട്ടിയിൽ ചേർന്നു. ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്തെത്തിയാണ് അദ്ദേഹം കോൺഗ്രസ് അംഗത്വം എടുത്ത് പാർട്ടിയുടെ ഭാഗമായത്. എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിൽ നിന്നാണ് കണ്ണൻ ഗോപിനാഥൻ അംഗത്വം സ്വീകരിച്ചത്. കനയ്യ കുമാർ, ജിഗ്നേഷ് മേവാനി ഉൾപ്പെടെയുള്ള അംഗങ്ങൾ എ.ഐ.സി.സി ആസ്ഥാനത്ത് എത്തിയിരുന്നു.

ജമ്മുകശ്മീരിലെ കേന്ദ്രസർക്കാറിന്റെ നിലപാടിൽ പ്രതിഷേധിച്ചാണ് കണ്ണൻ ഗോപിനാഥൻ സിവിൽ സർവീസ് ഉപേക്ഷിച്ചത്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ സമയത്തെ രാജി രാജ്യത്താകെ വലിയ വാർത്താ പ്രാധാന്യം നേടി. ദാദ്ര നഗർ ഹവേലിയിലെ ഊർജ സെക്രട്ടറി പദവിയിൽ ഇരിക്കെയായിരുന്നു രാജി. കശ്മീർ വിഷയത്തിന് പുറമെ നോട്ടുനിരോധനത്തിന്റെ പൊള്ളത്തരങ്ങൾ ചൂണ്ടിക്കാണിച്ച അപൂർവം ഉദ്യോഗസ്ഥരിൽ ഒരാൾ കൂടിയായിരുന്നു അദ്ദേഹം.

കശ്മീരിലെ കേന്ദ്ര സർക്കാർ നടപടി ജനങ്ങളുടെ ജനാധിപത്യ അവകാശത്തെയും ഭരണഘടന അവകാശത്തെയും ലംഘിക്കുന്നുവെന്നും രാജ്യത്തെ പൗരൻ എന്ന നിലയിൽ നിശ്ശബ്ദനായിരിക്കാൻ കഴിയില്ലെന്നും അദ്ദേഹം സർവീസിൽ ഇരുന്ന് തന്നെ വിമർശനം ഉന്നയിച്ചു. ഇതിന് പിന്നാലെ കേന്ദ്രസർക്കാറിന്റെ പ്രതിഛായ കളങ്കപ്പെടുത്താൻ ശ്രമിച്ചുവെന്നാരോപിച്ച് അദ്ദേഹത്തിനെതിരെ കുറ്റപത്രം നൽകി. അതിനു പിന്നാലെയായിരുന്നു രാജി.

2025-10-1314:10:30.suprabhaatham-news.png
 
 

എന്നാൽ, രാജിവെച്ച് പൊതുപ്രവർത്തനത്തിനിറങ്ങിയ കണ്ണൻ ഗോപിനാഥനോട് തിരികെ സർവിസിൽ പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം കത്ത് നൽകിയിരുന്നു. കോവിഡ് വ്യാപനം ചൂണ്ടികാണിച്ചായിരുന്നു കേന്ദ്രത്തിന്റെ കത്ത്. എന്നാൽ കേന്ദ്രത്തിന്റെ ആവശ്യത്തെ തള്ളിയ അദ്ദേഹം സർവീസിൽ ഇരിക്കാതെ തന്നെ കോവിഡ് അനുബന്ധ പരിപാടികളിൽ സജീവമാകാമെന്നും മറുപടി നൽകി. പിന്നാലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിൻറെ പേരിൽ അറസ്റ്റ് ചെയ്യുന്ന സംഭവം വരെ ഉണ്ടായി.

കോട്ടയം സ്വദേശിയായ കണ്ണൻ ഗോപിനാഥൻ 2012 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്നു. കണ്ണൻ ഗോപിനാഥനൊപ്പം ജമ്മുകശ്മീരിലെ നയങ്ങളിൽ പ്രതിഷേധിച്ച് ശശികാന്ത് സെന്തിൽ എന്ന മറ്റൊരു ഐ.എ.എസ് ഉദ്യോഗസ്ഥനും രാജിവെച്ചിരുന്നു. പിന്നീട് കോൺഗ്രസിന്റെ ഭാഗമായ ശശികാന്ത് സെന്തിൽ തമിഴ്നാട്ടിലെ തിരുവള്ളൂരിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ച് വിജയിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെങ്കോട്ട സ്‌ഫോടനം; അല്‍ ഫലാഹ് യൂണിവേഴ്‌സിറ്റി സ്ഥാപകന്‍ 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ 

National
  •  6 days ago
No Image

ഇഡി നോട്ടീസ് രാഷ്ട്രീയ പ്രേരിതം; ഏത് തരം അന്വേഷണത്തിനും സജ്ജം; വിശദീകരണവുമായി കിഫ്ബി

Kerala
  •  6 days ago
No Image

ടേക്ക് ഓഫിന് പിന്നാലെ റഡാറിൽ നിന്ന് കാണാതായി; അമേരിക്കയിൽ പരിശീലന വിമാനം തടാകത്തിൽ ഇടിച്ചിറങ്ങി; പൈലറ്റും പരിശീലകയും മരിച്ചു

International
  •  6 days ago
No Image

അതിജീവിതയുടെ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു; ഇടുക്കിയിലും കാസർകോട്ടും കേസ്

Kerala
  •  6 days ago
No Image

ബലാത്സംഗക്കേസ് പ്രതി ആസാറാം ബാപ്പുവിന്റെ ജാമ്യം റദ്ദാക്കണം; സുപ്രീംകോടതിയില്‍ ഹരജി നല്‍കി അതിജീവിത

National
  •  6 days ago
No Image

കാൽനട യാത്രക്കാരുടെ സുരക്ഷ പ്രധാനം; സീബ്രാ ക്രോസിൽ ചെയ്യേണ്ടത് എന്തെല്ലാം; ഓർമ്മിപ്പിച്ച് കേരള പൊലിസ്

Kerala
  •  6 days ago
No Image

തൃശൂരിൽ ഗർഭിണിയുടെ മരണം: ഭർതൃമാതാവ് അറസ്റ്റിൽ; ഭർത്താവ് നേരത്തേ പിടിയിൽ

Kerala
  •  6 days ago
No Image

ചെന്നൈയില്‍ പ്രളയ മുന്നറിയിപ്പ്; കനത്ത മഴ തുടരുന്നു; സ്‌കൂളുകള്‍ക്കും, കോളജുകള്‍ക്കും അവധി

National
  •  6 days ago
No Image

എസ്.ഐ.ആര്‍, തദ്ദേശ തെരഞ്ഞെടുപ്പിനെ ബാധിക്കില്ല; സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ 

Kerala
  •  6 days ago
No Image

യുഎഇ ദേശീയ ദിനം: ഔദ്യോ​ഗിക ഈദ് അൽ ഇത്തിഹാദ് ​ഗാനം പുറത്തിറക്കി

uae
  •  6 days ago