HOME
DETAILS

കവര്‍പേജിലെ പുകവലി ചിത്രം; അരുന്ധതി റോയിയുടെ പുസ്തക വില്‍പ്പന തടയില്ലെന്ന് ഹൈക്കോടതി, ഹരജി തള്ളി

  
October 13 2025 | 08:10 AM

hc-dismisses-plea-against-arundhati-roy-book-cover

കൊച്ചി: പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിയുടെ പുതിയ പുസ്തകം 'Mother Mary Comes To Me' യുടെ വില്‍പ്പന തടയണമെന്ന ഹരജി തള്ളി ഹൈക്കോടതി. പുസ്തകത്തിന്റെ മുഖചിത്രത്തില്‍ അരുന്ധതി റോയി പുകവലിക്കുന്ന ചിത്രം ഉപയോഗിച്ചതിനെതിരെ എറണാകുളം ഹൈക്കോടതി അഭിഭാഷകനായ രാജസിംഹന്‍ നല്‍കിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് തള്ളിയത്. 

പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന നിയമപ്രകാരമുള്ള മുന്നറിയിപ്പ് കവര്‍ പേജില്‍ ഉള്‍പ്പെടുത്താതെ പുസ്തകം അച്ചടിച്ചുവെന്നാണ് ഹരജിയിലെ പ്രധാന ആരോപണം. പുകവലിയെ പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ എഴുത്തുകാരിയുടെ ചിത്രം കവര്‍ പേജില്‍ ഉള്‍പ്പെടുത്തിയത് നിയമവിരുദ്ധമാണെന്ന് ഹരജിക്കാരന്‍ വാദിക്കുന്നു.

അതേസമയം, പുസ്തകത്തിലെ നിരാകരണക്കുറിപ്പ് ഉള്‍പ്പെടെയുള്ള വസ്തുതകളും നിലവിലെ നിയമവും പരിഗണിക്കാതെയാണ് ഹരജിക്കാരന്‍ പൊതുതാല്‍പര്യ ഹരജിയുമായി കോടതിയെ സമീപിച്ചതെന്ന് ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. 

പുസ്തകത്തിന്റെ പുറംചട്ടയില്‍ നിയമപ്രകാരമുള്ള മുന്നറിയിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് പുസ്തകത്തിന്റെ പ്രസാധകരായ പെന്‍ഗ്വിന്‍ ബുക്‌സ് നേരത്തെ അറിയിച്ചിരുന്നു. 


ഹരജിയിലെ വാദങ്ങള്‍

ഹരജി സമര്‍പ്പിച്ച രാജസിംഹന്റെ വാദപ്രകാരം, അരുന്ധതി റോയി സമൂഹത്തില്‍ വലിയ സ്വാധീനമുള്ള വ്യക്തിത്വമാണ്. അവരുടെ പുകവലിക്കുന്ന ചിത്രം പുസ്തകത്തിന്റെ മുഖചിത്രമായി ഉപയോഗിക്കുന്നത് പുകയില ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുമെന്നും, ഇത് യുവാക്കള്‍ ഉള്‍പ്പെടെയുള്ളവരില്‍ തെറ്റായ സന്ദേശം നല്‍കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. നിയമപ്രകാരം പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് മുന്നറിയിപ്പ് നിര്‍ബന്ധമാണെന്നിരിക്കെ, ഇത് ലംഘിച്ചുകൊണ്ട് പുസ്തകം പ്രസിദ്ധീകരിച്ചത് ഗുരുതരമായ വീഴ്ചയാണെന്നും ഹരജിയില്‍ ആരോപിക്കുന്നു.

പുസ്തകത്തിന്റെ പ്രചാരണവും വില്‍പ്പനയും തടയണമെന്നാണ് ഹരജിക്കാരന്റെ പ്രധാന ആവശ്യം. കൂടാതെ, മുഖചിത്രത്തില്‍ നിന്ന് പുകവലിക്കുന്ന ചിത്രം നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. സമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിവുള്ള ഒരു എഴുത്തുകാരിയുടെ ഇത്തരം ചിത്രം ഉപയോഗിക്കുന്നത് യുവതലമുറയില്‍ ലഹരി ഉപയോഗത്തിന് പ്രചോദനമാകുമെന്നാണ് ഹരജിക്കാരന്റെ വാദം.

 

English Summary: The Kerala High Court has dismissed a petition seeking a ban on the sale of author Arundhati Roy’s new book Mother Mary Comes To Me. The plea, filed by advocate Rajasimhan, objected to the book’s cover image which features Roy smoking.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം, രണ്ട് കുട്ടികള്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു

Kerala
  •  4 hours ago
No Image

മുല്ലപ്പെരിയാർ അണക്കെട്ടിന് ബോംബ് ഭീഷണി; ഭീഷണി സന്ദേശമെത്തിയത് തൃശ്ശൂർ കളക്ടറേറ്റിൽ

Kerala
  •  5 hours ago
No Image

ഗാർഹിക തൊഴിലാളികളുടെ നിയമനം; പുതിയ നിയമങ്ങൾ അവതരിപ്പിച്ച് ഒമാൻ

oman
  •  5 hours ago
No Image

മീററ്റിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ പൊലിസ് വെടിവെച്ചുകൊന്നു

crime
  •  5 hours ago
No Image

ഇസ്‌റാഈൽ ബന്ദികളുടെ മോചനം തുടങ്ങി; ഹമാസ് 20 ബന്ദികളെ റെഡ് ക്രോസിന് കൈമാറി

International
  •  5 hours ago
No Image

മോദി നയങ്ങളില്‍ പ്രതിഷേധിച്ച് രാജി; മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ കോണ്‍ഗ്രസില്‍

Kerala
  •  5 hours ago
No Image

കൈപൊള്ളും പൊന്ന്; യുഎഇയിൽ ഇന്നും സ്വർണവിലയിൽ വർധനവ്

uae
  •  5 hours ago
No Image

ദുബൈ വിസകളിലും എന്‍ട്രി സ്റ്റാംപുകളിലും ഗ്ലോബല്‍ വില്ലേജ് ലോഗോ

uae
  •  6 hours ago
No Image

ജോലി ലഭിച്ചതിന്റെ സന്തോഷത്തിൽ സുഹൃത്തുക്കൾക്ക് പാർട്ടി നൽകാൻപോയ 22 വയസുകാരനെ തല്ലിക്കൊന്ന് പൊലിസ്; മകനെ ഒരു മൃഗത്തെപ്പോലെ വേട്ടയാടിയെന്ന് അച്ഛൻ

National
  •  6 hours ago
No Image

മെസ്സിക്കൊപ്പം കളിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു; ജീവിതത്തിൽ ഒരിക്കലും ബാഴ്സയിൽ കളിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല; റയൽ മാഡ്രിഡ് ആയിരുന്നു തൻ്റെ സ്വപ്നമെന്ന് റയൽ സൂപ്പർ താരം

Football
  •  6 hours ago

No Image

നിരന്തര തർക്കം, മർദനം, അശ്രദ്ധ; ഒരു ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിൽ നഷ്ടപ്പെട്ടത് മൂന്ന് ജീവനുകൾ; നെടുവത്തൂരിലെ ദുരന്തത്തിന് പിന്നിൽ മദ്യലഹരിയും അശ്രദ്ധയും

Kerala
  •  7 hours ago
No Image

ദുബൈയിലെ പ്രധാന റോഡുകളിൽ ഗതാ​ഗതക്കുരുക്ക് രൂക്ഷം: ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലും, എമിറേറ്റ്സ് റോഡിലും ഗതാഗതം തടസ്സം നേരിടുന്നു

uae
  •  7 hours ago
No Image

കംപ്യൂട്ടര്‍ മൗസ് ക്ലിക്ക് ചെയ്യാനും സ്‌ക്രോള്‍ ചെയ്യാനും മാത്രമല്ല, സംഭാഷണങ്ങള്‍ കേള്‍ക്കുന്നുണ്ടെന്ന് പുതിയ പഠനം- ജാഗ്രത പാലിക്കുക, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ക്കും ഭീഷണി

Kerala
  •  7 hours ago
No Image

ബാലുശ്ശേരി എകരൂരിൽ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു

crime
  •  7 hours ago