HOME
DETAILS

16ാം വയസ്സിൽ ചരിത്രത്തിലേക്ക്; ഒറ്റ ഗോളിൽ ലിവർപൂൾ താരം ഇതിഹാസങ്ങൾ വാഴുന്ന ലിസ്റ്റിൽ

  
Web Desk
August 26 2025 | 05:08 AM

Liverpool player rio ngumoha became the fourth youngest player to score a goal in the English Premier League

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ന്യൂകാസ്റ്റിൽ യുണൈറ്റഡിനെതിരെ ആവേശകരമായ വിജയമാണ് ലിവർപൂൾ സ്വന്തമാക്കിയത്. ന്യൂകാസ്റ്റിൽ യുണൈറ്റഡിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ലിവർപൂളിന്റെ വിജയം. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ യുവതാരം റിയോ എൻഗുമോഹയാണ് ലിവർപൂളിനെ വിജയത്തിൽ എത്തിച്ചത്. മത്സരം സമനിലയിൽ അവസാനിക്കുമെന്ന് തോന്നിച്ച നിമിഷമായിരുന്നു ലിവർപൂളിന്റെ 16കാരന്റെ ഗോൾ പിറന്നത്. 

ഇതോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ നാലാമത്തെ താരമായും റിയോ മാറി. 16 വയസ്സും 361 ദിവസവും പ്രായമുള്ളപ്പോഴാണ് താരം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ജെയിംസ് വോൺ, ജെയിംസ് മിൽനർ വെയ്ൻ റൂണി എന്നിവർക്ക് ശേഷമാണ് താരം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഇതിനുപുറമേ ലിവർപൂളിനായി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും റിയോ മാറി.

അതേസമയം മത്സരത്തിൽ ലിവർപൂളിനുവേണ്ടി റയാൻ ഗ്രാവൻബെർച്ച്, ഹ്യുഗോ എകിറ്റികെ എന്നിവരാണ് മറ്റു രണ്ടു ഗോളുകൾ നേടിയത്. ന്യൂകാസ്റ്റിൽ യുണൈറ്റഡിനു വേണ്ടി ബ്രൂണോ ഗുയിമാറാസ്, വില്യം ഒസുല എന്നിവരാണ് ഗോൾ നേടിയത്. മത്സരത്തിലെ ആദ്യ പകുതിയിലെ ഇഞ്ചുറി ടൈമിൽ  നോക്കാസ്റ്റിൽ യുണൈറ്റഡ് താരം ആന്റണി ഗോൾഡൻ ചുവപ്പുകാർഡ് കണ്ടു പുറത്തായിരുന്നു. ബാക്കിയുള്ള നിമിഷങ്ങളിൽ 10 താരങ്ങളുമായാണ് ന്യൂകാസ്റ്റിൽ യുണൈറ്റഡ് പന്ത് തട്ടിയത് ഈ അവസരം ലിവർപൂളിന് മുതലാക്കാനും സാധിച്ചു. 

നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ലിവർപൂൾ. രണ്ടു മത്സരങ്ങളും വിജയിച്ച് ആറു പോയിന്റോടെയാണ് ലിവർപൂൾ മൂന്നാം സ്ഥാനത്ത് തുടരുന്നത്. മറുഭാഗത്ത് രണ്ടു മത്സരങ്ങളിൽ നിന്നും ഓരോ വിജയവും സമനിലയുമായി ഒരു പോയിന്റോടെ പതിനഞ്ചാം സ്ഥാനത്താണ് ന്യൂകാസ്റ്റിൽ യുണൈറ്റഡ്. 

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഓഗസ്റ്റ് 31ന് ആഴ്സണലിനെതിരെയാണ് ലിവർപൂളിന്റെ അടുത്ത മത്സരം. ലിവർപൂളിന്റെ തട്ടകമായ ആൺഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. മറുഭാഗത്ത് ആഗസ്റ്റ് 30ന് നടക്കുന്ന മത്സരത്തിൽ ലീഡ്സ് യുണൈറ്റഡ് ആണ് ന്യൂകാസ്റ്റിലിന്റെ എതിരാളികൾ.

Liverpool player rio ngumoha became the fourth youngest player to score a goal in the English Premier League.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുറ്റിപ്പുറത്ത് അയൽവാസികൾ തമ്മിൽ സംഘർഷം; യുവാവിന് വെട്ടേറ്റു, ഗുരുതര പരിക്ക്

crime
  •  3 hours ago
No Image

ഉള്ള്യേരിയിൽ ലാബ് ടെക്നീഷ്യനെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ; ഫോൺ നമ്പർ നിർണായക തെളിവായി

crime
  •  4 hours ago
No Image

ഇസ്‌റാഈലിൽ നെതന്യാഹുവിനെതിരെ തെരുവിലിറങ്ങി ജനം; ടയറുകൾ കത്തിച്ച് റോഡ് ഉപരോധിച്ച് വൻപ്രതിഷേധം

International
  •  4 hours ago
No Image

പാലിയേക്കരയിലെ ടോൾ പിരിവ് നിർത്തിവെക്കാനുള്ള ഹൈക്കോടതി ഉത്തരവ് സെപ്റ്റംബർ 9 വരെ നീട്ടി

Kerala
  •  4 hours ago
No Image

റഷ്യൻ എണ്ണ വാങ്ങലിനെ ചൊല്ലി യുഎസ് ഭീഷണികൾക്കിടെ ട്രംപിന്റെ ഫോൺ കോളുകൾ മോദി എടുത്തില്ലെന്ന് റിപ്പോർട്ട്

International
  •  4 hours ago
No Image

ഷെയ്ഖ് മുഹമ്മദ് ബിൻ സലേം റോഡ് (E11) വികസന പദ്ധതിക്ക് തുടക്കം; സെപ്റ്റംബർ 1 മുതൽ റോഡ് അടച്ചിടും

uae
  •  5 hours ago
No Image

പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയ്ക്ക് സുരക്ഷ വർധിപ്പിച്ചു; കനത്ത സുരക്ഷയിൽ കന്റോൺമെന്റ് ഹൗസ്

Kerala
  •  5 hours ago
No Image

സ്നാപ്ചാറ്റ് വഴി കൊയിലാണ്ടിയിലെ 13-കാരിയെ പ്രണയം നടിച്ച് കെണിയിലാക്കി പീഡിപ്പിച്ചു; കർണാടക സ്വദേശി അറസ്റ്റിൽ

crime
  •  5 hours ago
No Image

ക്രിക്കറ്റ് ബാറ്റുകളിൽ കഞ്ചാവ് ഒളിപ്പിച്ച് കടത്താൻ ശ്രമം; ആലപ്പുഴയിൽ യുവാവ് എക്സൈസിന്റെ പിടിയിൽ

Kerala
  •  5 hours ago
No Image

കേരളത്തിൽ ഒന്നു പോലുമില്ല; മണിക്കൂറിൽ 130 കിലോമീറ്ററിലധികം വേ​ഗത്തിൽ സഞ്ചരിക്കുന്ന വന്ദേഭാരത് ട്രെയിനുകൾ; നിങ്ങൾക്കും ഈ ട്രെയിനുകളിൽ യാത്ര ചെയ്യാം

National
  •  5 hours ago