HOME
DETAILS

വിമാന ടിക്കറ്റിന് തൊട്ടാൽ പൊള്ളുന്ന വില: കണക്ഷൻ വിമാനങ്ങളിലാണെങ്കിൽ കനത്ത തിരക്കും; സ്‌കൂൾ തുറന്നിട്ടും യുഎഇയിൽ തിരിച്ചെത്താനാകാതെ പ്രവാസി കുടുംബങ്ങൾ

  
Web Desk
August 26 2025 | 06:08 AM

skyrocketing airline ticket prices strand expatriate families as connecting flights overcrowd ahead of uae school reopening

ദുബൈ: വേനലവധിക്കാലം കഴിഞ്ഞ് യുഎഇയിലെ സ്‌കൂളുകൾ തുറന്നപ്പോൾ ഹാജർ നിലയിൽ വലിയ തോതിലുള്ള കുറവ്. 35 ശതമാനം വരെയാണ് ഹാജറിൽ കുറവ് രേഖപ്പെടുത്തിയത്. ഇന്ത്യൻ സ്‌കൂളുകളിലാണ് ഏറ്റവും കൂടുതൽ കുറവ് ഹാജർ രേഖപ്പെടുത്തിയത്. വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നതു മൂലം പ്രവാസി കുടുംബങ്ങൾ നാട്ടിൽ കുടുങ്ങിയതാണ് ഹാജറിൽ വലിയ തോതിൽ കുറവ് രേഖപ്പെടുത്താൻ കാരണം.

ഇതുമൂലം പത്ത്, പ്ലസ് വൺ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ക്ലാസുകൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. റാസൽഖൈമയിലെ പല സ്‌കൂളുകളിലും ഒരാഴ്ച മുമ്പു തന്നെ പത്ത്, പ്ലസ് ടു ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ വഴി സ്‌പെഷ്യൽ ക്ലാസുകൾ ആരംഭിച്ചിരുന്നു. സ്‌കൂളുകൾ തുറക്കുന്നത് മുതലെടുത്ത് സാധാരണ ടിക്കറ്റ് നിരക്കിനേക്കാൾ നാലിരട്ടിയിലേറെ നിരക്കാണ് പല വിമാനക്കമ്പനികളും ഈടാക്കുന്നത്.

കൊച്ചിയിൽ നിന്നും ദുബൈയിലേക്ക് വൺവേ ടിക്കറ്റിന് അമ്പതിനായിരം രൂപ വരെ മുടക്കാൻ തയ്യാറായാലും സീറ്റ് ലഭിക്കാത്ത അവസ്ഥയാണ്. ഇതനുസരിച്ച് നാലംഗ കുടുംബത്തിന് കേരളത്തിൽ നിന്ന് യുഎഇയിൽ തിരിച്ചെത്താൻ രണ്ട് ലക്ഷം വരെ മുടക്കേണ്ട അവസ്ഥയാണ് നിലവിൽ ഉള്ളത്. കണക്ഷൻ ഫ്‌ലൈറ്റുകൾ വഴി യുഎഇയിൽ തിരിച്ചെത്താമെന്ന് കരുതിയാൽ യാത്രാസമയം വളര ഏറെ വർധിക്കുമെന്ന സ്ഥിതിയാണുള്ളത്.

സ്‌കൂൾ തുറക്കുന്ന സമയങ്ങളിൽ ടിക്കറ്റ് നിരക്ക് വർധിക്കാറുണ്ടെങ്കിലും സാധാരണ ഇത് സെപ്റ്റംബർ ആദ്യ വാരം കുറയാറുണ്ട്. എന്നാൽ ഇത്തവണ ഓണത്തിന് നാട്ടിൽ പോയി വരുന്ന പ്രവാസികളെ ലക്ഷ്യമിട്ട് ടിക്കറ്റ് നിരക്ക് കൂട്ടുകയാണ് പല വിമാനക്കമ്പനികളും. സെപറ്റംബർ പകുതിക്ക് ശേഷം മാത്രമേ ടിക്കറ്റ് നിരക്ക് കുറയൂ എന്നാണ് ട്രാവൽ ഏജൻസികൾ നൽകുന്ന സൂചന. ഈ സമയം ആകുമ്പോഴേക്കും ഏകദേശം മൂന്ന് ആഴ്ചത്തെ ക്ലാസുകൾ നഷ്ടപ്പെടും. 

പരീക്ഷ എഴുതാൻ വിദ്യാർത്ഥികൾക്ക് 75 ശതമാനം ഹാജറെങ്കിലും വേണമെന്നാണ് സിബിഎസ്ഇ, കേരള ബോർഡ് നിയമം. എന്നാൽ നാട്ടിലുള്ള വിദ്യാർത്ഥികൾക്ക് മതിയായ ഹാജർ ഇല്ലെങ്കിൽ പരീക്ഷ എഴുതാൻ അനുവദിക്കുമോ എന്ന ആശങ്ക രക്ഷിതാക്കൾക്കുണ്ട്. 

Expatriate families in the UAE are facing significant challenges returning home due to exorbitantly priced airline tickets and overcrowded connecting flights. With schools set to reopen, the surge in demand has driven up costs and limited seat availability, leaving many families unable to secure timely travel. Airlines are grappling with high operational costs and limited capacity, exacerbating the situation for travelers seeking to reunite in the UAE.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജസ്ഥാനിലെ ജയ്സാൽമീറിൽ ഓടുന്ന ബസിന് തീപിടിച്ച് 20 പേർ മരിച്ചു

National
  •  2 days ago
No Image

കര്‍ണാകടയിലെ കോണ്‍ഗ്രസ് എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കാനുള്ള നടപടിക്ക് സുപ്രീം കോടതി സ്‌റ്റേ

National
  •  2 days ago
No Image

അടിമാലിയിൽ മണ്ണിടിച്ചിൽ; വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു, മണ്ണിനടിയിൽ അകപ്പെട്ടയാളെ രക്ഷപ്പെടുത്തി

Kerala
  •  2 days ago
No Image

ബിഎൽഎസ് ഇന്റർനാഷണലിനെ വിലക്കി ഇന്ത്യ; യുഎഇയിലെ പാസ്‌പോർട്ട്, വിസ സേവനങ്ങളെ ബാധിക്കുമോ?, പ്രവാസികൾ ആശങ്കയിൽ

uae
  •  2 days ago
No Image

ഒരു പവന് മൂന്നര ലക്ഷം രൂപയോ? ഞെട്ടണ്ട ഈ സ്വർണ വില പാകിസ്താനിലാണ്, കാരണം ഇതാണ്

International
  •  2 days ago
No Image

ഇടുക്കി എസ്‌റ്റേറ്റില്‍ അതിഥി തൊഴിലാളിയായി എത്തിയത് മാവോയിസ്റ്റ്; ഒന്നര വര്‍ഷത്തിന് ശേഷം അറസ്റ്റ്; പിടിയിലായത് മൂന്ന് പൊലിസുകാരെ കൊന്ന പ്രതി

Kerala
  •  2 days ago
No Image

സ്വർണ്ണം ഒറിജിനലാണോ എന്നറിയാൻ ഇനി ഒരു മിനിറ്റ് മതി; ലോകത്തിലെ ആദ്യ സ്മാർട്ട് ഗോൾഡ് ടെസ്റ്റിംഗ് ലാബുമായി ദുബൈ

uae
  •  2 days ago
No Image

ബ്രസീലിനെ അട്ടിമറിച്ച് ജപ്പാൻ; സൗഹൃദ മത്സരത്തിൽ ചരിത്ര വിജയം സ്വന്തമാക്കി സമുറായ് ബ്ലൂസ്

Football
  •  2 days ago
No Image

ഷാർജയിലെ പള്ളികൾക്ക് ചുറ്റുമുള്ള വാഹനങ്ങളിൽ പൊലിസ് പ്രത്യേക ലഘുലേഖകൾ പതിച്ചതിന് കാരണമിത്

uae
  •  2 days ago
No Image

പതിനേഴുകാരിയോട് ലൈംഗികാതിക്രമം; പ്രതിക്ക് 51 വർഷം കഠിന തടവും 2.70 ലക്ഷം പിഴയും

crime
  •  2 days ago