HOME
DETAILS

പൂജപ്പുര ജയിൽ കഫറ്റീരിയയിൽ നിന്ന് 4 ലക്ഷം മോഷ്ടിച്ച പ്രതി അറസ്റ്റിൽ; ഡിവൈഎസ്പിയുടെ കാർ മോഷണ കേസിലും പ്രതി

  
August 26 2025 | 12:08 PM

poojappura jail cafeteria theft accused abdul hadi arrested for stealing 4 Lakh linked to dysp car theft case

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിന് കീഴിൽ പ്രവർത്തിക്കുന്ന ഫുഡ് ഫോർ ഫ്രീഡം കഫറ്റീരിയയിൽ നിന്ന് 4 ലക്ഷം രൂപ മോഷ്ടിച്ച പ്രതി പൊലിസ് പിടിയിലായി. പോത്തൻകോട് സ്വദേശിയായ മുഹമ്മദ് അബ്ദുൾ ഹാദി (26)യെ തിരുവല്ലയിൽ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്. കേരളം, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ ഒട്ടേറെ മോഷണ കേസുകളിൽ ഉൾപ്പെട്ട പ്രതി, കേരളത്തിലെ പ്രധാന ജയിലുകളിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

കഴിഞ്ഞ 18-നാണ് കഫറ്റീരിയയിൽ നിന്ന് പണം മോഷണം പോയത്. തടവുകാർ ഉൾപ്പെടെ നടത്തുന്ന കഫറ്റീരിയയിൽ ട്രഷറിയിൽ അടയ്ക്കാൻ വച്ചിരുന്ന 4 ലക്ഷം രൂപയാണ് കവർന്നത്. മോഷണ കേസിൽ മുമ്പ് ജയിൽ ശിക്ഷ അനുഭവിച്ച അബ്ദുൾ ഹാദി, ജയിലിന്റെ ക്യാന്റീനിൽ ജോലി ചെയ്തിരുന്നു. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷമാണ് പ്രതി ഈ മോഷണം  നടത്തിയത്. സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമായിരുന്നതിനാൽ പ്രതിയെ കണ്ടെത്താൻ പൊലിസിന് ബുദ്ധിമുട്ടേണ്ടി വന്നു.

അബ്ദുൾ ഹാദിക്ക് മോഷണ കേസുകളിൽ വിപുലമായ റെക്കോർഡുണ്ട്. ചേർത്തലയ്ക്ക് സമീപം ഒരു ഡിവൈഎസ്പിയുടെ കാർ മോഷ്ടിച്ച കേസിലും അബ്ദുൾ ഹാദി പ്രതിയാണ്. കഴിഞ്ഞ വർഷം കാസർഗോഡ് നടന്ന മോഷണ കേസിൽ അന്വേഷണത്തിനെത്തിയ പൊലിസ് ഇയാളെ സേലം ജയിലിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കണ്ണൂരിലെ ഒരു ജ്വല്ലറിയിൽ വിറ്റ 1.5 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വർണം ബേക്കൽ പൊലിസ് കണ്ടെടുത്തിരുന്നു. തിരുവനന്തപുരം, ആലപ്പുഴ ഉൾപ്പെടെ വിവിധ പൊലിസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊമ്പന്മാരെ വീഴ്ത്തി വാരിയേഴ്സ്; സൂപ്പർ ലീഗ് കേരളയിൽ തിരുവനന്തപുരം കൊമ്പൻസ് എഫ്സിക്കെതിരെ 3-2-ന് കണ്ണൂർ വാരിയേഴ്സ് എഫ്സിക്ക് ആവേശവിജയം

Football
  •  12 days ago
No Image

അന്താരാഷ്ട്ര നിയമം ജൂതന്‍മാര്‍ക്ക് ബാധകമല്ല; അതാണ് തിരഞ്ഞെടുക്കപ്പെട്ട ജനതയും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസം; വിവാദ പരാമർശവുമായി ഇസ്രാഈല്‍ ധനമന്ത്രി

International
  •  12 days ago
No Image

യുഎഇയില്‍ കോര്‍പ്പറേറ്റ് ടാക്‌സ് രജിസ്‌ട്രേഷനില്‍ റെക്കോര്‍ഡ് നേട്ടം; രജിസ്ര്‌ടേഷന്‍ 6 ലക്ഷം കഴിഞ്ഞു

uae
  •  12 days ago
No Image

4 മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ ഡ്രമ്മിലെ വെള്ളത്തിൽ മുക്കിക്കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു

crime
  •  12 days ago
No Image

പാക് അധിനിവേശ കശ്മീര്‍ തിരിച്ചുപിടിക്കാന്‍ ആഹ്വാനം ചെയ്ത് മോഹന്‍ ഭാഗവത്

National
  •  12 days ago
No Image

ആഗോള അയ്യപ്പസംഗമം; വി.ഐ.പി പ്രതിനിധികള്‍ താമസിച്ചത് ആഢംബര റിസോര്‍ട്ടില്‍; ചെലവഴിച്ചത് 12.76 ലക്ഷം രൂപ

Kerala
  •  12 days ago
No Image

'യുവന്റസിലേക്ക് റൊണാൾഡോ വിളിച്ചിട്ടും പോകാതിരുന്നത് വലിയ നഷ്ടമാണ്'; വെളിപ്പെടുത്തലുമായി മുൻ ബാഴ്സ സൂപ്പർ താരം

Football
  •  12 days ago
No Image

ഷെങ്കൻ മാതൃകയിൽ ജിസിസി ടൂറിസ്റ്റ് വിസ; ഗൾഫിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് വർധിക്കും | GCC VISA

uae
  •  12 days ago
No Image

ഇന്ത്യയിൽ ജാപ്പനീസ് എൻസെഫലൈറ്റിസ് സ്ഥിരീകരിച്ചു; 61 പോസിറ്റീവ് കേസുകള്‍, രോഗ ബാധ ഏറെയും കുട്ടികള്‍ക്ക്

National
  •  12 days ago
No Image

പര്‍വ്വത ശിഖരത്തില്‍ നിന്ന് ഫോട്ടോ എടുക്കാനായി സേഫ്റ്റി റോപ്പ് അഴിച്ചു; പര്‍വ്വതാരോഹകന് ദാരുണാന്ത്യം

International
  •  12 days ago