ഡിജിറ്റല്‍ തട്ടിപ്പുകാരെയും കിംവദന്തി പരത്തുന്നവരെയും കാത്തിരിക്കുന്നത് കടുത്ത ശിക്ഷ; നടപടികള്‍ കര്‍ശനമാക്കി യുഎഇ
അബൂദബി: രാജ്യത്തെ ഡിജിറ്റല്‍ തട്ടിപ്പുകാര്‍ക്കെതിരെ കടുത്ത നടപടികളുമായി യുഎഇ. ഡിജിറ്റല്‍ ലോകത്ത് കുറ്റം ചെയ്യുന്നവര്‍ക്ക് ഒരു വര്‍ഷം തടവും രണ്ടര ലക്ഷം ദിര്‍ഹം മുതല്‍ 10 ലക്ഷം ദിര്‍ഹം വരെ പിഴയും ലഭിക്കുമെന്ന് അബൂദബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്‌മെന്റ് അറിയിച്ചു. കുറ്റത്തിന്റെ ഗൗരവം പരിഗണിച്ച് തടവോ പിഴയോ രണ്ടും ഒന്നിച്ചോ ശിക്ഷയായി നല്‍കാനും നിയമം അനുശാസിക്കുന്നു. ഇതിനുപുറമേ ഓണ്‍ലൈനില്‍ കിംവദന്തികളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്കും കടുത്ത ശിക്ഷ ലഭിക്കും.
വ്യാജ രേഖകള്‍ ഉണ്ടാക്കിയോ ആള്‍മാറാട്ടം നടത്തിയോ സ്വത്തോ മറ്റ് ആനുകൂല്യങ്ങളോ സ്വന്തമാക്കുന്നവര്‍ക്കും കടുത്ത ശിക്ഷ ലഭിക്കും. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ വ്യാജ ഐഡി കാര്‍ഡിലോ വ്യാജ പേരിലോ പ്രവേശിക്കുന്നവര്‍ക്കെതിരെയും കടുത്ത നടപടികള്‍ സ്വീകരിക്കും. ഡിജിറ്റല്‍ തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
അധികൃതര്‍ സൈബര്‍ തട്ടിപ്പുകളെക്കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്ന ക്യാമ്പയിന്‍ ശക്തമാക്കി വരികയാണ്. തട്ടിപ്പുകാരെ എങ്ങനെ സമീപിക്കണമെന്നും തട്ടിപ്പില്‍ നിന്ന് എങ്ങനെ രക്ഷപ്പെടണമെന്നും ക്യാമ്പയിനിലൂടെ പൊതുജനങ്ങളെ ബോധവല്‍ക്കരിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
പൊതുജനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍
വലിയ വാഗ്ദാനങ്ങളിലോ ഭീഷണികളിലോ വീഴാതിരിക്കുക, മറ്റ് വ്യക്തികള്‍ക്ക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ പാസ് വേര്‍ഡ് പോലുള്ള വിവരങ്ങള്‍ പങ്കു വയ്ക്കാതിരിക്കുക, സുപ്രധാന വിവരങ്ങളും മറ്റും ലോക്ക് ചെയ്ത് സംരക്ഷിക്കുക, വിവരങ്ങള്‍ സംരക്ഷിക്കാന്‍ സുരക്ഷിത സ്‌റ്റോറേജ് പോലുള്ള സംവിധാനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തുക എന്നിവയാണ് പ്രധാനപ്പെട്ട നിര്‍ദ്ദേശങ്ങള്‍.
the uae is cracking down on digital fraud and rumor-spreading with stringent actions, ensuring harsh penalties for offenders to maintain online safety and trust.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."