HOME
DETAILS

വടകരയിൽ ഷാഫി പറമ്പിൽ എം.പിയെ തടഞ്ഞ സംഭവം: യുഡിഎഫ് പ്രതിഷേധം; കെ.കെ രമ എം.എൽ.എയുടെ നേതൃത്വത്തിൽ പൊലിസ് സ്റ്റേഷന് മുന്നിൽ കുത്തിയിരിപ്പ്

  
August 27, 2025 | 4:45 PM

vadakara incident udf protests as mp shafi parambil detained kk rema mla leads sit-in at police station

കോഴിക്കോട്: വടകരയിൽ ഷാഫി പറമ്പിൽ എം.പിയെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടഞ്ഞതിനെതിരെ യു.ഡി.എഫ് ശക്തമായ പ്രതിഷേധവുമായി രംഗത്ത്. കെ.കെ. രമ എം.എൽ.എയുടെ നേതൃത്വത്തിൽ യു.ഡി.എഫ് പ്രവർത്തകർ വടകര പൊലിസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മാർച്ചിനിടെ പ്രവർത്തകരും പൊലിസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. തുടർന്ന് കെ.കെ. രമ എം.എൽ.എയുടെ നേതൃത്വത്തിൽ പ്രവർത്തകർ പൊലിസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

ഷാഫി പറമ്പിൽ എം.പിയെ തടഞ്ഞ് അപമര്യാദയായി പെരുമാറിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദുൽഖിഫിലിനെ ആക്രമിച്ചവർക്കെതിരെയും നടപടി വേണമെന്നും കെ.കെ. രമ എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ ആവശ്യപ്പെട്ടു.

അതിനിടെ, കോഴിക്കോട് ജില്ലയിലെ മന്ത്രിമാരെ തടയാൻ യൂത്ത് കോൺഗ്രസ് തീരുമാനിച്ചു. ഷാഫി പറമ്പിൽ എം.പിക്കെതിരായ ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. "ജില്ലയിൽ ക്രമസമാധാനം നിലനിർത്തണോ വേണ്ടയോ എന്ന് സർക്കാരിനും ഭരണപക്ഷ പാർട്ടിക്കും തീരുമാനിക്കാം," എന്ന് യൂത്ത് കോൺഗ്രസ് വെല്ലുവിളിച്ചു.

 

In Vadakara, UDF activists, led by KK Rema MLA, staged a sit-in protest outside the police station after MP Shafi Parambil was briefly detained by police, sparking tensions in the area



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാളി വ്യാപാരിയെ ആക്രമിച്ച് 10 ലക്ഷം കൊള്ളയടിച്ച കേസ്; ഹെഡ് കോണ്‍സ്റ്റബിളടക്കം 5 പേര്‍ പിടിയില്‍

National
  •  9 hours ago
No Image

വിദ്യാർഥികളുടെ അവകാശങ്ങൾക്കെതിരെ ചട്ടങ്ങൾ ഉണ്ടാക്കാൻ ഒരു സ്കൂൾ മാനേജ്മെന്റിനും അധികാരമില്ല; വി ശിവൻകുട്ടി

Kerala
  •  10 hours ago
No Image

പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിലക്ക്: ഒരു മുഴം തുണി കണ്ടാൽ എന്തിനാണ് ഇത്ര പേടി? നിർഭാഗ്യകരമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  10 hours ago
No Image

ഡൽഹി ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ വന്ദേഭാരത് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടൽ; കുടിവെള്ളത്തെ ചൊല്ലിയുള്ള തർക്കം കലാശിച്ചത് കൂട്ടത്തല്ലിൽ; വീഡിയോ വൈറൽ

National
  •  10 hours ago
No Image

മാലിദ്വീപിലെ പ്രവാസികൾക്ക് കനത്ത തിരിച്ചടി; റെമിറ്റൻസ് നയം വീണ്ടും കടുപ്പിച്ച് എസ്.ബി.ഐ; പന്ത്രണ്ടായിരത്തിലധികം തൊഴിലാളികളുടെ ഭാവി ആശങ്കയിൽ

International
  •  10 hours ago
No Image

അൽ ദഫ്രയിലെ ഷെയ്ഖ് ഖലീഫ ബിൻ സയ്യിദ് അന്താരാഷ്ട്ര റോഡ് (ഇ-11) ഞായറാഴ്ച മുതൽ‌ ഭാഗികമായി അടച്ചിടും; റോഡ് അടച്ചിടൽ ഒരു മാസത്തേക്ക്

uae
  •  11 hours ago
No Image

കെ.എസ്.ആർ.ടി.സി ബസിന്റെ വാതിൽ തുറന്ന് പുറത്തേക്ക് വീണ് വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്

Kerala
  •  11 hours ago
No Image

ഓപ്പറേഷൻ ഷിവൽറസ് നൈറ്റ്-3 യുഎഇ സഹായക്കപ്പൽ ഗസ്സയിലേക്ക് പുറപ്പെട്ടു; കപ്പലിലുള്ളത് 7,200 ടൺ ആശ്വാസ സാധനങ്ങൾ

uae
  •  11 hours ago
No Image

ജാതിവെറി; ദുരഭിമാനക്കൊലകൾക്കെതിരെ നിയമം പാസാക്കാൻ തമിഴ്നാട്; പ്രത്യേക കമ്മീഷൻ രൂപീകരിച്ച് സ്റ്റാലിൻ

National
  •  11 hours ago
No Image

മൊസാംബിക്കിൽ കപ്പലിലേക്ക് ജീവനക്കാരുമായി പോയ ബോട്ട് മറിഞ്ഞ് അപകടം: ഏഴ് നാവികരെ കാണാതായി; തിരച്ചിൽ ഊർജിതം

International
  •  11 hours ago