HOME
DETAILS

രാജ്യത്ത് വാണിജ്യ സിലിണ്ടറുകള്‍ക്ക് വില കുറച്ചു; പുതുക്കിയ വില ഇന്നു മുതല്‍

  
Web Desk
September 01 2025 | 04:09 AM

commercial lpg cylinder price cut by 5150 across india

ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറുകള്‍ക്ക് വില കുറച്ചു . 51.50 രൂപയാണ് കുറച്ചിരിക്കുന്നത്. പുതിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് എണ്ണ വിപണന കമ്പനികള്‍ (ഒ.എം.സി) ഞായറാഴ്ച അറിയിച്ചു. ഇതോടെ ഡല്‍ഹിയില്‍ 19 കിലോ വാണിജ്യ സിലിണ്ടറുകളുടെ വില 1580 രൂപയായി. 

നേരത്തെ,  19 കിലോഗ്രാം വാണിജ്യ എല്‍.പി.ജി ഗ്യാസ് സിലിണ്ടറിന്റെ വില ജൂലൈ ഒന്നിന്  58.50 രൂപയും ആഗസ്റ്റ് ഒന്നിന് 33.50 രൂപയും കുറച്ചിരുന്നു. ജൂണില്‍ ഏകദേശം 24, രൂപയും ഏപ്രിലില്‍ 41, രൂപയും ഫെബ്രുവരിയില്‍ ഏഴ് രൂപയും കുറച്ചിരുന്നു.

അതേസമയം, 14.2 കിലോഗ്രാം ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. ആഗോള ക്രൂഡ് ഓയില്‍ വിലയും മറ്റ് വിപണി ഘടകങ്ങളും അടിസ്ഥാനമാക്കിയുള്ള പതിവ് പ്രതിമാസ പരിഷ്‌കരണങ്ങളുടെ ഭാഗമായാണ് വില ക്രമീകരണങ്ങള്‍ വരുന്നത്. വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വില ക്രമീകരണം റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, മറ്റ് വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് നേരിട്ട് ഗുണം ചെയ്യുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.


അതേസമയം, 2025-26 സാമ്പത്തിക വര്‍ഷത്തില്‍ പ്രധാനമന്ത്രി ഉജ്ജ്വല യോജന (പിഎംയുവൈ) ഗുണഭോക്താക്കള്‍ക്ക് 14.2 കിലോഗ്രാം സിലിണ്ടറിന് 300 രൂപ സബ്സിഡി നല്‍കുന്നതിന് നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗികാരം നല്‍കി. പ്രതിവര്‍ഷം 9 റീഫില്ലുകള്‍ക്ക് (5 കിലോഗ്രാം സിലിണ്ടറിന് ആനുപാതികമായി അനുപാതം) സബ്സിഡി നല്‍കുന്നതിന് 12,000 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുക.

രാജ്യത്ത് ദരിദ്ര കുടുംബങ്ങളിലെ പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ക്ക് നിക്ഷേപ രഹിത എല്‍.പി.ജി കണക്ഷനുകള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ 2016 മെയ് മാസത്തിലാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജന (പിഎംയുവൈ) ആരംഭിച്ചത്. 2025 ജൂലൈ 1 ലെ കണക്കനുസരിച്ച് രാജ്യത്തുടനീളം ഏകദേശം 10.33 കോടി പിഎംയുവൈ കണക്ഷനുകളുണ്ട്.

 

oil marketing companies have reduced the price of commercial lpg cylinders by ₹51.50. the new rates are effective from today, bringing the price of a 19-kg cylinder in delhi to ₹1,580.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യന്‍ രൂപയും മറ്റ് കറന്‍സികളും തമ്മിലെ ഇന്നത്തെ വിനിമയ നിരക്ക് | Indian Rupee Value Today

qatar
  •  14 hours ago
No Image

അബൂദബിയില്‍ നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ച് വിസ് എയര്‍; ഇനി യാത്രക്കാര്‍ക്ക് ആശ്രയിക്കാവുന്ന മറ്റ് ബജറ്റ് എയര്‍ലൈനുകള്‍ ഇവ

uae
  •  14 hours ago
No Image

ഞെട്ടിപ്പിക്കുന്ന നീക്കം, സഞ്ജുവിന് കനത്ത തിരിച്ചടി; നിർണായക തീരുമാനമെടുത്ത് രാജസ്ഥാൻ

Cricket
  •  14 hours ago
No Image

കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പെട്ട ഭാര്യയെ രക്ഷിക്കാന്‍ ചാടിയ ഭര്‍ത്താവ് മുങ്ങി മരിച്ചു

Kerala
  •  14 hours ago
No Image

ഫിസിയോ തെറാപ്പി വിദ്യാര്‍ത്ഥിനി ആത്ഹമത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ പേരുടെ മൊഴിയെടുക്കാന്‍ പൊലീസ്; ഡിജിറ്റല്‍ തെളിവുകളും പരിശോധിക്കും

Kerala
  •  15 hours ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  15 hours ago
No Image

 കൂറ്റന്‍  പാറ വീണത് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്റെ കാറിനു മുകളിലേക്ക്; രക്ഷപ്പെട്ടത് അദ്ഭുതകരമായി  

National
  •  16 hours ago
No Image

ഗര്‍ഭിണിയായപ്പോള്‍ ലോണിന്റെ തിരിച്ചടവ് മുടങ്ങി; വീട് ജപ്തി ചെയ്തു, യുവതിയും കൈക്കുഞ്ഞും അമ്മയും പെരുവഴിയില്‍

Kerala
  •  16 hours ago
No Image

ഐ.എസ്.എല്ലിന് സുപ്രിംകോടതിയുടെ അനുമതി; മത്സരങ്ങൾ ഡിസംബറിൽ തന്നെ നടക്കും

Football
  •  17 hours ago
No Image

ത്രികക്ഷി 'സഖ്യ'ത്തിൽ ഇന്ത്യയും; അടിപതറി യു.എസ്

International
  •  17 hours ago