
വില കുറഞ്ഞ ഇലക്ട്രിക് സ്കൂട്ടറുകൾ അവതരിപ്പിച്ച് ഏഥർ എനർജി: വരുന്നത് ഗംഭീര മോഡലുകൾ

ബാംഗ്ലൂർ: ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ തരംഗം സൃഷ്ടിക്കാനുള്ള വജ്രായുധങ്ങളുമായി ഏഥർ എനർജി എത്തുന്നു. പുതിയ EL (എൻലൈറ്റൻഡ്) പ്ലാറ്റ്ഫോം സ്കൂട്ടർ അവതരിപ്പിച്ച് വൻ മുന്നേറ്റത്തിന് ഒരുങ്ങുകയാണ് കമ്പനി. കഴിഞ്ഞ മാസം ഓഗസ്റ്റ് 30-ന് ബാംഗ്ലൂരിൽ നടന്ന ഏഥർ കമ്മ്യൂണിറ്റി ഡേ 2025-ൽ വെച്ചാണ് ഈ സുപ്രധാന പ്രഖ്യാപനം കമ്പനി നടത്തിയത്. കുറഞ്ഞ വിലയിൽ ഫാമിലി, സ്പോർട്ടി, മാക്‌സി-സ്കൂട്ടറുകൾ ഉൾപ്പെടെ വിവിധ മോഡലുകാളാണ് ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്. EL പ്ലാറ്റ്ഫോം സ്കൂട്ടർ ഏഥറിന്റെ ഭാവി ഉൽപ്പന്നങ്ങളുടെ നട്ടെല്ലായി മാറുമെന്നാണ് കണക്ക് കൂട്ടൽ. EL പ്ലാറ്റ്ഫോം സ്കൂട്ടറിനെ കൂടാതെ റെഡ്യൂക്സ് എന്ന കൺസെപ്റ്റും അവതരിപ്പിച്ചിട്ടുണ്ട്. രണ്ട് സ്കൂട്ടറുകളും വില്പനയിൽ ഏഥറിന് കരുത്ത് പകരുമോ എന്ന് കാത്തിരുന്ന് കാണാം.

EL പ്ലാറ്റ്ഫോമിന്റെ പ്രത്യേകതകൾ
റിസ്ത, 450 സീരീസ് എന്നിവയിൽ നിന്ന് വ്യത്യസ്തമായി, EL പ്ലാറ്റ്ഫോം യൂണിബോഡി സ്റ്റീൽ ഫ്രെയിം അടിസ്ഥാനമാക്കിയുള്ളതാണ്. 2 kWh മുതൽ 5 kWh വരെയുള്ള ബാറ്ററി പായ്ക്കുകൾ ഫ്ലോർബോർഡിനടിയിൽ ഘടിപ്പിക്കാൻ ഇത് അനുവദിക്കും. കുറഞ്ഞ ഘടകങ്ങൾ ഉപയോഗിക്കുന്ന ഈ ഷാസി, ഉൽപ്പാദനച്ചെലവ് കുറയ്ക്കുകയും അറ്റകുറ്റപ്പണികൾ എളുപ്പമാക്കുകയും ചെയ്യും. പുതിയ ബ്രേക്ക് സംവിധാനം പാഡുകളുടെ തേയ്മാനം കുറയ്ക്കുമെന്നും, ഇത് സർവീസ് ചെലവുകൾ കുറയ്ക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.
ഇവന്റിൽ പ്രദർശിപ്പിച്ച EL01 പ്രോട്ടോടൈപ്പ്, ഫാമിലി സ്കൂട്ടറായി രൂപകൽപ്പന ചെയ്തിരിക്കുന്നതാണ്. ഫുൾ എൽഇഡി ലൈറ്റുകൾ, രണ്ട് ഹെൽമെറ്റുകൾ ഉൾക്കൊള്ളുന്ന വിശാലമായ അണ്ടർ-സീറ്റ് സ്റ്റോറേജ്, വലിയ ഫ്ലോർബോർഡ്, 14 ഇഞ്ച് വീലുകൾ, പേറ്റന്റ് നേടിയ എസി-ഡിസി മൊഡ്യൂൾ എന്നിവ ഇതിന്റെ പ്രധാന സവിശേഷതകളാണ്. എസി-ഡിസി മൊഡ്യൂൾ ഓൺ-ബോർഡ് ചാർജിംഗ് വയർ സ്റ്റോറേജിൽ ഉൾപ്പെടുത്താൻ സഹായിക്കുന്നു.

എൻട്രി ലെവൽ മോഡലുകൾ
EL പ്ലാറ്റ്ഫോമിൽ നിർമ്മിക്കുന്ന സ്കൂട്ടറുകൾ, ഏഥറിന്റെ മോഡൽ ശ്രേണിയിൽ റിസ്തയ്ക്ക് താഴെ എൻട്രി ലെവൽ മോഡലുകളായി സ്ഥാനം പിടിക്കും. 1 ലക്ഷം രൂപയിൽ താഴെ വിലയുള്ള ഇലക്ട്രിക് ടൂ-വീലറുകൾക്ക് ഇന്ത്യൻ വിപണിയിൽ വൻ ഡിമാൻഡാണ്. നിലവിൽ ഈ വിഭാഗം 50% വരെ വിൽപ്പന പിടിച്ചടക്കിയിട്ടുണ്ട്. ഈ അവസരം മുതലെടുക്കാൻ, മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജി നഗറിലുള്ള പുതിയ പ്ലാന്റിൽ EL പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയുള്ള മോഡലുകൾ ഉൽപ്പാദിപ്പിക്കും. അടുത്ത വർഷം ഉത്സവ സീസണോടെ ആദ്യ ഉൽപ്പന്നം പുറത്തിറക്കാനാണ് കമ്പനിയുടെ ലക്ഷ്യം.

നിലവിൽ 1.10 ലക്ഷം രൂപ മുതൽ വിലയുള്ള 450 സീരീസും റിസ്തയും ഉൾപ്പെടുന്ന ഏഥറിന്റെ പോർട്ട്ഫോളിയോ, കുറഞ്ഞ വിലയുള്ള മോഡലുകളിലൂടെ വിപുലീകരിക്കാനാണ് കമ്പനിയുടെ പദ്ധതി. രാജ്യവ്യാപകമായി റീട്ടെയിൽ സാന്നിധ്യം വർധിപ്പിക്കുന്നതിനൊപ്പം, ബാറ്ററി-ആസ്-എ-സർവീസ് (BaaS) പോലുള്ള നൂതന മാർക്കറ്റിംഗ് തന്ത്രങ്ങളിലൂടെ ടിവിഎസ് മോട്ടോർ, ബജാജ് ഓട്ടോ, ഹീറോ മോട്ടോകോർപ്പ് തുടങ്ങിയ പരമ്പരാഗത ബ്രാൻഡുകളെ വെല്ലുവിളിക്കാനാണ് ഏഥർ ഒരുങ്ങുന്നത്.
EL പ്ലാറ്റ്ഫോമിന്റെ വരവോടെ, കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ള ഇലക്ട്രിക് സ്കൂട്ടറുകൾ വാഗ്ദാനം ചെയ്ത് ഇന്ത്യൻ വിപണിയിൽ ഏഥർ എനർജി പുതിയ ഉയരങ്ങൾ കീഴടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Ather Energy unveiled its new EL platform at the Ather Community Day 2025 in Bengaluru. introducing affordable electric scooters. Designed for low-cost production and easy maintenance, the platform supports a range of models, from family to high-performance scooters. The EL01 prototype, a family scooter with LED lights, ample storage, and a patented AC-DC module, was showcased. Production will begin at Ather’s new plant in Chhatrapati Sambhaji Nagar, with the first model expected by the 2026 festive season, targeting the high-demand sub-₹1 lakh EV market. next gen el platform. ather energy. ather energy shares. ather concepts models.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

റെക്കോര്‍ഡ് ഉയരത്തില്‍ ദുബൈയിലെ സ്വര്‍ണവില; വില ഇനിയും ഉയരാന്‍ സാധ്യത
uae
• 12 hours ago
ആഗോള അയ്യപ്പ സംഗമം; യുഡിഎഫ് നിലപാട് നാളെ അറിയാം; സര്‍ക്കാരിന്റെ രാഷ്ട്രീയ അജണ്ട തുറന്നു കാട്ടണമെന്ന് ആവശ്യം
Kerala
• 12 hours ago
ഷാർജയിൽ പൊലിസ് പിടിച്ചെടുത്ത വാഹനങ്ങൾ മൂന്ന് മാസത്തിനകം തിരികെ ലഭിക്കാൻ ഉടമകൾ നടപടി എടുത്തില്ലെങ്കിൽ ലേലം ചെയ്യുമെന്ന് അധികൃതർ
uae
• 13 hours ago
വാഹനം വിട്ടു തരാന്‍ പതിനായിരം കൈക്കൂലി; മരട് എസ്.ഐ വിജിലന്‍സ് പിടിയില്‍
Kerala
• 13 hours ago
തന്റെ മരണത്തിന് അവൻ ഉത്തരവാദിയാണ്; ആയിഷ റഷയുടെ മരണത്തിൽ ആൺ സുഹൃത്ത് ആത്മഹത്യാപ്രേരണക്കുറ്റത്തിന് അറസ്റ്റിൽ
crime
• 13 hours ago
തദ്ദേശ തെരഞ്ഞെടുപ്പ്; അന്തിമ വോട്ടര്‍ പട്ടികയില്‍ 2.83 കോടി പേര്‍ ഇടംപിടിച്ചു
Kerala
• 13 hours ago
തകര്‍ച്ചയില്‍ നിന്ന് കരകയറാനാകാതെ രൂപ; ജിസിസി രാജ്യങ്ങളില്‍ നിന്നും നാട്ടിലേക്കയക്കുന്ന പണത്തില്‍ വന്‍കുതിപ്പ്
uae
• 13 hours ago
എംഎൽഎക്കെതിരെ യുവതിയുടെ പീഡന പരാതി; അറസ്റ്റ് ചെയ്യാൻ എത്തിയ പൊലിസിന് നേരെ വെടിയുതിർത്ത് എഎപി എംഎൽഎ നാടകീയമായി രക്ഷപ്പെട്ടു
crime
• 14 hours ago
അഫ്ഗാനിസ്ഥാനില്‍ വീണ്ടും ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തി; രക്ഷാപ്രവര്‍ത്തനം തുടരുന്നു
International
• 14 hours ago
വിദ്യാർഥികൾക്ക് നേരെയുള്ള ഭീഷണിയും അവഗണനയും തടയാൻ അജ്മാൻ; സ്വകാര്യ സ്കൂളുകൾക്ക് കർശന നിർദേശം
uae
• 14 hours ago
രാത്രി 9 മുതൽ സ്മാർട്ഫോൺ ഉപയോഗം നിരോധിക്കാൻ ഒരുങ്ങി ഒരു നഗരം
International
• 15 hours ago
അഴിമതിക്കെതിരെ കടുത്ത നടപടിയുമായി സഊദി; 138 സർക്കാർ ജീവനക്കാർ അറസ്റ്റിൽ
Saudi-arabia
• 15 hours ago
സുപ്രഭാതം സമ്മാനോത്സവം: വിജയികളെ പ്രഖ്യാപിച്ചു
latest
• 15 hours ago
സുരക്ഷിതമല്ലാത്ത രീതിയിൽ ഗ്യാസ് സിലിണ്ടർ വിതരണം ചെയ്തു; ദുബൈയിൽ 170 വാഹനങ്ങൾ പിടിച്ചെടുത്തു
uae
• 16 hours ago
ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്ഥാനെ പിന്തുണച്ചതിന് ഇന്ത്യ പ്രതികാരം ചെയ്യുന്നു; എസ്സിഒ അംഗത്വം തടഞ്ഞുവെന്ന് അസർബൈജാൻ
International
• 17 hours ago
സ്വർണക്കടത്ത് കേസിൽ കന്നട നടി രന്യ റാവുവിന് 102 കോടി രൂപ പിഴ
crime
• 17 hours ago
യുഎഇയിലെ ഏറ്റവും വിശ്വാസ്യത കുറഞ്ഞ തൊഴിൽ ഇതെന്ന് സർവേ റിപ്പോർട്ട്
uae
• 17 hours ago
വെനസ്വേല സർക്കാരിനെ അട്ടിമറിക്കാൻ അമേരിക്ക ശ്രമിക്കുന്നു: കരീബിയനിൽ സൈനിക വിന്യാസം, ആരോപണവുമായി വെനസ്വേലൻ പ്രസിഡൻ്റ്
International
• 18 hours ago
ഓട്ടോയിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച യുവതി ഡാൻസാഫ് പരിശോധനയിൽ പിടിയിൽ
Kerala
• 16 hours ago
യൂ ട്യൂബർ ഷാജൻ സ്കറിയ ആക്രമണ കേസ്: നാല് പ്രതികൾക്ക് ജാമ്യം
Kerala
• 16 hours ago
ഓണാഘോഷത്തിനിടെ ബെംഗളുരുവിലെ നഴ്സിംഗ് കോളേജില്‍ സംഘര്‍ഷം; മലയാളി വിദ്യാര്‍ഥിക്ക് കുത്തേറ്റു
National
• 16 hours ago