
പ്രകൃതി ദുരന്തങ്ങളിൽ കേന്ദ്രം രാഷ്ട്രീയം കളിക്കരുത്; പ്രളയ ബാധിത സംസ്ഥാനങ്ങൾക്ക് പ്രത്യേക പാക്കേജ് നൽകണം: കോൺഗ്രസ്

ന്യൂഡൽഹി: വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ദിവസങ്ങളായി തുടരുന്ന പ്രളയ ദുരന്തത്തിൽ കേന്ദ്ര സർക്കാർ അടിയന്തരമായി പ്രത്യേക സാമ്പത്തിക പാക്കേജ് നൽകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്. ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ രാഷ്ട്രീയം കലർത്താതെ ദുരിത ബാധിതർക്ക് ആവശ്യമായ നഷ്ടപരിഹാരവും പിന്തുണയും ഉറപ്പാക്കണമെന്നാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടത്.
പഞ്ചാബിൽ വെള്ളപ്പൊക്കം രൂക്ഷമാണെന്നും 2.5 ലക്ഷത്തിലധികം ആളുകൾ ദുരിതത്തിലാണെന്നും നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നും ഖാർഗെ വ്യക്തമാക്കി. ദുരിതാശ്വാസം, പുനരധിവാസം, വേഗത്തിലുള്ള വൈദ്യസഹായം എന്നിവ ഉറപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കൂടുതൽ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. PM CARES ഫണ്ട് ഉപയോഗിച്ച് ദുരന്തബാധിത പ്രദേശങ്ങളിലെ ജനങ്ങൾക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്നും ഖാർഗെ നിർദേശിച്ചു.
ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും ഉണ്ടായ മണ്ണിടിച്ചിലിൽ ഏഴ് പേരാണ് മരിച്ചത്. പഞ്ചാബിൽ ഇന്നലെ വീണ്ടും കനത്ത മഴ പെയ്തതോടെ സാധാരണ ജീവിതം താറുമാറായ നിലയിലാണ്. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളോട് അടച്ചിടാനും നിർദേശിച്ചിട്ടുണ്ട്. ജമ്മു കശ്മീരിലെ കത്രയിൽ തുടർച്ചയായ ഏഴാം ദിവസവും കനത്ത മഴ തുടരുകയാണ്. മാതാ വൈഷ്ണോദേവി ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടനം നിർത്തിവച്ചിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച ഉണ്ടായ മണ്ണിടിച്ചിലിൽ 34 പേരാണ് മരിച്ചത്.
Congress demands a special financial package from the Centre for flood-affected states like Himachal Pradesh, Jammu & Kashmir, Punjab, Uttarakhand, and Haryana. Party president Mallikarjun Kharge urged against politicizing natural disasters and emphasized providing adequate compensation and support to affected families, highlighting the severe impact in Punjab, where over 2.5 lakh people are suffering and several lives have been lost
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ജിമ്മുകളിൽ സ്ത്രീകൾക്ക് പുരുഷ ട്രെയിനർമാർ പരിശീലനം നൽകുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് അലഹബാദ് ഹൈക്കോടതി
National
• 7 hours ago.jpeg?w=200&q=75)
പക്ഷി ഇടിച്ചു; നാഗ്പൂർ - കൊൽക്കത്ത വിമാനം മിനിറ്റുകൾക്കുള്ളിൽ തിരിച്ചിറക്കി
National
• 7 hours ago
അമേരിക്കയിലെ പുതുതല മുറ പിന്തുണക്കുന്നത് ഹമാസിനെ; സര്‍വേ റിപ്പോര്‍ട്ട്
International
• 8 hours ago
കാൽനടയാത്രക്കാരനെ എഐജിയുടെ വാഹനം ഇടിച്ചിട്ടു; പരുക്കേറ്റയാളെ പ്രതിയാക്കി പൊലിസിന്റെ നടപടി
Kerala
• 8 hours ago
പൊതു സ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞാൽ 10,000 റിയാൽ വരെ പിഴ; അനധികൃത മാലിന്യ സംസ്കരണത്തിനെതിരെ കർശന നടപടികളുമായി സഊദി
Saudi-arabia
• 8 hours ago
രോഹിത്തിനെ വീഴ്ത്തി ലോകത്തിൽ ഒന്നാമൻ; തോറ്റ മത്സരത്തിലും ഇതിഹാസമായി യുഎഇ ക്യാപ്റ്റൻ
Cricket
• 8 hours ago
'സത്യം പറയുന്നവരല്ല, ജനങ്ങളെ വിഡ്ഢികളാക്കുന്നവരാണ് ഇവിടെ മികച്ച നേതാക്കള്‍' നിതിന്‍ ഗഡ്കരി; അക്ഷരംപ്രതി ശരിയെന്ന് കോണ്‍ഗ്രസ്
National
• 9 hours ago
ജുമൈറ ഷോപ്പിംഗ് കോംപ്ലക്സിലെ കടയിലേക്ക് കാർ ഇടിച്ചു കയറി; ആർക്കും പരുക്കുകളില്ല
uae
• 9 hours ago
ചെന്നൈ വിമാനത്താവളം വഴി 941 കോടി രൂപയുടെ സ്വർണ്ണ തട്ടിപ്പ്; അഞ്ച് കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ കേസ്
National
• 9 hours ago
കണ്ടന്റ് ക്രിയറ്റർ മാർക്ക് സുവർണാവസരം; ദുബൈ എക്സ്പോ സിറ്റിയിലെ ആലിഫ് ചലഞ്ച്; 100,000 ദിർഹം സമ്മാനവും മികച്ച ജോലിയും നേടാം
uae
• 9 hours ago
അവർ അഞ്ച് പേരുമാണ് ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങൾ: ഡിവില്ലിയേഴ്സ്
Cricket
• 9 hours ago
രണ്ട് വർഷത്തോളം മാലിന്യക്കൂമ്പാരത്തിൽ കഴിഞ്ഞ നോവക്കിത് പുതു ജൻമമാണ്; യുകെയിലേക്ക് പറക്കാൻ കാത്തിരിപ്പാണവൾ, തന്നെ ദത്തെടുത്ത കുടുംബത്തിനരികിലേക്ക്
uae
• 10 hours ago
ഏഷ്യ കപ്പിന് മുമ്പേ ലോക റെക്കോർഡ്; ടി-20യിലെ ചരിത്ര പുരുഷനായി റാഷിദ് ഖാൻ
Cricket
• 10 hours ago
ബിജെപി മുഖ്യമന്ത്രിമാരുടെ കഴിവുകേടിന് നെഹ്റുവിനെ കുറ്റം പറയേണ്ട; 11 വർഷം ഭരിച്ചിട്ടും അടിസ്ഥാന സൗകര്യം പോലുമില്ല, മഴയിൽ മുങ്ങി ഇന്ത്യയുടെ മില്ലേനിയം സിറ്റി
National
• 10 hours ago
സുഡാനില്‍ മണ്ണിടിച്ചില്‍; 1000ത്തിലേറെ മരണം, ഒരു ഗ്രാമം പൂര്‍ണമായും ഇല്ലാതായെന്ന് റിപ്പോര്‍ട്ട്
Kerala
• 12 hours ago
സഞ്ജുവും പന്തുമല്ല! 2026 ലോകകപ്പിൽ ഇന്ത്യയുടെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ മറ്റൊരാൾ: തെരഞ്ഞെടുത്ത് മുൻ താരം
Cricket
• 12 hours ago
ഷര്‍ജീല്‍ ഇമാമിന്റേയും ഉമര്‍ ഖാലിദിന്റേയും ജാമ്യാപേക്ഷ ഇന്ന് ഡല്‍ഹി ഹൈക്കോടതിയില്‍
National
• 12 hours ago
പതിനേഴുകാരനൊപ്പം നാടുവിട്ട രണ്ടു കുട്ടികളുടെ അമ്മയായ യുവതിയെ അറസ്റ്റ് ചെയ്തു; ഒന്നിച്ചു ജീവിക്കാന്‍ ആഗ്രഹമെന്ന് യുവതി
Kerala
• 13 hours ago
കുട്ടികളുടെ സിവിൽ ഐഡികൾ 'മൈ ഐഡന്റിറ്റി' ആപ്പിൽ ചേർക്കാൻ നിർദേശിച്ച് കുവൈത്ത്
Kuwait
• 11 hours ago
ഒറ്റ ഗോളിൽ സഊദി കീഴടക്കി; അൽ നസറിനൊപ്പം വീണ്ടും ചരിത്രം സൃഷ്ടിച്ച് റൊണാൾഡോ
Football
• 11 hours ago
യുഎഇയിലെ അടുത്ത പൊതു അവധി എപ്പോൾ? 2025-ൽ ഇനി എത്ര അവധിയാണ് ബാക്കിയുള്ളത്? നിങ്ങളറിയേണ്ടതെല്ലാം
uae
• 11 hours ago