HOME
DETAILS

വെറും മൂന്ന് മിനിറ്റിൽ രണ്ട് ലക്ഷം ബുക്കിംഗ്: ഞെട്ടിച്ച് ഷവോമിയുടെ എസ്‌യുവി

  
Web Desk
September 02 2025 | 05:09 AM

three minutes two lakh bookings xiaomis suv stuns

ചൈനീസ് ടെക് കമ്പനിയായ ഷവോമി തങ്ങളുടെ ഓട്ടോമൊബൈൽ രംഗത്ത് തരം​ഗം സൃഷ്ടിച്ചിരിക്കുന്നു. ഈ വർഷം ജൂൺ 26-ന് പുറത്തിറക്കിയ ഷവോമിയുടെ രണ്ടാമത്തെ ഇലക്ട്രിക് വാഹനമായ YU7 എസ്‌യുവി ബുക്കിംഗിൽ റെക്കോർഡാണ് സൃഷ്ടിച്ചത്. വെറും മൂന്ന് മിനിറ്റിനുള്ളിൽ രണ്ട് ലക്ഷത്തിലധികം ഓർഡറുകളാണ് YU7 എസ്‌യുവിക്ക് ലഭിച്ചത്. അതേസമയം ആദ്യ മണിക്കൂറിൽ 2.9 ലക്ഷത്തിലെത്താനും ഷവോമിക്ക് കഴിഞ്ഞു.  ഷവോമിയുടെ ആദ്യ ഇലക്ട്രിക് വാഹനമായ SU7 സെഡാനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് YU7 എസ്‌യുവി രൂപകൽപ്പന ചെയ്തിരിക്കുന്നത്.

YU7-ന്റെ ഡിസൈനിൽ സ്‌പോർട്ടി ശൈലിയും പ്രീമിയം ടച്ചും ഉൾപ്പെടുത്തിയിരിക്കുന്നു. വിശാലമായ ഫ്രണ്ട് ഗ്രിൽ, സ്‌പോർട്ടി എയർ ഇൻടേക്കുകൾ, ചരിഞ്ഞ മേൽക്കൂര, കൂപ്പെ-സ്റ്റൈൽ പ്രൊഫൈൽ, കണക്റ്റഡ് എൽഇഡി ലൈറ്റ് ബാർ, എയറോഡൈനാമിക് ഡിസൈൻ, ഫ്ലഷ്-ഫിറ്റിംഗ് ഡോർ ഹാൻഡിലുകൾ, വലിയ ബൂട്ട് സ്‌പെയ്‌സ് എന്നിവ ഇതിന്റെ പ്രത്യേകതകളാണ്.

2025-09-0210:09:92.suprabhaatham-news.png
 
 

ഹൈടെക് ഇന്റീരിയർ

YU7-ന്റെ ക്യാബിൻ ഹൈടെക്, ആഡംബര സവിശേഷതകളാൽ സമ്പന്നമാണ്. 1.1 മീറ്റർ ഹൈപ്പർവിഷൻ ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, 16.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റ്, ഷവോമി ഹൈപ്പർഒഎസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഫോണുകളും സ്മാർട്ട് ഹോം ഉപകരണങ്ങളും ബന്ധിപ്പിക്കുന്ന ഈ ഒഎസിനൊപ്പം ആംബിയന്റ് ലൈറ്റിംഗ്, പ്രീമിയം അപ്ഹോൾസ്റ്ററി, റിയർ സീറ്റ് പ്രൊജക്ടർ, മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ, സ്മാർട്ട് സ്റ്റോറേജ് സൊല്യൂഷനുകൾ എന്നിവയും വാഹനത്തിന്റെ ആകർഷണം വർധിപ്പിക്കുന്നു.

2025-09-0210:09:79.suprabhaatham-news.png
 
 

മൂന്ന് വേരിയന്റുകൾ

YU7 മൂന്ന് വേരിയന്റുകളിൽ ലഭ്യമാണ്: സ്റ്റാൻഡേർഡ് (RWD), പ്രോ (AWD), മാക്സ് (AWD).

സ്റ്റാൻഡേർഡ് (RWD): 835 കിലോമീറ്റർ റേഞ്ച്, 0-100 കിലോമീറ്റർ/മണിക്കൂർ വേഗത 5.9 സെക്കൻഡിൽ.

പ്രോ (AWD): 770 കിലോമീറ്റർ റേഞ്ച്, 0-100 കിലോമീറ്റർ/മണിക്കൂർ വേഗത 4.3 സെക്കൻഡിൽ.

മാക്സ് (AWD): 253 കിലോമീറ്റർ/മണിക്കൂർ പരമാവധി വേഗത, 0-100 കിലോമീറ്റർ/മണിക്കൂർ വേഗത 3.2 സെക്കൻഡിൽ.

2025-09-0210:09:20.suprabhaatham-news.png
 
 

800V അൾട്രാ-ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച്, 10% മുതൽ 80% വരെ ബാറ്ററി 12 മിനിറ്റിനുള്ളിൽ ചാർജ് ചെയ്യാം. 15 മിനിറ്റ് ചാർജിംഗിൽ 620 കിലോമീറ്റർ റേഞ്ച് ലഭിക്കും. ചൈനയിൽ YU7-ന്റെ പ്രാരംഭ വില RMB 2,53,500 (ഏകദേശം 29.2 ലക്ഷം രൂപ) ആണ്. ടെസ്‌ലയുടെ മോഡൽ Y-നേക്കാൾ വിലകുറഞ്ഞതാണ് ഈ വാഹനം. ഈ വർഷം ജൂലൈ മുതൽ ഡെലിവറി ആരംഭിക്കുകയും ആദ്യ മാസം തന്നെ 30,000-ലധികം വാഹനങ്ങൾ ഡെലിവറിയും ചെയ്തു. ഷവോമിയെ ഇലക്ട്രിക് വാഹന വിപണിയിൽ മുൻനിരയിലെത്തിച്ചിരിക്കുകയാണ് രണ്ടാമത്തെ ഇലക്ട്രിക് വാഹനമായ YU7 എസ്‌യുവി

 

 

Xiaomi's YU7 SUV stunned the world with over two lakh bookings in just three minutes after its launch on June 26, 2025. The electric vehicle, competing with Tesla's Model Y, boasts a sporty design, premium features, and a high-tech cabin with a 16.1-inch touchscreen and HyperOS. Available in three variants, it offers up to 835 km range and ultra-fast charging. Priced at RMB 2,53,500 (approx. ₹29.2 lakh), deliveries began in July 2025, with over 30,000 units delivered in the first month



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മറുനാടൻ മലയാളി ഓൺലൈൻ ഉടമ ഷാജൻ സ്കറിയ ആക്രമണ കേസ്: നാല് പ്രതികൾക്ക് ജാമ്യം

Kerala
  •  7 hours ago
No Image

ഓണാഘോഷത്തിനിടെ ബെംഗളുരുവിലെ നഴ്‌സിംഗ് കോളേജില്‍ സംഘര്‍ഷം; മലയാളി വിദ്യാര്‍ഥിക്ക് കുത്തേറ്റു

National
  •  7 hours ago
No Image

യുഎഇയിലെ അടുത്ത പൊതു അവധി ഈ ദിവസം; 2025-ൽ ശേഷിക്കുന്ന പൊതു അവധി ദിനങ്ങൾ ഈ ആഘോഷ വേളയിൽ

uae
  •  7 hours ago
No Image

ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്ഥാനെ പിന്തുണച്ചതിന് ഇന്ത്യ പ്രതികാരം ചെയ്യുന്നു; എസ്‌സി‌ഒ അംഗത്വം തടഞ്ഞുവെന്ന് അസർബൈജാൻ

International
  •  8 hours ago
No Image

സ്വർണക്കടത്ത് കേസിൽ കന്നട നടി രന്യ റാവുവിന് 102 കോടി രൂപ പിഴ

crime
  •  8 hours ago
No Image

യുഎഇയിലെ ഏറ്റവും വിശ്വാസ്യത കുറഞ്ഞ തൊഴിൽ ഇതെന്ന് സർവേ റിപ്പോർട്ട്

uae
  •  8 hours ago
No Image

വെനസ്വേല സർക്കാരിനെ അട്ടിമറിക്കാൻ അമേരിക്ക ശ്രമിക്കുന്നു: കരീബിയനിൽ സൈനിക വിന്യാസം, ആരോപണവുമായി വെനസ്വേലൻ പ്രസിഡൻ്റ്

International
  •  8 hours ago
No Image

ഫുഡ് ഡെലിവറി ആപ്പുകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ദുബൈ; നടപടി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലെ ഉപഭോക്തൃ വിശ്വാസം വര്‍ധിപ്പിക്കാന്‍

uae
  •  9 hours ago
No Image

സ്മാർട്ട് ഫോണും, സഹേൽ ആപ്പും ഇല്ലെങ്കിലും എക്സിറ്റ് പെർമിറ്റ് നേടാം; കൂടുതലറിയാം

Kuwait
  •  9 hours ago
No Image

150 പവൻ പോരാ ഇനിയും വേണം; മധുരയിൽ യുവതിയുടെ ആത്മഹത്യയിൽ സ്ത്രീധന പീഡന ആരോപണവുമായി കുടുംബം

crime
  •  9 hours ago