യുഎഇ; പൊതു മേഖല ഈദ് അവധി പ്രഖ്യാപിച്ചു
ദുബൈ:യുഎഇയിലെ സർക്കാർ മേഖലയിലെ ഈദുൽ ഫിത്തർ അവധി പ്രഖ്യാപിച്ചു. 2024 ഏപ്രിൽ 8 മുതൽ അവധി ആരംഭിക്കുമെന്ന് യുഎഇ അധികൃതർ അറിയിച്ചു. 2024 മാർച്ച് 31-നാണ് യു എ ഇ ക്യാബിനറ്റ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
#مجلس_الوزراء يوجه بأن تبدأ إجازة عيد الفطر في الحكومة الاتحادية من يوم الاثنين الموافق 8 إبريل ولمدة أسبوع#حكومة_الإمارات pic.twitter.com/XiXuRvHkmN
— UAEGOV (@UAEmediaoffice) March 31, 2024
ഒരു ആഴ്ചത്തെ അവധിയാണ് ഇതുമായി ബന്ധപ്പെട്ട് യുഎഇയിലെ പൊതു മേഖലയിൽ പ്രഖ്യാപിച്ചിരിക്കുന്നത്. സർക്കാർ മേഖലയിലെ ഈദുൽ ഫിത്തർ അവധി 2024 ഏപ്രിൽ 8 മുതൽ ഏപ്രിൽ 14 വരെയായിരിക്കുമെന്ന് യുഎഇ ക്യാബിനറ്റ് വ്യക്തമാക്കിയിട്ടുണ്ട്.
UAE Cabinet has mandated one-week Eid Al Fitr holiday for federal government#UAEGOV pic.twitter.com/kZP5rIibFf
— UAEGOV (@UAEmediaoffice) March 31, 2024
അവധിയ്ക്ക് ശേഷം പൊതുമേഖലയിലെ പ്രവർത്തനങ്ങൾ ഏപ്രിൽ 15 മുതൽ പുനരാരംഭിക്കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."