HOME
DETAILS

മിഡില്‍ ഈസ്റ്റില്‍ ഇസ്‌റാഈലിന്റെ അടുത്ത ലക്ഷ്യം തുര്‍ക്കി?

  
Web Desk
September 21 2025 | 12:09 PM

is turkey israels next target in the middle east

അമേരിക്ക നാമനിര്‍ദ്ദേശം ചെയ്ത 'പ്രധാന നാറ്റോ ഇതര സഖ്യകക്ഷി'യും വാഷിംഗ്ടണിന്റെ ഏറ്റവും അടുത്ത ഗള്‍ഫ് പങ്കാളികളില്‍ ഒരാളുമായ ഖത്തറിനെതിരെ ഇസ്‌റാഈല്‍ കഴിഞ്ഞ ആഴ്ച നടത്തിയ ആക്രമണത്തിന് മണിക്കൂറുകള്‍ക്കകം ഇസ്‌റാഈല്‍ അനുകൂല നിരൂപകരുടെ ശ്രദ്ധ തിരിഞ്ഞത് തുര്‍ക്കിയിലേക്കായിരുന്നു. 

ഇസ്‌റാഈലിന്റെ അടുത്ത ലക്ഷ്യം തുര്‍ക്കി ആയിരിക്കുമെന്നാണ് ആക്രമണത്തിന് പിന്നാലെ 
വലതുപക്ഷ ചായ്വുള്ള അമേരിക്കന്‍ എന്റര്‍പ്രൈസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സീനിയര്‍ ഫെലോ ആയ മൈക്കല്‍ റൂബിന്‍ അഭിപ്രായപ്പെട്ടത്. സംരക്ഷണത്തിനായി അത് നാറ്റോ അംഗത്വത്തെ ആശ്രയിക്കരുതെന്ന മുന്നറിയിപ്പും മൈക്കല്‍ റൂബിന്‍ നല്‍കി.

'ഇന്ന് ഖത്തര്‍, നാളെ തുര്‍ക്കി' എന്ന് ഇസ്‌റാഈലി അക്കാദമിക്, രാഷ്ട്രീയ വ്യക്തിത്വമായ മെയര്‍ മസ്രി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിന് രൂക്ഷമായ ഭാഷയിലാണ് അങ്കാറ പ്രതികരിച്ചത്. ഇന്നേവനരെ പ്രയോഗിച്ചിട്ടില്ലാത്തത്രയും രൂക്ഷമായ ഭാഷയിലായിരുന്നു പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്റെ മുതിര്‍ന്ന ഉപദേഷ്ടാവിന്റെ ആ സോഷ്യല്‍ മീഡിയ പോസ്റ്റ്. 
'സയണിസ്റ്റ് ഇസ്‌റാഈലിന്റെ നായയ്ക്ക് ... ഭൂപടത്തില്‍ നിന്ന് നിങ്ങളെ മായ്ക്കുന്നതോടെ ലോകം സമാധാനം കണ്ടെത്തും. ഇക്കാര്യം ഉടന്‍ സംഭവിക്കും'  അദ്ദേഹം കുറിച്ചു.

മാസങ്ങളായി, ഇസ്‌റാഈല്‍ അനുകൂല മാധ്യമങ്ങള്‍ തുര്‍ക്കിക്കെതിരായ വാചാടോപങ്ങള്‍ നിരന്തരം വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. 'ഇസ്‌റാഈലിന്റെ ഏറ്റവും അപകടകാരിയായ ശത്രു' എന്നാണ് തുര്‍ക്കിയെ അവര്‍ ചിത്രീകരിക്കുന്നത്.  

കിഴക്കന്‍ മെഡിറ്ററേനിയനിലെ തുര്‍ക്കിയുടെ സാന്നിധ്യത്തെ 'ഭീഷണി'യായും ഇസ്‌റാഈലി നിരൂപകര്‍ വിലയിരുത്തുന്നു.  യുദ്ധാനന്തര സിറിയയെ പുനര്‍നിര്‍മ്മിക്കുന്നതിലുള്ള അതിന്റെ പങ്ക് 'ഉയര്‍ന്നു വരുന്ന പുതിയ അപകടമായും അവര്‍ ചിത്രീകരിക്കുന്നു. 

ഇസ്‌റാഈലിന്റെ പ്രാദേശിക കയ്യേറ്റങ്ങള്‍ രൂക്ഷമാവുകയും ഗസ്സക്കെതിരായ യുദ്ധം അവസാനിക്കുന്നതിന്റെ ലക്ഷണമൊന്നും കാണിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അവരുമായുള്ള സാമ്പത്തിക, വ്യാപാര ബന്ധങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചുകൊണ്ട് തുര്‍ക്കി വിദേശകാര്യ മന്ത്രി ഹകാന്‍ ഫിദാന്‍ ആഗസ്റ്റില്‍ തിരിച്ചടിച്ചിരുന്നു.

'ഇസ്‌റാഈലിന്റെ ഈ തുര്‍ക്കി വിരുദ്ധ നിലപാടുകള്‍ അങ്കാറ ഗൗരവമായാണ് എടുക്കുന്നത്. ' അറ്റ്‌ലാന്റിക് കൗണ്‍സിലിലെ നോണ്‍-റസിഡന്റ് ഫെലോ ഒമര്‍ ഓസ്‌കിസില്‍സിക് പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. 


'ഇസ്‌റാഈല്‍ ആക്രമണത്തിന് പരിധികളില്ലെന്നും അമേരിക്കന്‍ പിന്തുണ അവര്‍ക്കുണ്ടെന്നും കൂടുതല്‍ കരുതലിലേക്കാണ് തുര്‍ക്കിയെ നയിക്കുന്നത്,' ഓസ്‌കിസില്‍സിക് കൂട്ടിച്ചേര്‍ത്തു.

ഖത്തറിനെതിരായ ആക്രമണങ്ങള്‍ നാറ്റോ സഖ്യകക്ഷിയെന്ന നിലയില്‍ യുഎസ് സുരക്ഷാ ഉറപ്പുകളെക്കുറിച്ചുള്ള അങ്കാറയുടെ സംശയങ്ങളെ അടിവരയിടുന്നു. വാഷിംഗ്ടണുമായി ദോഹയ്ക്ക് പ്രത്യേക സഖ്യകക്ഷി പദവി ഉണ്ടായിരുന്നിട്ടും, ഇസ്‌റാഈലിന് യുഎസില്‍ നിന്ന് പ്രത്യക്ഷമായ ഒരു തിരിച്ചടിയും നേരിടേണ്ടി വന്നില്ല.  ഇത് നാറ്റോ ചാര്‍ട്ടര്‍ അനുശാസിക്കുന്നതുപോലെ തുര്‍ക്കിയെയ്ക്കെതിരായ ഏതൊരു ആക്രമണത്തെയും യു.എസ് സ്വയം ആക്രമണമായി കാണുമോ എന്ന ചോദ്യത്തിനും  കാരണമായിട്ടുണ്ട്. സ്വന്തം ദേശീയ സുരക്ഷാ താല്‍പ്പര്യങ്ങള്‍ക്കായി യുഎസിനെയോ നാറ്റോയെയോ ആശ്രയിക്കാന്‍ കഴിയില്ലെന്ന് തുര്‍ക്കി വളരെ മുമ്പുതന്നെ മനസ്സിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 

 

tensions rise as speculation grows over whether israel may shift its focus to turkey in the evolving middle east conflict. analysts discuss the current state of israel-turkey relations.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജിഎസ്ടി പരിഷ്‌കരണം; ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് വിലകുറയും; പുതിയ നിരക്കുകള്‍ അറിഞ്ഞിരിക്കാം

National
  •  2 hours ago
No Image

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു; എ.എന്‍.ഐ എഡിറ്റര്‍ക്കെതിരെ കേസെടുത്ത് കോടതി

National
  •  3 hours ago
No Image

മുസ്‌ലിം സെയിൽസ്മാൻമാരെ പിരിച്ചുവിടണം: വിദ്വേഷ കാമ്പയിനുമായി കടകൾ കയറിയിറങ്ങി മുതിർന്ന ബിജെപി നേതാവിന്റെ മകൻ 

National
  •  3 hours ago
No Image

ലോകത്തെ ഏറ്റവും വലിയ സ്വർണ ശേഖരമുള്ള രാജ്യങ്ങൾ ഇവ; ഇന്ത്യയുടെ സ്ഥാനം ആദ്യ പത്തിൽ

Economy
  •  3 hours ago
No Image

വളര്‍ച്ചയെ അടിച്ചമര്‍ത്തുന്ന നികുതിയാണ് ജിഎസ്ടി; പുതിയ പരിഷ്‌കരണം അപര്യാപ്തം; വിമര്‍ശിച്ച് കോണ്‍ഗ്രസ്

National
  •  3 hours ago
No Image

ദുബൈയിലെ സ്വർണ വില കുതിച്ചുയരുന്നു; തൂക്കത്തേക്കാൾ ഏറെ ബജറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരുടെ എണ്ണത്തിൽ വർധന 

uae
  •  4 hours ago
No Image

ഹമാസ് ഭീകരസംഘടനയല്ല, ആയുധങ്ങളോടെ ഇസ്റാഈലിനെതിരെ തിരിച്ചടിക്കണം; ടെൽ അവീവിൽ ബോംബ് വീണാലേ പ്രശ്നത്തിന് പരിഹാരമാവുകയുള്ളൂ; ജി.സുധാകരൻ

Kerala
  •  4 hours ago
No Image

കുവൈത്തിൽ ഗാർഹിക തൊഴിലാളി വിസ അന്വേഷണ സേവനം ആരംഭിച്ചു; 'സഹേൽ' ആപ്പിൽ പുതിയ ഡിജിറ്റൽ സംവിധാനം

Kuwait
  •  4 hours ago
No Image

അയ്യപ്പ സംഗമത്തിന് പിന്നാലെ ശബരിമല സംരക്ഷണ സംഗമത്തിനും ആശംസയറിയിച്ച് യോഗി ആദിത്യനാഥ്

Kerala
  •  4 hours ago
No Image

13 വർഷങ്ങൾക്ക് ശേഷം സ്വന്തം റെക്കോർഡ് മറികടന്നു; ഒറ്റ റൺസിൽ കുതിച്ച് പാകിസ്താൻ

Cricket
  •  4 hours ago