HOME
DETAILS

സൗദി ദേശീയ ദിനാഘോഷത്തില്‍ പങ്കെടുത്ത് യുഎഇയും; ഷെയ്ഖ് സായിദും ഫൈസല്‍ രാജാവും കെട്ടിപ്പടുത്ത ചരിത്രപരമായ ബന്ധം

  
September 23 2025 | 02:09 AM

UAE joins 95th Saudi Arabian National Day celebrations

അബൂദബി: സഊദി അറേബ്യന്‍ ദേശീയ ദിനാഘോഷത്തില്‍ പങ്കു ചേര്‍ന്ന് യു.എ.ഇയും. ഇന്നലെയായിരുന്നു കിങ്ഡം ഓഫ് സഊദി അറേബ്യ 95ാമത് നാഷണല്‍ ഡേ ആഘോഷിച്ചത്. ഇരു രാജ്യങ്ങളെയും അവയുടെ ജനങ്ങളെയും ഒന്നിപ്പിക്കുന്ന ചരിത്രപരമായ പങ്കാളിത്തത്തിന്റെയും സാഹോദര്യ ബന്ധങ്ങളുടെയും ആഴം അടിവരയിടുന്ന അനുപമ മുഹൂര്‍ത്തങ്ങള്‍ക്ക് കൂടിയാണ് ദേശീയ ആഘോഷ വേള സമ്മാനിച്ചത്. ഔദ്യോഗിക, പൊതു തലങ്ങളില്‍ യു.എ.ഇയുടെ സജീവ പങ്കാളിത്തം പരമ്പരാഗത ഉഭയ കക്ഷി സഹകരണത്തിനപ്പുറമുള്ള ബന്ധത്തെ പ്രതിഫലിപ്പിക്കുന്നതാണ്. 

ഇരു രാജ്യങ്ങളിലും ഔദ്യോഗിക ചടങ്ങുകളും പൊതു ആഘോഷങ്ങളും നിലനില്‍ക്കുന്ന ബന്ധങ്ങളെയും ഗള്‍ഫ് ഐക്യം പുഷ്ടിപ്പെടുത്തുകയും അറബ് ഐക്യദാര്‍ഢ്യം ശക്തിപ്പെടുത്തുകയും പ്രാദേശിക ഐക്യത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത സഹകരണ മനോഭാവത്തെയും എടുത്തു കാണിക്കുന്നു.

ഇമാറാത്തി - സൗദി ജനതകള്‍ ഇത്തരമൊരു നിര്‍ണായക ആഘോഷം ഒരുമിച്ച് നടത്തുമ്പോള്‍ ഗള്‍ഫിലുടനീളമുള്ള പതിറ്റാണ്ടുകളുടെ തന്ത്രപരമായ പങ്കാളിത്തം, സാമ്പത്തിക പ്രതിരോധ ശേഷി, സാംസ്‌കാരിക വികസനം എന്നിവയെയും പ്രതിഫലിപ്പിക്കുന്നതായി അത് മാറുന്നുവെന്നിടത്താണ് ഈ ബന്ധത്തിന്റെ പ്രസക്തിയെന്ന് പ്രമുഖ യു.എ.ഇ ദേശീയ മാധ്യമ റിപ്പോര്‍ട്ടില്‍ പറഞ്ഞു.

യു.എ.ഇ- സൗദി ബന്ധങ്ങള്‍ക്ക് ആഴത്തിലുള്ള വേരുകളാണുള്ളത്. അന്തരിച്ച ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാനും, അന്തരിച്ച ഫൈസല്‍ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ സഊദ് രാജാവും ചേര്‍ന്ന് കെട്ടിപ്പടുത്തതും പിന്നീട്, അന്തരിച്ച ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാനും, അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ആല്‍ സഊദ് രാജാവും ശക്തിപ്പെടുത്തുകയും ചെയ്തതാണ് ബന്ധം. 
ഇന്ന്, പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനും, സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ സഊദ് രാജാവും രാഷ്ട്രീയ, സാമ്പത്തിക, സാംസ്‌കാരിക മേഖലകളിലുടനീളം ഈ അടുത്ത ബന്ധങ്ങള്‍ ഏകീകരിക്കുന്നതിലെ തുടര്‍ച്ച മികച്ച നിലയില്‍ പാലിക്കുന്നു. അറബ് ലോകത്തും അതിനപ്പുറത്തും സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവയ്ക്ക് മുന്‍ഗണന നല്‍കി പ്രാദേശിക, അന്തര്‍ദേശീയ വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും യോജിച്ച നിലപാടുകള്‍ നിലനിര്‍ത്തുന്നു.

ഈ ശക്തമായ ബന്ധം വ്യക്തമായ സാമ്പത്തിക നേട്ടങ്ങളായി പരിണമിച്ചു. 2025ന്റെ ആദ്യ പകുതിയില്‍ യു.എ.ഇയും സഊദി അറേബ്യയും തമ്മിലുള്ള എണ്ണ ഇതര വ്യാപാരം 91 ബില്യണ്‍ ദിര്‍ഹമിലെത്തി. 2024ല്‍ ഇത് 151.5 ബില്യണ്‍ ദിര്‍ഹമായിരുന്നു.

അതേസമയം, സഊദി അറേബ്യ വിഷന്‍ 2030 പരിഷ്‌കാരങ്ങള്‍ക്ക് കീഴില്‍ വിപുലമായ വികസന, സാമ്പത്തിക, സാംസ്‌കാരിക സംരംഭങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. ഇതൊരു പ്രാദേശിക, ആഗോള സാമ്പത്തിക ലീഡറെന്ന നിലയില്‍ അതിന്റെ പങ്ക് കൂടുതല്‍ ഉറപ്പിച്ചു.

എണ്ണ ഉല്‍പാദനത്തിലെ വീണ്ടെടുക്കലും എണ്ണ ഇതര മേഖലയിലെ വളര്‍ച്ച 3.4 ശതമാനത്തിന് മുകളില്‍ തുടരുന്നതും ചൂണ്ടിക്കാട്ടി ഐ.എം.എഫ് രാജ്യത്തിന്റെ 2025ലെ വളര്‍ച്ചാ പ്രവചനം 3.6 ശതമാനമായി ഉയര്‍ത്തി. സഊദി തൊഴിലില്ലായ്മ ഒന്നാം പാദത്തില്‍ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 6.3 ശതമാനമായി കുറഞ്ഞു. അതേസമയം, നെറ്റ് എഫ്ഡിഐ വര്‍ഷം തോറും 44 ശതമാനം വര്‍ധിച്ച് 22.2 ബില്യണ്‍ റിയാലായി. ആദ്യ പാദത്തില്‍ മൊത്തം നിക്ഷേപ ഒഴുക്ക് 24 ബില്യണ്‍ റിയാലിലെത്തി. 2024ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 24 ശതമാനം വര്‍ധനയാണിത്. സ്ത്രീ തൊഴില്‍ സേന പങ്കാളിത്തം റെക്കോഡ് 36.3 ശതമാനമായി ഉയര്‍ന്നു.

യു.എ.ഇയെപ്പോലെ സഊദി അറേബ്യയും തങ്ങളുടെ ശുദ്ധ ഊര്‍ജ അജണ്ട ത്വരിതപ്പെടുത്തി. 2025 അവസാനത്തോടെ 5.3 ജിഗാ വാട്ട് പുതിയ സൗരോര്‍ജകാറ്റാടി പദ്ധതികള്‍ പ്രഖ്യാപിക്കുകയും; മൊത്തം ഗ്രിഡ്ബന്ധിത ശേഷി 12.7 ജിഗാ വാട്ട് ആയി ഉയര്‍ത്തുകയും ചെയ്യും. 15 ജിഗാ വാട്ട് പുതിയ പദ്ധതികള്‍ക്കായി 8 ബില്യണ്‍ ഡോളര്‍ കൂടി പ്രതിജ്ഞാബദ്ധമാണ്. അതേസമയം, മുന്‍നിര നിയോം ഗ്രീന്‍ ഹൈഡ്രജന്‍ പ്ലാന്റ് ഈ വര്‍ഷം ആദ്യം 80 ശതമാനം പൂര്‍ത്തീകരിച്ചു.

മാഡ നെറ്റ്‌വര്‍ക്കില്‍ ഗൂഗിള്‍ പേ ആരംഭിച്ചതും അറബി ഭാഷാ ബൗദ്ധിക പരിഹാരങ്ങള്‍ വികസിപ്പിക്കുന്ന പുതിയ എ.ഐ കമ്പനിയായ 'ഹുമൈന്‍' സ്ഥാപിച്ചതും ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് വേഗത കൂട്ടി.

2025ലെ ഹജ്ജിനായി 1.67 ദശലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ക്ക് രാജ്യം ആതിഥേയത്വം വഹിച്ചു. റിയാദ് എസ്‌പോര്‍ട്‌സ് വേള്‍ഡ് കപ്പ് 2025 അന്താരാഷ്ട്ര പ്രതിഭകളെ ആകര്‍ഷിക്കുകയും 70 മില്യണിലധികം ഡോളറിന്റെ റെക്കോഡ് സമ്മാനത്തുക സൃഷ്ടിക്കുകയും ചെയ്തു.

500 എന്ന ലക്ഷ്യത്തിന് പകരം, ബഹുരാഷ്ട്ര കമ്പനികള്‍ക്കായി 660 പ്രാദേശിക ആസ്ഥാനങ്ങള്‍ നേടിയെടുക്കുന്നതിലൂടെ സഊദി അറേബ്യ വിഷന്‍ 2030 ലക്ഷ്യം മറികടന്നു. ഇത് അത്തിന്റെ സമ്പദ് വ്യവസ്ഥയിലുള്ള ആഗോള ആത്മവിശ്വാസം അടിവരയിടുന്നതാണ്.

The UAE is joining Saudi Arabia in celebrating its 95th National Day on 23 September, underscoring the historic depth of partnership and the fraternal bonds uniting the two nations and their peoples.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാര്‍ സ്റ്റാര്‍ട്ടാക്കുമ്പോള്‍ ബോണറ്റില്‍ നിന്നൊരനക്കം; ഡ്രൈവര്‍ തുറന്നു നോക്കിയപ്പോള്‍ കൂറ്റനൊരു പെരുമ്പാമ്പ്

Kerala
  •  20 hours ago
No Image

ജീവനക്കാർ കുറവ്; സഹകരണ ടീം ഓഡിറ്റ് കാര്യക്ഷമമാകില്ല

Kerala
  •  20 hours ago
No Image

ഇത് 'ടിപ്പ്'കൊള്ള; റസ്റ്ററന്റുകൾ സർവിസ് ചാർജെന്ന പേരിൽ ഉപഭോക്താക്കളെ കബളിപ്പിക്കുന്നു

Kerala
  •  20 hours ago
No Image

ഇന്ദിരാഗാന്ധി തന്റെ സഹോദരിയെന്ന് യാസിർ അറഫാത്ത്; സ്വതന്ത്ര ഫലസ്തീനെ ആദ്യം അംഗീകരിച്ച രാജ്യങ്ങളിൽ ഇന്ത്യയും

National
  •  20 hours ago
No Image

യുഎഇയില്‍ വേനലിന് വിട; ഇന്ന് മുതല്‍ കാലാവസ്ഥയില്‍ ഗണ്യമായ മാറ്റം 

uae
  •  21 hours ago
No Image

അപകടാവസ്ഥയിലുള്ള 1157 സ്‌കൂൾ കെട്ടിടങ്ങൾ അടിയന്തരമായി പൊളിക്കണം; പൊതുവിദ്യാഭ്യാസ വകുപ്പ്

Kerala
  •  21 hours ago
No Image

ബാലൺ ഡി ഓർ തിളക്കത്തിൽ ഡെമ്പലെ; ഫുട്ബോളിന്റെ നെറുകയിലെത്തി ഫ്രഞ്ച് താരം 

Football
  •  21 hours ago
No Image

അധ്യാപകരുടെ കുറവ്, ശമ്പളത്തിലെ അപാകതകൾ പരിഹരിക്കണം; സംസ്ഥാനത്തെ മെഡിക്കൽ കോളേജ് അധ്യാപകരുടെ പരസ്യ പ്രതിഷേധം ഇന്ന്

Kerala
  •  21 hours ago
No Image

കോഴിക്കോട് ഹേമചന്ദ്രന്‍ കൊലപാതകക്കേസ്; പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  a day ago
No Image

ആശ്വാസം; അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച യുവാവിന് രോഗമുക്തി

Kerala
  •  a day ago