
രൂപയുടെ മൂല്യത്തകര്‍ച്ച മുതലാക്കാനാകാതെ പ്രവാസികള്‍; കടം വാങ്ങിയും ക്രെഡിറ്റ് കാർഡിൽ നിന്ന് പിൻവലിച്ചും നാട്ടിലേക്ക് പണം അയച്ച് പ്രവാസികൾ

ദുബൈ: ശമ്പളം കിട്ടാന്‍ ഇനിയും ദിവസങ്ങള്‍ കാത്തിരിക്കേണ്ടതിനാല്‍ രൂപയുടെ മൂല്യത്തകര്‍ച്ച മുതലാക്കാനാകാതെ ഇന്ത്യന്‍ പ്രവാസികള്‍. ഒരു ദിര്‍ഹത്തിന് 24 രൂപയായിരുന്നു ഇന്നത്തെ വിനിമയ നിരക്ക്.
അതേസമയം ഇതുവരെ സ്വരൂപിച്ച പണവും ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് പണം പിന്‍വലിച്ചും കടം വാങ്ങിയും നാട്ടിലേക്ക് പണം അയക്കുന്നവരുണ്ട്. എന്നാല്‍ വളരെ ചുരുക്കം ചിലര്‍ മാത്രമേ ഈ രീതി പിന്തുടരുന്നുള്ളൂ എന്നാണ് ധനവിനിമയ സ്ഥാപനങ്ങള്‍ പറയുന്നത്. നിലവിലുള്ള വിനിമയ നിരക്ക് മാസാവസാനം വരെ തുടരുകയാണെങ്കില്‍ നാട്ടിലേക്കുള്ള പണം ഒഴുക്ക് 25 ശതമാനം വരെ വര്‍ധിച്ചേക്കുമെന്ന് എക്‌സ്‌ചേഞ്ച് വൃത്തങ്ങള്‍ അറിയിച്ചു.
മണി ആപ്പുകളിലൂടെ നാട്ടിലേക്ക് പണം അയക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരികയാണ്. അന്താരാഷ്ട്ര നിരക്ക് പൂര്‍ണമായും ലഭിക്കുന്നതും തുലോം തുച്ഛമായ സേവനനിരക്കും കൃത്യസമയത്ത് അക്കൗണ്ടില്‍ പണം എത്തുന്നതും മണി ആപ്പുകള്‍ ഉപയോഗിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നു. എക്‌സ്‌ചേഞ്ചില്‍ പോകാതെ എവിടെ വെച്ചും ഏത് സമയത്തും പണം അയക്കാമെന്നതാണ് മണി ആപ്പിന്റെ മറ്റൊരു നേട്ടം.
ഇതില്‍ തന്നെ ചില മണി ആപ്പുകള്‍ സേവന നിരക്ക് ഈടാക്കുന്നില്ല. ചില മണി ആപ്പുകളില്‍ 5 മുതല്‍ 8 ദിര്‍ഹം വരെയാണ് സേവന നിരക്ക്. ഇതേസമയം 23 ദിര്‍ഹമാണ് എക്‌സ്‌ചേഞ്ചുകള്‍ സേവന നിരക്കായി ഈടാക്കുന്നത്. അന്താരാഷ്ട്ര വിനിമയ നിരക്ക് 24.15 ആയെങ്കിലും രാജ്യത്തെ ചില എക്‌സ്‌ചേഞ്ചുകള്‍ ഒരു ദിര്‍ഹത്തിന് 24.07 രൂപയാണ് നല്‍കികൊണ്ടിരിക്കുന്നത്.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യക്കെതിരായ നിലപാട് വീണ്ടും കടുപ്പിച്ചതോടെ രൂപയുടെ മൂല്യം വീണ്ടും തകരുകയായിരുന്നു. ട്രംപ് വിസ ഫീസ് ഒരു ലക്ഷം ഡോളറാക്കി ഉയര്‍ത്തിയതാണ് നിലവിലെ വിനിമയ നിരക്കിലെ ചാഞ്ചാട്ടത്തിന് ഹേതുവായതെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനെ തുടര്‍ന്ന് ഇന്ത്യന്‍ ഓഹരികളും തകര്‍ന്നടിഞ്ഞിരുന്നു. ഇന്ത്യയിലെ ഐടി കമ്പനികളുടെ ഓഹരികളും കുത്തനെ ഇടിഞ്ഞിരുന്നു. ട്രംപിന്റെ നിലപാട് മൂലം സ്വര്‍ണ വില വീണ്ടും കുത്തനെ ഉയരുകയാണ്.
നിലവിലെ വിനിമയ നിരക്ക് (രൂപയില്‍)
- സഊദി റിയാല്‍- 23.65
- യുഎഇ ദിര്‍ഹം- 24.28
- ഖത്തര്‍ റിയാല്‍- 24.37
- ഒമാന്‍ റിയാല്‍- 230.75
- ബഹ്‌റൈന്‍ ദീനാര്‍- 235.31
- കുവൈത്ത് ദീനാര്‍- 290.45
expatriates face challenges capitalizing on the rupee's value decline, resorting to loans and credit card withdrawals to send money to india, impacting their financial planning.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

താമരശേരി ചുരത്തിലെ ഗതാഗതക്കുരുക്കിൽ പ്രതിവിധി വേണം; സഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നത് മണിക്കൂറുകളോളം
Kerala
• 4 hours ago
പൗരത്വക്കേസിൽ മൗനം; നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മുഖ്യമന്ത്രിക്ക് ഉത്തരമില്ല
Kerala
• 5 hours ago
'ആർ.എസ്.എസ് ഏകാധിപത്യ വീക്ഷണമുള്ള വർഗീയ സംഘടന'; ഗാന്ധിജിയുടെ നിരീക്ഷണം ആയുധമാക്കി കോൺഗ്രസ്
National
• 5 hours ago
ശസ്ത്രക്രിയക്കിടെ ഗൈഡ് വയർ നെഞ്ചിൽ കുടുങ്ങിയ സംഭവം; സുമയ്യ ഇന്ന് മെഡിക്കൽ ബോർഡിന് മുന്നിൽ ഹാജരാകും
Kerala
• 6 hours ago
കരൂർ ആൾക്കൂട്ട ദുരന്തം; വിജയ്ക്കെതിരെ കേസെടുക്കണമെന്ന ഹര്ജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും
National
• 6 hours ago
ലഡാക്കില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ച് ഭരണകൂടം
National
• 13 hours ago
കരൂര്‍ ദുരന്തം; ഹരജികള്‍ മദ്രാസ് ഹൈക്കോടതി നാളെ പരിഗണിക്കും; വിജയ്ക്കും സ്റ്റാലിനും നിര്‍ണായക ദിനം
National
• 14 hours ago
നാളെ നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റിവെച്ചു: വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ തുടരുമെന്ന് ഓൾ ഇന്ത്യ മുസ്‌ലിം വ്യക്തിനിയമ ബോർഡ്
National
• 14 hours ago
ഗര്‍ബ പന്തലില്‍ കയറുന്നതിന് മുന്‍പ് ഗോമൂത്രം കുടിക്കണം; സംഘാടകര്‍ പരിശോധിച്ച് ഉറപ്പുവരുത്തണം; നിര്‍ദേശവുമായി ബിജെപി നേതാവ്
National
• 14 hours ago
മികച്ച എത്തിക്കൽ ഹാക്കർമാരെ കണ്ടെത്താൻ മത്സരവുമായി ദുബൈ പൊലിസ്; വിജയികളെ കാത്തിരിക്കുന്നത് 223,000 ദിർഹം
uae
• 14 hours ago
വനിത ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിനിടെ 'ആസാദ് കശ്മീർ' പരാമർശം; പാക് മുൻ ക്യാപ്റ്റൻ സന മിർക്കെതിരെ വ്യാപക പ്രതിഷേധം
International
• 15 hours ago
ന്യൂനർദ്ദം തീവ്രത പ്രാപിച്ചു; വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; പ്രത്യേക ജാഗ്രത നിർദേശം
Kerala
• 15 hours ago
ഛത്തീസ്ഗഡിൽ 103 മാവോയിസ്റ്റുകൾ കീഴടങ്ങി; കീഴടങ്ങിയവരിൽ സർക്കാർ തലയ്ക്ക് ഒരു കോടി രൂപ വീതം ഇനാം പ്രഖ്യാപിച്ച 49 പേരും
National
• 15 hours ago
നെടുമങ്ങാട് ജില്ല ആശുപത്രിയില്‍ കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണ് അപകടം; രോഗിക്ക് പരിക്ക്
Kerala
• 15 hours ago
അടിപൊളി റീൽസ് എടുക്കാൻ അറിയാമോ? 25 ലക്ഷം രൂപ വരെ സമ്മാനം ലഭിക്കുന്ന വീഡിയോ, ഫോട്ടോ കണ്ടന്റ് മത്സരത്തിനു റെഡി ആകൂ, നിരവധി സമ്മാനങ്ങളുമായി "Visit Qatar"
qatar
• 16 hours ago
ഉംറ കഴിഞ്ഞ് മടക്കയാത്രക്കിടെ ഹൃദയാഘാതം; പെരുമ്പാവൂര്‍ സ്വദേശി റിയാദില്‍ മരിച്ചു
obituary
• 17 hours ago
ലഹരി ഉപയോഗിച്ച് യാത്രക്കാരുമായി ഡ്രൈവിംഗ്; കോഴിക്കോട്-തിരുവമ്പാടി റൂട്ടിലെ ബസ് ഡ്രൈവറെ പൊലിസ് പിടികൂടി
Kerala
• 17 hours ago
ദുബൈയിൽ ഇനി ക്യാഷ് വേണ്ട; 'ക്യാഷ്ലെസ്സ്' യാത്ര ഉറപ്പാക്കാൻ കൈകോർത്ത് എമിറേറ്റ്സും ഫ്ലൈദുബൈയും
uae
• 17 hours ago
മധ്യപ്രദേശില്‍ വിജയദശമി ആഘോഷത്തിനിടെ ട്രാക്ടര്‍ പുഴയിലേക്ക് മറിഞ്ഞു; പത്തു മരണം
National
• 15 hours ago
ബിജെപിയിലെ പ്രബല വിഭാഗം പിണറായി വിജയനെ മൂന്നാമതും അധികാരത്തിലെത്താന്‍ സഹായിക്കുന്നു; പി.വി അന്‍വര്‍
Kerala
• 16 hours ago
അഞ്ച് വർഷത്തിന് ശേഷം ഇന്ത്യ-ചൈന നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നു; ഈ മാസം 26 മുതൽ കൊൽക്കത്തയിൽ നിന്ന് പറന്നുയരും
National
• 16 hours ago