
യുവതിയുടെ നെഞ്ചിൽ കുടുങ്ങിയ ഗൈഡ് വയർ പുറത്തെടുക്കുന്നത് അതീവ ഗുരുതരം; രക്തക്കുഴൽ വരെ പൊട്ടാനുള്ള സാധ്യതകളേറെ; കുടുംബത്തെ സമീപിക്കാൻ ഒരുങ്ങി മെഡിക്കൽ ബോർഡ്

തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചിൽ കുടുങ്ങിയ ഗൈഡ് വയർ ഇനി പുറത്തെടുക്കുന്നത് സങ്കീർണവും അപകടകരവുമെന്ന് മെഡിക്കൽ ബോർഡ് വിദഗ്ധ സമിതി. സുമയ്യ എന്ന യുവതിയുടെ നെഞ്ചിലെ രക്തക്കുഴലുകളോട് ഒട്ടിച്ചേർന്ന നിലയിലുള്ള വയർ നീക്കം ചെയ്യുന്നത് രക്തക്കുഴൽ പൊട്ടാനുള്ള സാധ്യത വർധിപ്പിക്കുമെന്നാണ് മെഡിക്കൽ ബോർഡിന്റെ വിലയിരുത്തൽ. ഇക്കാര്യം സുമയ്യയെയും കുടുംബത്തെയും ബോധ്യപ്പെടുത്താനാണ് ആശുപത്രി അധികൃതരുടെ തീരുമാനം.
പ്രത്യേക മെഡിക്കൽ ബോർഡ് ഇന്ന് ചേർന്ന യോഗത്തിൽ സുമയ്യയുടെ ചികിത്സാ രേഖകൾ വിശദമായി പരിശോധിച്ച ശേഷമാണ് ഈ നിഗമനത്തിലെത്തിയത്. നിലവിൽ ഗൈഡ് വയർ രക്തക്കുഴലുകളോട് ഒട്ടിപ്പിടിച്ച നിലയിലാണ്. ഇത് പുറത്തെടുക്കാൻ ശസ്ത്രക്രിയ നടത്തിയാൽ ഗുരുതരമായ രക്തസ്രാവത്തിന് കാരണമാകാം. വയർ അവിടെ തുടരുന്നത് മറ്റ് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകില്ലെന്നും ബോർഡ് വിലയിരുത്തി. ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ധരുടെ അഭിപ്രായം അടിസ്ഥാനമാക്കിയാണ് ഈ തീരുമാനം.
സുമയ്യ വയർ പുറത്തെടുക്കണമെന്ന് ആവശ്യപ്പെട്ടാൽ, അതിന്റെ അപകടസാധ്യതകൾ വിശദീകരിച്ച് ബോധ്യപ്പെടുത്താനാണ് ആശുപത്രിയുടെ തീരുമാനം. ശ്വാസംമുട്ടൽ ഉൾപ്പെടെയുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്ന് സുമയ്യ മെഡിക്കൽ ബോർഡിനെ അറിയിച്ചിരുന്നു. ഇതിന്റെ വിശദമായ പരിശോധന അടുത്ത ദിവസം നടത്തും. തുടർചികിത്സയെക്കുറിച്ചുള്ള തീരുമാനം ഇതിന് ശേഷമായിരിക്കും.
2023 മാർച്ച് 22ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഡോ. രാജീവ് കുമാറിന്റെ യൂണിറ്റിൽ നടന്ന തൈറോഡ് ഗ്രന്ഥി ശസ്ത്രക്രിയക്കിടെയാണ് സെൻട്രൽ ലൈനിന്റെ ഗൈഡ് വയർ സുമയ്യയുടെ നെഞ്ചിൽ കുടുങ്ങിയത്. രക്തവും മരുന്നും നൽകാൻ ഉപയോഗിച്ച ഈ വയർ നീക്കം ചെയ്യുന്നതിൽ ഡോക്ടർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി ആരോഗ്യമന്ത്രി നിയമസഭയിൽ സമ്മതിച്ചിരുന്നു.
എന്നാൽ, കുറ്റക്കാർക്കെതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ല. കുറ്റക്കാരനായ ഡോ. രാജീവ് കുമാറിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ച നിയമസഭയിൽ പ്രതിപക്ഷം ആരോഗ്യമന്ത്രി വീണജോർജ്ജിനോട് വിശദീകരണം തേടിയിരുന്നെങ്കിലും മറുപടി മൗനത്തിൽ മാത്രം ഒതുക്കുകയായിരുന്നു. അതേസമയം സുമയ്യയുടെ ശാരീരികാവസ്ഥ പരിഗണിച്ച് സർക്കാർ അടിയന്തര പരിഹാരം കാണണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.
A guide wire lodged in a young woman's chest during surgery at Thiruvananthapuram General Hospital poses serious risks if removed, as it is fused with blood vessels and could cause rupture. The medical board, after detailed review, plans to inform the patient, Sumayya, and her family about the dangers. The wire, stuck since a March 2023 thyroid surgery, is deemed safe to remain, with further tests planned to address her breathing issues. The family demands accountability and government action.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പ്രാദേശിക ടൂറിസം ജോലികൾ ഔട്ട്‌സോഴ്‌സിംഗ് ചെയ്യുന്നത് നിരോധിച്ച് സഊദി അറേബ്യ
Saudi-arabia
• an hour ago
ഹജ്ജ് 2026: തീർത്ഥാടകരുടെ താമസത്തിനായി പുതിയ ലൈസൻസിംഗ് സംവിധാനം ആരംഭിച്ച് സഊദി അറേബ്യ
latest
• 2 hours ago
വെറും ആറ് പന്തിൽ ലോക റെക്കോർഡ്; പുതിയ ചരിത്രം സൃഷ്ടിച്ച് 21കാരൻ
Cricket
• 2 hours ago
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍
Kerala
• 2 hours ago
യാത്രക്കാരുടെ ശ്രദ്ധക്ക്; കിംഗ് ഫൈസൽ സ്ട്രീറ്റിൽ നിന്ന് അൽ വഹ്ദ സ്ട്രീറ്റിലേക്കുള്ള എക്സിറ്റ് ഒക്ടോബർ 11 വരെ താൽക്കാലികമായി അടച്ചിടും; പ്രഖ്യാപനവുമായി ആർടിഎ
uae
• 3 hours ago
1747 പന്തുകളിൽ സ്വന്തം മണ്ണിൽ രാജാവായി; ചരിത്രനേട്ടത്തിൽ മിന്നിത്തിളങ്ങി ബുംറ
Cricket
• 3 hours ago
ഐ ലവ് മുഹമ്മദ് കാംപയിന്‍: മുസ്‌ലിംവേട്ട തുടര്‍ന്ന് യു.പി പൊലിസ്, വ്യാപക അറസ്റ്റും ബുള്‍ഡോസര്‍ രാജും
National
• 4 hours ago
തനിയെ...തളരാത്ത ദൃഢനിശ്ചയത്തോടെ യാത്ര തുടരുന്നു; സുമുദ് ഫ്‌ലോട്ടില്ലയില്‍ ശേഷിക്കുന്ന ഏക കപ്പല്‍ ഹൈറിസ്‌ക് സോണില്‍
International
• 4 hours ago
താമരശേരി ചുരത്തിലെ ഗതാഗതക്കുരുക്കിൽ പ്രതിവിധി വേണം; സഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നത് മണിക്കൂറുകളോളം
Kerala
• 4 hours ago
പൗരത്വക്കേസിൽ മൗനം; നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മുഖ്യമന്ത്രിക്ക് ഉത്തരമില്ല
Kerala
• 5 hours ago
ശസ്ത്രക്രിയക്കിടെ ഗൈഡ് വയർ നെഞ്ചിൽ കുടുങ്ങിയ സംഭവം; സുമയ്യ ഇന്ന് മെഡിക്കൽ ബോർഡിന് മുന്നിൽ ഹാജരാകും
Kerala
• 6 hours ago
കരൂർ ആൾക്കൂട്ട ദുരന്തം; വിജയ്ക്കെതിരെ കേസെടുക്കണമെന്ന ഹര്‍ജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും
National
• 6 hours ago
ലഡാക്കില്‍ മജിസ്ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ച് ഭരണകൂടം
National
• 13 hours ago
കരൂര്‍ ദുരന്തം; ഹരജികള്‍ മദ്രാസ് ഹൈക്കോടതി നാളെ പരിഗണിക്കും; വിജയ്ക്കും സ്റ്റാലിനും നിര്‍ണായക ദിനം
National
• 14 hours ago
വനിത ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിനിടെ 'ആസാദ് കശ്മീർ' പരാമർശം; പാക് മുൻ ക്യാപ്റ്റൻ സന മിർക്കെതിരെ വ്യാപക പ്രതിഷേധം
International
• 15 hours ago
ന്യൂനർദ്ദം തീവ്രത പ്രാപിച്ചു; വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; പ്രത്യേക ജാഗ്രത നിർദേശം
Kerala
• 15 hours ago
ഛത്തീസ്ഗഡിൽ 103 മാവോയിസ്റ്റുകൾ കീഴടങ്ങി; കീഴടങ്ങിയവരിൽ സർക്കാർ തലയ്ക്ക് ഒരു കോടി രൂപ വീതം ഇനാം പ്രഖ്യാപിച്ച 49 പേരും
National
• 15 hours ago
നെടുമങ്ങാട് ജില്ല ആശുപത്രിയില്‍ കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണ് അപകടം; രോഗിക്ക് പരിക്ക്
Kerala
• 15 hours ago
നാളെ നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റിവെച്ചു: വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ തുടരുമെന്ന് ഓൾ ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ്
National
• 14 hours ago
ഗര്‍ബ പന്തലില്‍ കയറുന്നതിന് മുന്‍പ് ഗോമൂത്രം കുടിക്കണം; സംഘാടകര്‍ പരിശോധിച്ച് ഉറപ്പുവരുത്തണം; നിര്‍ദേശവുമായി ബിജെപി നേതാവ്
National
• 14 hours ago
മികച്ച എത്തിക്കൽ ഹാക്കർമാരെ കണ്ടെത്താൻ മത്സരവുമായി ദുബൈ പൊലിസ്; വിജയികളെ കാത്തിരിക്കുന്നത് 223,000 ദിർഹം
uae
• 14 hours ago