HOME
DETAILS

വെറും ആറ് പന്തിൽ ലോക റെക്കോർഡ്; പുതിയ ചരിത്രം സൃഷ്ടിച്ച് 21കാരൻ

  
October 03, 2025 | 5:24 AM

Brian BennetT Create a historical record in international cricket

2026 ടി-20 ലോകകപ്പിലേക്ക് യോഗ്യത നേടിയിരിക്കുകയാണ് സിംബാബ്‌വെ. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ കെനിയയെ ഏഴു വിക്കറ്റുകൾക്ക് വീഴ്ത്തിയാണ് സിംബാബ്‌വെ ലോകകപ്പ് യോഗ്യത ഉറപ്പിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കെനിയ ആറ് വിക്കറ്റ് നഷ്ടത്തിൽ 122 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ സിംബാബ്‌വെ 15 ഓവറിൽ ഏഴു വിക്കറ്റുകൾ ബാക്കി നിൽക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു. 

അർദ്ധ സെഞ്ച്വറി നേടിയ ബ്രെയാൻ ബെന്നറ്റിന്റെ കരുത്തിലാണ് സിംബാബ്‌വെ വിജയം ഉറപ്പാക്കിയത്. 25 പന്തിൽ 51 റൺസ് നേടിയാണ് സിംബാബ്‌വെ താരം തിളങ്ങിയത്. എട്ട് ഫോറുകളും രണ്ട് സിക്സുകളുമാണ് താരം നേടിയത്. മത്സരത്തിൽ കെനിയൻ താരം ലൂക്കാസ് ഒലുച്ചിനെ താരം നേരിട്ടാണ് ഏറെ ശ്രദ്ധേയമായത്. കെനിയൻ താരത്തിനെതിരെ ഒരു ഓവറിൽ ആറ് പന്തുകളും ഫോറുകൾ നേടിയാണ് സിംബാബ്‌വെ താരം ഞെട്ടിച്ചത്. അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഒരു ഓവറിൽ ആറ് ഫോറുകൾ നേടുന്ന ആദ്യ താരം കൂടിയാണ് ബ്രെയാൻ. 

ടാൻസാനിയക്കെതിരെയുള്ള കഴിഞ്ഞ മത്സരത്തിലും താരം മികച്ച പ്രകടനം നടത്തിയിരുന്നു. സെഞ്ച്വറി നേടിയാണ് താരം തിളങ്ങിയത്. മത്സരത്തിൽ 60 പന്തിൽ 111 റൺസ് നേടിയാണ് താരം തിളങ്ങിയത്. 15 ഫോറുകളും രണ്ട് സിക്സുകളും ആണ് താരം നേടിയത്. ഇതോടെ ഇന്റർനാഷണൽ ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റിലും സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും ബെന്നറ്റ് മാറിയിരുന്നു. 21 വയസും 324 ദിവസവും പ്രായമുള്ളപ്പോഴാണ് താരം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

Zimbabwe have qualified for the 2026 T20 World Cup. Zimbabwe secured their World Cup qualification by defeating Kenya by seven wickets in the match played yesterday. Zimbabwe secured the victory on the strength of Brian Bennett, who scored a half-century.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊൽക്കത്ത ടെസ്റ്റ്: ടോസ് ജയിച്ച് ബാറ്റിംഗ് തിരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്ക; ഈഡൻ ഗാർഡനിൽ സ്പിൻ കെണിയൊരുക്കി ഇന്ത്യ

Cricket
  •  a day ago
No Image

ഏറ്റവും വലിയ ഒറ്റകക്ഷിയായി ബി.ജെ.പി; കസേര വിട്ടു നല്‍കേണ്ടി വരുമോ നിതീഷ്?

National
  •  2 days ago
No Image

പോക്സോ കേസിൽ യെദ്യുരപ്പ വിചാരണ നേരിടണം; ഹൈക്കോടതി ഹർജി തള്ളി

crime
  •  2 days ago
No Image

യുപി: മുസ്‌ലിം കോളനിയിലെ കൂട്ട കുടിയൊഴിപ്പിക്കല്‍ നടപടിക്രമങ്ങള്‍ പാലിക്കാതെ; പി.എം ആവാസ് യോജനപദ്ധതി പ്രകാരമുള്ള വീടുകളും പൊളിക്കുന്നു

National
  •  2 days ago
No Image

കുവൈത്തില്‍ സഹില്‍ ആപ്പ് വഴി എന്‍ട്രി- എക്‌സിറ്റ് റിപ്പോര്‍ട്ട് ഡൗണ്‍ലോഡ് ചെയ്യുന്നതിങ്ങനെ

Kuwait
  •  2 days ago
No Image

തലശ്ശേരി നഗരസഭയില്‍ ഫസല്‍ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

Kerala
  •  2 days ago
No Image

'വെർച്വൽ വിവാഹം' കഴിച്ച് ഭീഷണിപ്പെടുത്തി; 13 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ രണ്ടു പ്രതികളും പിടിയിൽ

crime
  •  2 days ago
No Image

കാലിടറി മഹാസഖ്യം, രണ്ടക്ക സംഖ്യ തൊട്ടത് ആര്‍.ജെ.ഡി മാത്രം; എന്‍.ഡി.എ 200 കടന്നു

National
  •  2 days ago
No Image

ഡോ. ഷഹീന് ഭീകരബന്ധമുണ്ടെന്നത് വിശ്വസിക്കാനാകുന്നില്ലെന്ന് മുന്‍ ഭര്‍ത്താവും കുടുംബവും

National
  •  2 days ago
No Image

എസ്.ഐ.ആര്‍:പ്രവാസികള്‍ക്കായുള്ള കോള്‍സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി

latest
  •  2 days ago