HOME
DETAILS

ഹജ്ജ് 2026: തീർത്ഥാടകരുടെ താമസത്തിനായി പുതിയ ലൈസൻസിംഗ് സംവിധാനം ആരംഭിച്ച് സഊദി അറേബ്യ

  
October 03, 2025 | 5:30 AM

saudi ministry of hajj and umrah introduces new licensing system for pilgrim accommodations

ദുബൈ: 2026-ലെ ഹജ്ജ് സീസണിന് മുന്നോടിയായി മക്കയിലെയും മദീനയിലെയും തീർത്ഥാടകർക്കുള്ള താമസ സൗകര്യങ്ങൾക്ക് പുതിയ ലൈസൻസിംഗ് സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് ഹജ്ജ്-ഉംറ മന്ത്രാലയം. ഇനി മുതൽ ലൈസൻസുകൾ ലഭിക്കുക ടൂറിസം മന്ത്രാലയവും മുനിസിപ്പാലിറ്റീസ് ആൻഡ് ഹൗസിംഗ് മന്ത്രാലയവും ചേർന്ന് വികസിപ്പിച്ച താൽക്കാലിക ഹോസ്റ്റൽ ലൈസൻസിംഗ് സേവനത്തിലൂടെയാണ്. 

തീർത്ഥാടകർക്കുള്ള താമസ സൗകര്യങ്ങൾ വാടകയ്ക്ക് നൽകാൻ അർഹത നേടുന്നതിനായി അപേക്ഷകർ നുസുക് മസാർ പ്ലാറ്റ്‌ഫോമിലൂടെ രജിസ്റ്റർ ചെയ്യണം.

2026 ഫെബ്രുവരി 1-ന് കരാർ കാലാവധി അവസാനിക്കുന്നതിന് മുമ്പ്, നിശ്ചിത മാനദണ്ഡങ്ങൾക്കനുസരിച്ച്, ടൂറിസം മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമിലൂടെ ലൈസൻസുകൾ നേടണം. ടൂറിസം മന്ത്രാലയത്തിൽ നിന്ന് വർഷം മുഴുവൻ സാധുതയുള്ള ലൈസൻസുകൾ നേടിയിട്ടുള്ള ഹോട്ടലുകൾക്ക് ഈ നടപടി ബാധമല്ല.
 
താൽക്കാലിക ഹോസ്റ്റൽ ലൈസൻസിംഗ് സംവിധാനം സേവന നിലവാരം ഉയർത്താനും, ബുക്കിംഗ് പ്രക്രിയ ലളിതമാക്കാനും, ഹജ്ജ് അനുഭവം മെച്ചപ്പെടുത്താനും ലക്ഷ്യമിടുന്നു. സീസണൽ ലൈസൻസുകൾ നൽകി സേവന നിലവാരം മെച്ചപ്പെടുത്താനാണ് ഈ പുതിയ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. 

The Saudi Ministry of Hajj and Umrah has launched a new licensing system for pilgrim accommodations in Mecca and Medina ahead of the 2026 Hajj season. The temporary hostel licensing service, developed in collaboration with the Ministry of Tourism and the Ministry of Municipalities and Housing, aims to improve service quality and ensure a safe, organized experience for pilgrims. Key features of the new system include.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബൈക്ക് യാത്രക്കാരന്റെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ചു 3 ലക്ഷം കവർന്നു; പ്രധാന പ്രതി റിമാൻഡിൽ, 2 പേർ കസ്റ്റഡിയിൽ

Kerala
  •  a day ago
No Image

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; ബിഎസ് 3, ബിഎസ് 4 വാഹനങ്ങൾ താത്ക്കാലികമായി നിരോധിച്ചു

National
  •  a day ago
No Image

പ്ലാസ്റ്റിക്കിന് പൂർണ വിലക്ക്; പിവിസി, ഫ്ലക്സ് എന്നിവയും പാടില്ല; തദ്ദേശ തെരഞ്ഞെടുപ്പിന് ഹരിത പെരുമാറ്റച്ചട്ടം നിലവിൽ വന്നു

Kerala
  •  a day ago
No Image

മദ്യപിച്ച് ഡ്രൈവ് ചെയ്ത് ആഢംബര കാർ തകർത്തു: ഇൻഷുറൻസ് കമ്പനിക്ക് 86,099 ദിർഹവും പലിശയും നൽകാൻ ഡ്രൈവറോട് ഉത്തരവിട്ട് കോടതി

uae
  •  a day ago
No Image

ഏത് നിമിഷവും ആക്രമിക്കപ്പെടാം; തെളിവിനായി സ്ഥാപിച്ച സിസിടിവി നീക്കണമെന്നാവശ്യപ്പെട്ട് അയൽവാസി സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി

Kerala
  •  a day ago
No Image

പതിമൂന്ന് വർഷമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതി പൊലിസ് പിടിയിൽ

Kerala
  •  a day ago
No Image

തുടക്കം മുതലേ നീതിയുക്തമല്ലാത്ത തെരഞ്ഞെടുപ്പില്‍ നമുക്ക് ജയിക്കാനായില്ല; ബിഹാറിലെ ഫലം ഞെട്ടിക്കുന്നത്; വോട്ട് ചെയ്ത ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി

National
  •  a day ago
No Image

കളിക്കുന്നതിനിടെ തലയിൽ സ്റ്റീൽ പാത്രം കുടുങ്ങി: ഒന്നര വയസ്സുകാരിക്ക് രക്ഷകരായി വിഴിഞ്ഞം ഫയർഫോഴ്‌സ്

Kerala
  •  a day ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യ ദിനത്തില്‍ ലഭിച്ചത് 12 നാമനിര്‍ദേശ പത്രികകള്‍

Kerala
  •  a day ago
No Image

വിൽക്കാനുള്ള വാഹനങ്ങൾ റോഡിൽ പ്രദർശിപ്പിച്ചാൽ പണികിട്ടും; 60 ദിവസം വരെ വാഹനം കണ്ടുകെട്ടുമെന്ന് കുവൈത്ത്

latest
  •  a day ago