HOME
DETAILS

ഇസ്റാഈൽ പ്രധാനമന്ത്രി നെതന്യാഹുവിന് യാത്രാ വിലക്ക് ഏർപ്പെടുത്തി സ്ലൊവേനിയ

  
Web Desk
September 25 2025 | 15:09 PM

slovenia imposes travel ban on israeli prime minister benjamin netanyahu

ലുബ്ലിയാന: ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് യാത്രാവിലക്ക് ഏർപ്പെടുത്തി സ്ലൊവേനിയ. നേരത്തേ ഇസ്റാഈലിന് മേൽ ആയുധ ഉപരോധം ഏർപ്പെടുത്തിയ സ്ലൊവേനിയ സയണിസ്റ്റ് രാജ്യത്തേക്കുള്ള സൈനിക ഉപകരണങ്ങളുടെ ഇറക്കുമതിയും കയറ്റുമതിയും നിരോധിക്കുകയും അധിനിവേശ വെസ്റ്റ് ബാങ്കിൽ വെച്ച് ഇസ്റാഈൽ ഉൽ‌പാദിപ്പിക്കുന്ന വസ്തുക്കൾ നിരോധിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ 23 മാസമായി തുടരുന്ന ഇസ്റാഈൽ ആക്രമണത്തിൽ 65,400-ലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടതായി പ്രാദേശിക അധികാരികൾ പറയുന്നു. നിലവിലുള്ള ഉപരോധം ലക്ഷക്കണക്കിന് ആളുകളെ ക്ഷാമത്തിന്റെ വക്കിലെത്തിച്ചതായി വിവിധ മനുഷ്യാവകാശ സംഘടനകളും ഐക്യരാഷ്ട്രസഭയിലെ വിദഗ്ധരും മുന്നറിയിപ്പ് നൽകിയിരുന്നു.

ഒരു യൂറോപ്യൻ യൂണിയൻ (EU) അംഗരാജ്യം ഇസ്റാഈലിനെതിരെ ഇത്തരമൊരു നടപടി സ്വീകരിക്കുന്നത് ഇതാദ്യമായാണ്. ഗസ്സയിലെ ഇസ്റാഈൽ ആക്രമണങ്ങളിൽ നിന്ന് അകലം പാലിക്കാൻ സ്ലൊവേനിയ സമീപ കാലങ്ങളിൽ സ്വീകരിച്ച നിരവധി നടപടികളുടെ തുടർച്ചയാണിത്.

2024 ജൂണിൽ അയർലൻഡ്, നോർവേ, സ്പെയിൻ എന്നിവയുമായി ചേർന്ന് സ്ലോവേനിയ ഫലസ്തീനെ ഒരു സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചിരുന്നു. ഒരു മാസത്തിനുശേഷം, ഫലസ്തീനികൾക്കെതിരെ വംശഹത്യ പ്രസ്താവനകൾ നടത്തിയെന്ന് ആരോപിച്ച് രണ്ട് തീവ്ര വലതുപക്ഷ ഇസ്റാഈലി മന്ത്രിമാരെ രാജ്യത്തേക്ക് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തിരുന്നു. 

ഓഗസ്റ്റിൽ തന്നെ സ്ലൊവേനിയ ഇസ്റാഈലിന്റെ മേൽ ആയുധ ഉപരോധം ഏർപ്പെടുത്തുകയും സൈനിക ഉപകരണങ്ങളുടെ ഇറക്കുമതിയും കയറ്റുമതിയും എന്നിവ നിരോധിച്ചിരുന്നു. ഇതിനു പുറമേ അധിനിവേശ വെസ്റ്റ് ബാങ്കിൽ വെച്ച് ഇസ്റാഈൽ ഉൽ‌പാദിപ്പിക്കുന്ന വസ്തുക്കൾ നിരോധിക്കുകയും ചെയ്തിരുന്നു.

slovenia has imposed a travel ban on israeli prime minister benjamin netanyahu, escalating diplomatic tensions and drawing attention to international responses to israel’s policies.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഹൃദയഭേദകം'; കരൂര്‍ ദുരന്തത്തില്‍ അനുശോചന കുറിപ്പുമായി വിജയ്

National
  •  a day ago
No Image

കരൂര്‍ ദുരന്തം; സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം 

National
  •  a day ago
No Image

ഇഞ്ചുറി ടൈമിൽ ലിവർപൂളിനെ കത്തിച്ച് പാലസ്; ചാംപ്യൻമാർക്ക് സീസണിലെ ആദ്യ തോൽവി

latest
  •  a day ago
No Image

ടിവികെ റാലിയിലെ ദുരന്തം; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ; വിജയ്‌ക്കെതിരെ കേസെടുത്തേക്കും?

National
  •  a day ago
No Image

കരൂർ ദുരന്തം: വിജയ്‌യുടെ റാലിക്കെത്തിയത് പൊലിസ് അനുമതിയേക്കാൾ ആളുകൾ; മരണസംഖ്യ 36 ആയി

National
  •  a day ago
No Image

കാനഡയിൽ കൊലപാതകക്കേസ് പ്രതി; വിചാരണക്കിടെ രക്ഷപ്പെട്ടു, മൂന്ന് വർഷം ഒളിവ് ജീവിതം; ഒടുവിൽ ഖത്തറിൽ നിന്ന് പിടികൂടി ഇന്റർപോൾ

qatar
  •  a day ago
No Image

അപ്പാര്‍ട്ട്‌മെന്റ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന; മംഗളുരുവില്‍ 11 മലയാളി വിദ്യാര്‍ഥികള്‍ പിടിയില്‍

National
  •  a day ago
No Image

ഷാർജയിലെ ഗതാഗതക്കുരുക്കിന്റെ പ്രധാന കാരണം റോഡുകളിലെ തിരക്ക് മാത്രമല്ല; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പൊലിസ്

uae
  •  a day ago
No Image

കരൂർ റാലി ദുരന്തം: മുഖ്യമന്ത്രി സ്റ്റാലിൻ നാളെ സ്ഥലം സന്ദർശിക്കും; മരണസംഖ്യ ഉയരുന്നു

National
  •  a day ago
No Image

ബാംഗ്ലൂരിൽ നിന്ന് രാസലഹരി വസ്തുക്കളുമായി കൊച്ചിയിലെത്തി; നേപ്പാൾ സ്വദേശിയും യുവതിയും പിടിയിൽ

Kerala
  •  a day ago