ഫാമിലി വിസ ലംഘകർക്ക് നിയമപരമായ പദവി ശരിയാക്കാൻ അനുമതി: വാർത്ത വ്യാജമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം
കുവൈത്ത് സിറ്റി: ആർട്ടിക്കിൾ 22 (കുടുംബ വിസ) ലംഘകർക്ക് അവരുടെ നിയമപരമായ പദവി ശരിയാക്കാൻ അനുമതി നൽകിയെന്ന വാർത്തകൾ ചില മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പ്രചരിക്കുന്നുണ്ട്. ഇപ്പോൾ ഇത് വ്യാജമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട് യാതൊരു തീരുമാനമോ സർക്കുലറോ പുറപ്പെടുവിച്ചിട്ടില്ലെന്ന് മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. ഇത്തരം അവകാശവാദങ്ങൾ പൂർണമായും തെറ്റാണെും, എല്ലാ ഔദ്യോഗിക തീരുമാനങ്ങളും സർക്കുലറുകളും മന്ത്രാലയത്തിന്റെ അംഗീകൃത ചാനലുകൾ വഴി മാത്രമേ പ്രഖ്യാപിക്കൂ എന്നും മന്ത്രാലയം ആവർത്തിച്ചു.
ഇത്തരം വിവരങ്ങൾ പങ്കുവെക്കുന്നതിന് മുമ്പ് അവയുടെ സത്യാവസ്ഥ പരിശോധിക്കാനും, മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്ലാറ്റ്ഫോമുകളിൽ പ്രസിദ്ധീകരിക്കുന്ന അപ്ഡേറ്റുകളെ മാത്രം ആശ്രയിക്കാനും മന്ത്രാലയം പൊതുജനങ്ങളോടും മാധ്യമങ്ങളോടും അഭ്യർത്ഥിച്ചു.
കുടുംബങ്ങളെ വേർപിരിയലിൽ നിന്ന് സംരക്ഷിക്കുന്നതിനും അവരുടെ സ്ഥിരത ഉറപ്പാക്കുന്നതിനുമായി, കുവൈത്തിന്റെ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ്, "ഡിപെൻഡന്റ്" വിസ (ആർട്ടിക്കിൾ 22) ലംഘകർക്ക് അവരുടെ പദവി ശരിയാക്കാൻ അനുവദിക്കുന്ന ഒരു തീരുമാനം പുറപ്പെടുവിക്കാൻ നിർദേശിച്ചുവെന്നാണ് നേരത്തെ ചില മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചത്. മുൻപ് നൽകിയ ഇളവ് കാലയളവിൽ റെസിഡൻസി നില ശരിയാക്കാൻ കഴിയാതിരുന്നവർക്ക് ഈ അവസരം ബാധകമാണെന്നും റിപ്പോർട്ടുകളിൽ വ്യക്തമാക്കിയിരുന്നു.
The Kuwait Ministry of Interior has clarified that recent reports about allowing family visa violators to correct their legal status are false. There's no official announcement or confirmation from the ministry regarding any amnesty or special provisions for visa violators. It's essential to rely on credible sources, such as the Ministry's official website or social media channels, for accurate information on visa policies and regulations
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."